നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല: വിധിയിൽ വ്യക്തത വേണം; മല കയറാൻ യുവതികളെത്തിയാൽ എന്തു ചെയ്യുമെന്ന് പിന്നീട് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി

  ശബരിമല: വിധിയിൽ വ്യക്തത വേണം; മല കയറാൻ യുവതികളെത്തിയാൽ എന്തു ചെയ്യുമെന്ന് പിന്നീട് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി

  മല കയറാൻ യുവതികളെത്തിയാൽ എന്തു ചെയ്യുമെന്ന് പിന്നീട് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ശബരിമല വിധിയിൽ കൂടുതൽ വ്യക്തത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിവിധി എന്തായാലും അംഗീകരിക്കും. കോടതി മുൻ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല. വിധിയുടെ വിവിധ വശങ്ങൾ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

   നേരത്തേയുള്ള വിധി അതേപടി നിൽക്കുന്നു എന്ന് മനസ്സിലാക്കുന്നു. അതിൽ കൂടുതൽ വ്യക്തത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിഷയം ഏഴംഗ ബെഞ്ച് പരിശോധിക്കും.

   ശബരിമല ദർശനം; ഓൺലൈൻ വഴി 36 യുവതികൾ രജിസ്റ്റർ ചെയ്തു

   വിധിയാകെ ഏഴംഗ ബെഞ്ച് പരിശോധിക്കുമോ എന്ന് അറിയില്ല. നിയമ വശങ്ങൾ പരിശോധിക്കണമെന്നും വിധിയുടെ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

   മല കയറാൻ യുവതികളെത്തിയാൽ എന്തു ചെയ്യുമെന്ന് പിന്നീട് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
   First published: