• HOME
  • »
  • NEWS
  • »
  • kerala
  • »
  • Niyamasabha| ക്രമസമാധാന പ്രശ്നം: ‘ഒറ്റപ്പെട്ട സംഭവങ്ങള്‍’ പതിവായെന്ന് സതീശൻ; താങ്കൾ പോയി നോക്കിയോ എന്ന് മുഖ്യമന്ത്രി

Niyamasabha| ക്രമസമാധാന പ്രശ്നം: ‘ഒറ്റപ്പെട്ട സംഭവങ്ങള്‍’ പതിവായെന്ന് സതീശൻ; താങ്കൾ പോയി നോക്കിയോ എന്ന് മുഖ്യമന്ത്രി

''എല്ലാം ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ഇത്തരം ‘ഒറ്റപ്പെട്ട സംഭവം’ പതിവായിരിക്കുകയാണ്.''- വി ഡി സതീശൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: കണ്ണൂരിലെ (Kannur) സിപിഎം (CPM) പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെയും സംസ്ഥാനത്ത് വർധിച്ചുവരുന്ന ക്രമസമാധാന പ്രശ്നങ്ങളെയും ചൊല്ലി നിയമസഭയിൽ (Niyamasabha) ഭരണ-പ്രതിപക്ഷ വാക്പോര്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan) കുറ്റപ്പെടുത്തി.

    എല്ലാം ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ഇത്തരം ‘ഒറ്റപ്പെട്ട സംഭവം’ പതിവായിരിക്കുകയാണ്. കാപ്പനിയമം നോക്കുകുത്തിയായെന്നും സിപിഎം ജില്ലാ സെക്രട്ടറിമാർ ജില്ലാ പൊലീസ് മേധാവികളെ നിയന്ത്രിക്കുന്നതാണ് കുഴപ്പങ്ങൾക്ക് കാരണമെന്നും സതീശൻ പറഞ്ഞു. ഇതിന് താങ്കൾ പോയി നോക്കിയോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. പരിഹസിക്കേണ്ടെന്ന് സതീശനും തിരിച്ചടിച്ചു.

    കേരളത്തില്‍ കലാപമുണ്ടാക്കാന്‍ യുഡിഎഫും ബിജെപിയും എസ്ഡിപിഐയും ചേര്‍ന്ന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണമായി തകര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയേ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

    Also Read- കൂട്ടുകാരികളുടെ ദൃശ്യങ്ങൾ പകർത്തി കടക്കാരൻ; ചോദ്യം ചെയ്ത വിദ്യാർത്ഥിക്ക് പോലീസ് മർദനം

    മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സമീപകാലത്ത് നടന്ന കൊലപാതകകേസുകളിലെ പ്രതികള്‍ അറസ്റ്റിലായെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാണ്. നാല് പ്രതികളെ അറസ്റ്റ് ചെയ്തു. കണ്ണൂരിൽ വിവാഹ പാർട്ടിക്കിടെ ബോംബേറില്‍ ഒരാൾ കൊല്ലപ്പെട്ട കേസിലെ പ്രതികൾ അറസ്റ്റിലായി. കിഴക്കമ്പലത്തു ട്വന്‍റി 20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിലും പ്രതികളെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

    കോണ്‍ഗ്രസ് നേതൃത്വതെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. അക്രമങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന നേതൃത്വമാണ് കോൺഗ്രിസന്‍റേത്. ധീരജ് കൊലപാതകത്തെ കെപിസിസി പ്രസിഡന്റ് ന്യായീകരിച്ചു. കൊലപാതകങ്ങൾക്ക് കോൺഗ്രസ് നേതൃത്വം പരസ്യ പിന്തുണ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ ജനത്തിന്റ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ തലസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. ഓരോ സംഭവം നടക്കുമ്പോഴും അത് ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പൊലീസിനെ നിയന്ത്രിക്കുന്നത് പാർട്ടി നേതാക്കളെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

    Also Read- KPAC Lalitha: ആദ്യം ഹംസമായി; പിന്നീട് ഭരതന്റെ ജീവിതസഖിയും; സിനിമ തോൽക്കും പ്രണയവും വിവാഹവും

    പൊലീസിന്റെ നിഷ്ക്രിയത്വം കാരണമാണ് ഹരിദാസൻ കൊല്ലപ്പെട്ടത് എന്ന് എൻ ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു. ഭീഷണി ഉണ്ടെന്ന് ഹരിദാസൻ പറഞ്ഞിട്ടും പൊലീസ് നടപടി എടുത്തില്ല. വടക്കേ മലബാറിൽ ബോംബ് നിർമാണം കുടിൽ വ്യവസായം പോലെയായെന്നും ഷംസുദീൻ പറഞ്ഞു. കൊലക്കത്തി എടുത്തവർ താഴെ വച്ചാൽ പ്രശ്നം അവസാനിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
    Published by:Rajesh V
    First published: