മുഖ്യമന്ത്രിയും മന്ത്രിമാരും റൂം ക്വറന്റീനിൽ; സംസ്ഥാനം ഇനി ഓൺലൈൻ ഭരണത്തിൽ

മുഖ്യമന്ത്രിക്കു പുറമേ ആറു  മന്ത്രിമാരും ചീഫ് സെക്രട്ടറിയും DGP യും സ്പീക്കറുമാണ് നിരീക്ഷണത്തിലുള്ളത്. മുഖ്യമന്ത്രിയുടെയും മറ്റുള്ളവരുടേയും ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസമായി. എന്നാൽ  മലപ്പുറം ജില്ലാ ഭരണം ഏറക്കുറെ സ്തംഭിച്ച നിലയിലാണ്.

News18 Malayalam | news18-malayalam
Updated: August 15, 2020, 6:29 AM IST
മുഖ്യമന്ത്രിയും മന്ത്രിമാരും റൂം ക്വറന്റീനിൽ; സംസ്ഥാനം ഇനി ഓൺലൈൻ ഭരണത്തിൽ
കെ.കെ ശൈലജ, പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: ഭരണത്തലവനായ മുഖ്യമന്ത്രിയടക്കം കോവിഡ് നിരീക്ഷണത്തിലാണെങ്കിലും സംസ്ഥാനത്ത് ഭരണ  പ്രതിസന്ധിയുണ്ടാകില്ലെന്ന് സർക്കാർ.  വീഡിയോ കോൺഫറൻസുകളിലൂടെയും ഇ- ഫയലുകളിലൂടെയുമാകും ഒരാഴ്ചയെങ്കിലും സംസ്ഥാന ഭരണം. ഇതോടെ അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് സംജാതമായിട്ടുള്ളത്.

മുഖ്യമന്ത്രിയടക്കം ഭരണാധികാരികൾ റൂം ക്വറന്റീനിലാകും. ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ഓൺ ലൈൻ ഭരണമാകും സംസ്ഥാനത്തെന്ന് ചുരുക്കം.  വീഡിയോ കോൺഫറൻസുകളും ഇ-ഫയൽ പരിശോധനയുമായി  പുതിയ ഭരണ രീതിക്കും കോവിഡ് കാലം തുടക്കമിട്ടിരുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം അതിനോടു പൊരുത്തപ്പെടുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യം മുന്നിൽക്കണ്ട് തയാറെടുത്തതിനാൽ ഭരണപ്രതിസന്ധി ഉണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രിമാർ.

മുഖ്യമന്ത്രിക്കു പുറമേ ആറു  മന്ത്രിമാരും ചീഫ് സെക്രട്ടറിയും DGP യും സ്പീക്കറുമാണ് നിരീക്ഷണത്തിലുള്ളത്. മുഖ്യമന്ത്രിയുടെയും മറ്റുള്ളവരുടേയും ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസമായി. എന്നാൽ  മലപ്പുറം ജില്ലാ ഭരണം ഏറക്കുറെ സ്തംഭിച്ച നിലയിലാണ്. ഇവിടെ  ബദൽ മാർഗം ഉടൻ കണ്ടെത്തേണ്ടതുണ്ട്.



മുഖ്യമന്ത്രി പതിവു വാർത്താ സമ്മേളനം ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവച്ചു .  സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ നിന്നു മുഖ്യമന്ത്രിയടക്കം നിരീക്ഷണത്തിലുള്ളവർ മാറി നിൽക്കും .ഈ മാസം 24നു ചേരുന്ന നിയമസഭാ സമ്മേളനവും രാജ്യാ സഭാ വോട്ടെടുപ്പും തടസ്സപ്പെടാൻ ഇടയില്ല.  സഭാ സമ്മേളനത്തിനു മുമ്പ്  നിരീക്ഷണ കാലാവധി തീരുമെന്നാണ് കണക്കുകൂട്ടൽ. എങ്കിലും സഭയിൽ പ്രത്യേക ക്രമീകരണങ്ങളുണ്ടാകും.
Published by: Rajesh V
First published: August 15, 2020, 6:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading