• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഒറ്റക്കെട്ടായി നിൽക്കണം': ആരിഫിനോടും യുഡിഎഫ് എം.പി.മാരോടുമായി മുഖ്യമന്ത്രി

'ഒറ്റക്കെട്ടായി നിൽക്കണം': ആരിഫിനോടും യുഡിഎഫ് എം.പി.മാരോടുമായി മുഖ്യമന്ത്രി

കേരളത്തിന്റെ ആവശ്യങ്ങൾക്കായി എം പിമാർ ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഫയൽ ചിത്രം

ഫയൽ ചിത്രം

  • Share this:
    തിരുവനന്തപുരം: റെയിൽവേ വികസനമടക്കമുള്ള കേരളത്തിന്റെ ആവശ്യങ്ങൾക്കായി എം പിമാർ ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

    വയനാട് യാത്രാ നിരോധന വിഷയത്തിൽ കേന്ദ്രത്തിന് മുന്നിൽ സംസ്ഥാന നിലപാട് വിശദീകരിക്കണം. വയനാട് എം.പി. രാഹുൽ ഗാന്ധി അടക്കം ഈ വിഷയത്തിൽ പാർലമെന്റിൽ സംസാരിച്ചിരുന്നു. പ്രതിസന്ധി കേന്ദ്രത്തെ ഫലപ്രദമായി ധരിപ്പിക്കണം.

    റെയിൽവേ വികസനം, ദേശീയ ജലപാത ദീർഘിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിലെ ആവശ്യങ്ങൾ ഉന്നയിക്കണം. വിമാനത്താവളങ്ങളും വിമാന സർവ്വീസുകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തണം.

    തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനാണ് നീക്കം. സിയാൽ മാതൃകയിൽ വിമാനത്താവളം ഏറ്റെടുക്കാൻ സംസ്ഥാനം തയ്യാറാണ്. ഇക്കാര്യം കേന്ദ്രത്തെ വേണ്ട വിധത്തിൽ ധരിപ്പിക്കണം.

    റബ്ബർ തുടങ്ങിയ കാർഷിക ഉത്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി എം പിമാരോടായി ആവശ്യപ്പെട്ടു. രാജ്യസഭാംഗം ബിനോയ് വിശ്വത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് അന്തരിച്ച സി പി ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് യോഗം ആരംഭിച്ചത്.

    First published: