തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെ ആറ് മന്ത്രിമാർ നിരീക്ഷണത്തിലായ സാഹചര്യത്തിൽ ചൊവ്വാഴ്ച ചേരാനിരുന്ന മന്ത്രിസഭാ യോഗം മാറ്റി. ധനമന്ത്രി ടി എം തോമസ് ഐസക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലാണ്. അടുത്ത മന്ത്രിസഭാ യോഗം ഈ മാസം 16നേ ഇനി ചേരുകയുള്ളൂ.
Also Read- ധനമന്ത്രി ടിഎം തോമസ് ഐസക്കിന് കോവിഡ് 19 സ്ഥിരീകരിച്ചു
ഞായറാഴ്ചയാണ് തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പനി അനുഭവപ്പെട്ടിരുന്നു. മന്ത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന 12 ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവായെങ്കിലും നിരീക്ഷണത്തിലാണ്.
Also Read- ജോസ് കെ.മാണി ഇടത്തേക്ക്; നിയമസഭയിലേക്ക് ഏതൊക്കെ സീറ്റിൽ മത്സരിക്കും ?
വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തതിനെ തുടർന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള എന്നിവരും നിരീക്ഷണത്തിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Coronavirus, Covid 19 in Kerala, Covid 19. Thomas Isaac, Cpm, Finance minister Thomas isaac, M A Baby