Pinarayi Vijayan|പൂ വിതറിയും പൂച്ചെണ്ട് നൽകിയും ആരോഗ്യ പ്രവർത്തകര്‍ക്ക് സ്വീകരണം; പൂന്തുറക്കാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കോവിഡ് 19 ഏറെ ഭീഷണി സൃഷ്ടിച്ച പൂന്തുറയിൽ ഒരു കൂട്ടം ജനങ്ങൾ നിർദേശങ്ങൾ ലംഘിച്ച് പ്രതിഷേധിച്ചതും ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചതും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

News18 Malayalam | news18-malayalam
Updated: July 12, 2020, 5:30 PM IST
Pinarayi Vijayan|പൂ വിതറിയും പൂച്ചെണ്ട് നൽകിയും ആരോഗ്യ പ്രവർത്തകര്‍ക്ക് സ്വീകരണം; പൂന്തുറക്കാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി
poonthra
  • Share this:
തിരുവനന്തപുരം: പൂന്തുറയിൽ ആരോഗ്യ പ്രവർത്തകർക്ക് ജനങ്ങൾ നൽകിയ സ്വീകരണത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ അഭിനന്ദനം. ഇടവക വികാരിയുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർക്ക് പൂന്തുറയിൽ നൽകിയ സ്വീകരണത്തെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചിരിക്കുന്നത്. പൂ വിതറിയും പൂച്ചെണ്ട് നൽകിയുമായിരുന്നു ആരോഗ്യ പ്രവർത്തകർക്ക് സ്വീകരണം നൽകിയത്.

ഇന്നു രാവിലെ സോഷ്യൽ മീഡിയയിലും ടിവി ചാനലുകളിലും മനോഹരമായ ഒരു ദൃശ്യം കണ്ടു. പൂന്തുറ നിവാസികൾ പൂക്കൾ വിതറി ആരോഗ്യ പ്രവർത്തകരെ വരവേൽക്കുന്ന കാഴ്ചയായിരുന്നു അത്. അതു കണ്ടപ്പോൾ ആഹ്ലാദവും ആശ്വാസവും തോന്നുകയുണ്ടായി-മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ചില ദുഷ്ടശക്തികൾ തെറ്റിദ്ധാരണ പരത്തി പൂന്തുറയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ താളംതെറ്റിക്കാൻ ശ്രമിച്ചുവെന്നും അതിനെയെല്ലാം തള്ളിക്കളഞ്ഞ് പൂർണ മനസ്സോടെ ആരോഗ്യ പ്രവർത്തകർക്കും സർക്കാരിനുമൊപ്പം നിൽക്കുകയാണ് ജനങ്ങൾ ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഇന്നു രാവിലെ സോഷ്യൽ മീഡിയയിലും ടിവി ചാനലുകളിലും മനോഹരമായ ഒരു ദൃശ്യം കണ്ടു. പൂന്തുറ നിവാസികൾ പൂക്കൾ വിതറി ആരോഗ്യ പ്രവർത്തകരെ വരവേൽക്കുന്ന കാഴ്ചയായിരുന്നു അത്. അതു കണ്ടപ്പോൾ ആഹ്ലാദവും ആശ്വാസവും തോന്നുകയുണ്ടായി. സൂപ്പർ സ്പ്രെഡിനെത്തുടർന്ന് കർശനമായ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്ന പൂന്തുറ, മാണിക്യവിളാകം, പുത്തൻതോപ്പ് വാർഡിലെ ജനങ്ങളെല്ലാം കേരളത്തിൻ്റെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി തുടക്കം തൊട്ടു തന്നെ മികച്ച രീതിയിൽ സഹകരിച്ചു വന്നവരായിരുന്നു. ചില ദുഷ്ടശക്തികൾ തെറ്റിദ്ധാരണ പരത്തി ആ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കാൻ ശ്രമിച്ചു. അതിനെയെല്ലാം തള്ളിക്കളഞ്ഞ് പൂർണ മനസ്സോടെ ആരോഗ്യ പ്രവർത്തകർക്കും സർക്കാരിനുമൊപ്പം നിൽക്കുകയാണ് ജനങ്ങൾ ചെയ്തിരിക്കുന്നത്.
സർക്കാരിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും തയ്യാറായ എല്ലാ പൂന്തുറ നിവാസികളോടും ഹാർദ്ദമായി നന്ദി പറയുന്നു. ഈ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് ഒത്തൊരുമിച്ചു മുന്നോട്ടു പോകാം. ആ പോരാട്ടത്തിൽ നിങ്ങൾക്കു മുന്നിൽ സർക്കാരുണ്ട്.


കോവിഡ് 19 ഏറെ ഭീഷണി സൃഷ്ടിച്ച പൂന്തുറയിൽ ഒരു കൂട്ടം ജനങ്ങൾ നിർദേശങ്ങൾ ലംഘിച്ച് പ്രതിഷേധിച്ചതും ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചതും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ളവർ ഇതിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
Published by: Gowthamy GG
First published: July 12, 2020, 5:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading