നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'യുഡിഎഫിന്‍റെ ജീവനാഡി അറ്റു; മാണി.സി.കാപ്പന്‍ പോകുമെന്നത് വെറും സ്വപ്നം': മുഖ്യമന്ത്രി പിണറായി വിജയന്‍

  'യുഡിഎഫിന്‍റെ ജീവനാഡി അറ്റു; മാണി.സി.കാപ്പന്‍ പോകുമെന്നത് വെറും സ്വപ്നം': മുഖ്യമന്ത്രി പിണറായി വിജയന്‍

  യുഡിഎഫിനെ വലിയ തകര്‍ച്ചയാണ് കാത്തിരിക്കുന്നത്. അത് മറച്ച് വച്ച് കേമന്മാരാണെന്നാണ് അവര്‍ പറയുന്നതെന്ന് പിണറായി

  പിണറായി വിജയൻ, ജോസ് കെ മാണി

  പിണറായി വിജയൻ, ജോസ് കെ മാണി

  • Last Updated :
  • Share this:
   തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലെത്തിയതോടെ യുഡിഎഫ് എന്ന മുന്നണിയുടെ ജീവനാഡി അറ്റ് പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിനെയും അവരുടെ നയങ്ങളെയും ജനം തിരസ്കരിക്കും. ഒരു കക്ഷി തന്നെ അവരെ തള്ളിപ്പറഞ്ഞ് എല്‍ഡിഎഫിനോടൊപ്പം സഹകരിക്കുന്ന സ്ഥിതിയിലെത്തി. അത് യുഡിഎഫിന് ഏല്‍പ്പിക്കുന്ന ക്ഷതം ചെറുതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

   മാണി സി കാപ്പന്‍ യുഡിഎഫിലെത്തുമെന്നത് വെറും സ്വപ്നങ്ങളാണ്. വിഷയത്തില്‍ മാണി സി കാപ്പന്‍ തന്നെ എല്‍ഡിഎഫിനൊപ്പമെന്ന് വ്യക്തമാക്കിയതാണ്. കാപ്പനുമായി ചര്‍ച്ച നടത്തിയെന്ന യുഡിഎഫ് കണ്‍വീനര്‍ ഹസ്സന്‍റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് തന്നെ രംഗത്ത് വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

   Also Read Kerala Congress| 'ജോസ് എല്‍ഡിഎഫാണ് ശരിയെന്ന് പറയുന്നു; എന്തിനാണ് എതിര്‍ക്കുന്നത്?‌': കാനം രാജേന്ദ്രന്‍

   എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് എതിരായി ഒന്നും ചെയ്തില്ല, എല്ലാം അനുകൂലമായാണ് ചെയ്തത്. പക്ഷെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വക്രീകരിക്കാന്‍ ശ്രമിച്ചു. യുഡിഎഫിനെ വലിയ തകര്‍ച്ചയാണ് കാത്തിരിക്കുന്നത്. അത് മറച്ച് വച്ച് കേമന്മാരാണെന്നാണ് അവര്‍ പറയുന്നതെന്ന് പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
   Published by:user_49
   First published:
   )}