• HOME
 • »
 • NEWS
 • »
 • kerala
 • »
 • CHIEF MINISTER ASSURES FOOLPROOF INVESTIGATION INTO SRIRAM VENKITARAMAN INVOLVED ACCIDENT

'മദ്യപിച്ചുവെന്നത് ശ്രീറാം നിഷേധിച്ചാലും നാട് അത് അംഗീകരിക്കുന്നുണ്ട്'; സംഭവത്തിൽ പഴുതില്ലാത്ത അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി

'ശ്രീറാം നിയമത്തെ കുറിച്ച് അറിയാവുന്ന ആളാണ്. കാര്യങ്ങള്‍ അറിയാവുന്ന ഒരാള്‍ വ്യത്യസ്തമായ നില സ്വീകരിക്കുമ്പോള്‍ ഗൗരവസ്വഭാവം കൂടുകയാണ്. ശ്രീറാം നിഷേധിച്ചാലും നാടാകെ വിശ്വസിക്കുന്നു. നല്ല രീതിയിൽ മദ്യപിച്ച നിലയിലായിരുന്നുവെന്ന് കണ്ടവരും പറയുന്നു'

News18

News18

 • News18
 • Last Updated :
 • Share this:
  തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ, ശ്രീറാം വെങ്കിട്ടരാമന്‍ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പഴുതില്ലാത്ത അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. മദ്യപിച്ചുവെന്നത് ശ്രീറാം നിഷേധിച്ചാലും നാട് അത് അംഗീകരിക്കുന്നുണ്ട്. മദ്യത്തിന്റെ അളവ് രക്തത്തില്‍ കണ്ടെത്താന്‍ കഴിയാത്ത വിധത്തിലുള്ള മരുന്ന് കഴിച്ചോയെന്നും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസ് അന്വേഷണത്തിലും നിയമനടപടികളിലും വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ല. അത്തരത്തിലുള്ള ശ്രമം നടത്തിയുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടിയുമുണ്ടാകും. അപകടത്തിൽ മരണമടഞ്ഞ മാധ്യമപ്രവർത്തകന്റെ കുടുംബത്തെ സഹായിക്കാൻ എന്തു ചെയ്യാൻ പറ്റുമെന്നത് സജീവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

  അമിതമായ ലഹരിക്കടിമപ്പെട്ട് വാഹനമോടിച്ചത് കൊണ്ട് അപകടം നടന്നുവെന്നാണ് പ്രാഥമിക വിവരം. കാർ അമിതവേഗതയിലായിരുന്നുവെന്ന് എല്ലാവരും മനസിലാക്കിയിട്ടുണ്ട്. ആദ്യം IPC 304 എ പ്രകാരമാണ് കേസെടുത്തത്. പിന്നീട് മദ്യപിച്ചാണ് കാറോടിച്ചതെന്നും വഫ ഫിറോസിന് സംഭവത്തിൽ പങ്കുണ്ടെന്നും ബോധ്യപ്പെട്ടതോടെ IPC 304 അടക്കമുള്ള വകുപ്പുകൾ ചേർത്തു. കൃത്യസമയത്ത് വൈദ്യപരിശോധന നടത്തുന്നതിലും എഫ്ഐആർ‌ രജിസ്റ്റർ ചെയ്യുന്നതിലുമുണ്ടായ വീഴ്ച പ്രത്യേകം പരിശോധിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്ന സസ്പെൻഡ് ചെയ്തു. പ്രാഥമികമായ വിവരം അനുസരിച്ച് മ്യൂസിയം എസ്ഐയെയും സസ്പെൻഡ് ചെയ്തു.

  സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഇത്തരം വൈകലുകൾ എങ്ങനെ ഉണ്ടായി ? ആരുടെയെങ്കിലും ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ? ഇത്തരം എല്ലാ കാര്യങ്ങളും അന്വേഷിക്കും. 'സംഭവത്തിൽ പൊലീസിന്റെ മാത്രം വീഴ്ചയല്ല. റോഡിൽ സിസിടിവികളും ക്യാമറകളും സ്ഥാപിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചതാണ്. അതു വേഗത്തിലാക്കും. ശ്രീറാം നിയമത്തെ കുറിച്ച് അറിയാവുന്ന ആളാണ്. കാര്യങ്ങള്‍ അറിയാവുന്ന ഒരാള്‍ വ്യത്യസ്തമായ നില സ്വീകരിക്കുമ്പോള്‍ ഗൗരവസ്വഭാവം കൂടുകയാണ്. ശ്രീറാം നിഷേധിച്ചാലും നാടാകെ വിശ്വസിക്കുന്നു. നല്ല രീതിയിൽ മദ്യപിച്ച നിലയിലായിരുന്നുവെന്ന് കണ്ടവരും പറയുന്നു. മദ്യം മണക്കുന്നുണ്ടായിരുന്നുവെന്നും ചിലർ പറഞ്ഞിരുന്നു. മദ്യപിച്ചയാള്‍ വണ്ടി ഓടിക്കാന്‍ പാടില്ലെന്ന് അറിയാവുന്ന ആള്‍ അതു ചെയ്യാന്‍ പാടില്ല. മദ്യം കഴിച്ചിട്ടില്ലെങ്കില്‍ അമിത വേഗത്തില്‍ വണ്ടി ഓടിക്കാന്‍ പാടില്ലെന്ന് അറിയില്ലേ. എന്താണ് താന്‍ ചെയ്യുന്നതെന്ന് കൃത്യമായി ധാരണയുള്ളയാള്‍ തെറ്റ് ചെയ്യുമ്പോള്‍ അത് ഗൗരവതരമാണ്. മദ്യപിച്ച ഒരാളുടെ ശരീരത്തിലെ രക്തമാണ് പരിശോധിക്കുന്നത്. അത് പരിശോധനയില്‍ കാണാതിരിക്കാനുള്ള എന്തെങ്കിലും മരുന്നുണ്ടോ എന്നൊക്കെ അന്വേഷണത്തില്‍ കണ്ടെത്തും'- മുഖ്യമന്ത്രി പറഞ്ഞു. ഐഎഎസുകാരെ മൊത്തം ആക്ഷേപിക്കേണ്ടതില്ലെന്നും കാര്യങ്ങൾ മര്യാദയ്ക്ക് ചെയ്യുന്നവരായി ഒരുപാടുപേരുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

  റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമഗ്രമായ പരിശോധന നടത്തി തിരുത്തലുകളും കർക്കശ നടപടികളും സ്വീകരിക്കേണ്ട ആവശ്യകതയിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നത്. മാധ്യമപ്രവർത്തകരുടെ ജോലിയുടെ സ്വാഭാവം പരിഗണിച്ച്, അർധരാത്രിയിലും യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഇവർക്ക് പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. മാധ്യമപ്രവർത്തകർക്കായി പ്രത്യേക ഇൻഷുറൻസ് പദ്ധതി ആലോചിച്ചിട്ടുണ്ട്. ബഷീറിന് ജോലിയുമായി ബന്ധപ്പെട്ടാണ് യാത്ര ചെയ്യേണ്ടിവന്നത്. അപകടകരമായ സാഹചര്യങ്ങളിൽ റിപ്പോർട്ട് ചെയ്യാൻ തയാറാകുന്ന ഒട്ടേറെ മാധ്യമപ്രവർത്തകരുമുണ്ട്. ഒറ്റപ്പെട്ട കേസ് എന്ന നിലയിൽ പ്രത്യേക സഹായം നൽകുന്നതിന് പകതരം ആശ്വാസം ലഭിക്കുമെന്ന് ഉറപ്പുണ്ടാക്കാനുള്ള നടപടിയാണ് സർക്കാർ നടപ്പാക്കുന്നത്.

  First published:
  )}