ഇന്റർഫേസ് /വാർത്ത /Kerala / Thrikkakara By-Election Result | തൃക്കാക്കരയില്‍ പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയല്ലെന്ന് CPM എറണാകുളം ജില്ലാ സെക്രട്ടറി

Thrikkakara By-Election Result | തൃക്കാക്കരയില്‍ പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയല്ലെന്ന് CPM എറണാകുളം ജില്ലാ സെക്രട്ടറി

ഓരോ മേഖലയിലയിലെയും വോട്ടുകള്‍ വന്ന ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു

ഓരോ മേഖലയിലയിലെയും വോട്ടുകള്‍ വന്ന ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു

ഓരോ മേഖലയിലയിലെയും വോട്ടുകള്‍ വന്ന ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു

  • Share this:

തൃക്കാക്കരയില്‍ (Thrikkakara By-Election ) ഇടത് മുന്നണിയുടെ പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയല്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍. പ്രചാരണം നയിച്ചത് ജില്ലാ കമ്മിറ്റിയാണ്, തോല്‍വിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കെല്ലെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു. തൃക്കാക്കരയില്‍ പരാജയം സമ്മതിക്കുന്നു, തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കും, ഭരണവിരുദ്ധ വികാരമെന്ന് പറയാനാകില്ല. ഓരോ മേഖലയിലയിലെയും വോട്ടുകള്‍ വന്ന ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം , തൃക്കാക്കരയില്‍ പി ടി തോമസിന്റെ ഭൂരിപക്ഷം ഉമ തോമസ് (Uma Thomas)മറികടക്കുമെന്ന് നേരത്തെ പറഞ്ഞതല്ലേയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതീക്ഷിച്ച ഫലമാണ് തൃക്കാക്കരയിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നത്. അന്തിമഫലത്തിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും വിഡി സതീശൻ പറഞ്ഞു.

തൃക്കാക്കരയിൽ വോട്ടെണ്ണൽ എട്ടാം  റൌണ്ട് പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ഭൂരിപക്ഷം 17000 കടന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Thrikkakakra By-Election