• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് കാലത്തും ഭരണപ്രതിപക്ഷ പോര്; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും

കോവിഡ് കാലത്തും ഭരണപ്രതിപക്ഷ പോര്; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും

പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കെല്ലാം ഭരണപക്ഷം മിതത്വം പാലിച്ച നാളുകളായിരുന്നു കോവിഡ് കാലത്തേത്. എന്നാൽ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഒന്നിച്ച് വാർത്താസമ്മേളനം ന‌ടത്തിയതോടെ ചിത്രം മാറി.

രമേശ് ചെന്നിത്തല, പിണറായി വിജയൻ

രമേശ് ചെന്നിത്തല, പിണറായി വിജയൻ

  • Share this:
    തിരുവനന്തപുരം: ദുരന്തകാലത്ത് എല്ലാം മറന്നുള്ള ഐക്യത്തിന് അവധി കൊടുത്ത് ഭരണ പ്രതിപക്ഷം. വരാനിരിക്കുന്നത് രാഷ്ട്രീയ പോരിന്റെ നാളുകളാണെന്ന സൂചന നൽകിയാണ് പ്രതിപക്ഷവും മുഖ്യമന്ത്രിയും ഏറ്റുമുട്ടിയത്. പ്രവാസികളുടെ യോഗം വിളിച്ച സർക്കാർ നടപടിയെ ചോദ്യം ചെയ്ത മുല്ലപ്പള്ളി രാമചന്ദ്രന് ശക്തമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

    പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കെല്ലാം ഭരണപക്ഷം മിതത്വം പാലിച്ച നാളുകളായിരുന്നു കോവിഡ് കാലത്തേത്. എന്നാൽ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഒന്നിച്ച് വാർത്താസമ്മേളനം ന‌ടത്തിയതോടെ ചിത്രം മാറി.
    BEST PERFORMING STORIES: 64 മരണം; ആയിരത്തിൽ അധികം രോഗികൾ; കോവിഡിൽ വിറങ്ങലിച്ച് മഹാരാഷ്ട്ര [NEWS] നീതിന്യായ യോഗങ്ങൾ ചേരുന്നത് മെയ് 31 വരെ നിർത്തിവെച്ച് അന്താരാഷ്ട്ര കോടതി [NEWS]യുഎഇയിൽ മരണസംഖ്യ 12 ആയി; ആകെ വൈറസ് ബാധിതർ 2359 [PHOTO]

    കോവിഡ് അവലോവകന ശേഷമുള്ള വാർത്താസമ്മേളനങ്ങളിൽ രാഷ്ട്രീയ പ്രസ്താവനകൾ ഒഴിവാക്കാറുള്ള മുഖ്യമന്ത്രി കടന്നാക്രമിക്കുന്നതാണ് കണ്ടത്. മുല്ലപ്പള്ളി നിരവധി വിമർശനങ്ങളുന്നയിച്ചെങ്കിലും പ്രവാസി വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

    മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് മന്ത്രിമാരായ തോമസ് ഐസകും വി എസ് സുനിൽ കുമാറും രംഗത്തെത്തി. മുല്ലപ്പള്ളിയുടെ പ്രസ്താവന രാഷ്ട്രീയ മര്യാദയ്ക്ക് ചേ‌ർന്നതല്ലെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. കോവിഡിനെക്കാൾ വലിയ വൈറസാണ് മുല്ലപ്പള്ളിയെന്നായിരുന്നു മന്ത്രി വി എസ് സുനിൽ കുമാറിന്റെ പ്രതികരണം. ന്യൂസ് 18 പ്രൈം ഡിബേറ്റിലായിരുന്നു ഇരുവരുടേയും പ്രതികരണം.

    പ്രതിപക്ഷം എന്നാൽ എല്ലാം എതിർക്കുന്നത് എന്ന തോന്നൽ തെറ്റെന്നായിരുന്നു രമേശ് ചെന്നിത്തലയുട‌െ വിമർശനത്തേക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയു‌ടെ പ്രതികരണം.

    ബിജെപിയും സർക്കാരിനെതിരേ രംഗത്തുണ്ട്. കോവിഡ് ഭീഷണി മാറുന്നതു വരെ രാഷ്ട്രീയ ഭിന്നതകൾ മാറ്റിവയ്ക്കാൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ തയ്യാല്ല എന്നു വ്യക്തം.
    Published by:Naseeba TC
    First published: