നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Swapna Suresh|‘മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയില്ലെന്ന് പറഞ്ഞത് കള്ളം; 2017 മുതല്‍ അറിയാം' : കെ സുരേന്ദ്രൻ

  Swapna Suresh|‘മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയില്ലെന്ന് പറഞ്ഞത് കള്ളം; 2017 മുതല്‍ അറിയാം' : കെ സുരേന്ദ്രൻ

  ''എം.ശിവശങ്കറിനെ അത്രപെട്ടെന്ന് മുഖ്യമന്ത്രിക്ക് ഒഴിവാക്കാനാകില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മകളുടെ ബിസിനസ് വിവരങ്ങൾ ശിവശങ്കറിന് അറിയാമെന്നതാണ് കാരണം. അദ്ദേഹം ഇപ്പോഴും ഐടി സെക്രട്ടറി സ്ഥാനത്തു തുടരുന്നതിന്റെ കാരണം അതാണ്. ''

  കെ സുരേന്ദ്രൻ

  കെ സുരേന്ദ്രൻ

  • News18
  • Last Updated :
  • Share this:
   കോഴിക്കോട് : സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. താൻ 'മാവിലായി'ക്കാരനാണെന്നും സ്വപ്ന സുരേഷിനെ അറിയില്ല എന്നുമൊക്കെ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷാർജയിലെ ഷേയ്ഖിന് നൽകിയ സ്വീകരണവും കേരള സർവകലാശാലയുടെ ബിരുദ ദാനവുമടക്കം അഞ്ചുദിവസത്തെ പരിപാടികളിൽ 'സ്വപ്ന'കരങ്ങൾ സജീവ സാന്നിധ്യമായിരുന്നു. ലോക കേരള സഭയുടെ ആതിഥേയ സംഘത്തിൽപെട്ട സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ലയെന്ന് പറയുന്നത് പച്ചക്കള്ളമാണ്. സ്വപ്നയെ 2017 മുതൽ‌ മുഖ്യമന്ത്രിക്ക് പരിചയമുണ്ട്.- സുരേന്ദ്രൻ പറഞ്ഞു.

   മുഖ്യമന്ത്രിയുടെ ഓഫീസിനേറ്റ കളങ്കമല്ല സ്വർണക്കടത്ത് വിവാദമെങ്കിൽ സെക്രട്ടറി ശിവശങ്കരനെ സ്ഥാനത്തു നിന്ന് മാറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി പറയണം. സ്പ്രിങ്ക്ളർ വിവാദ സമയത്ത് ശിവശങ്കറിനെ പൂർണ വിശ്വാസമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും സുരേന്ദ്രൻ ഓർമിപ്പിച്ചു.

   നിയമസഭാ സ്പീക്കർ‌ പി. ശ്രീരാമകൃഷ്ണനുമായുള്ള ബന്ധം ഉപയോഗിച്ചാണ് സ്വപ്ന ലോക കേരളസഭയുടെ ഭാഗമായത്. രാഷ്ട്രീയ ഇടനാഴികളിൽ സ്വാധീനമുള്ള സ്വപ്നയ്ക്ക് സ്പീക്കറും സിപിഎം എംഎൽഎമാരുമടക്കമുള്ള ഉന്നതരുമായി സൗഹൃദങ്ങളുണ്ട്. ഇതു സംബന്ധിച്ച് കൊച്ചിയിലെ കസ്റ്റംസ് ജോയിന്റ് കമ്മീഷണറിന്റെ വെളിപ്പെടുത്തലുകൾ ഉടൻ പുറത്തു വരും.

   TRENDING: M Shivshankar| സ്വർണക്കടത്ത് വിവാദം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് എം ശിവശങ്കറിനെ നീക്കി [NEWS]Swapna Suresh| സ്വപ്ന സുരേഷ് ആരാണ്? പ്രമുഖ കോൺഗ്രസ് നേതാക്കളുമായി എന്താണ് ബന്ധം? [NEWS]Kerala Gold Smuggling| ആറുതവണയായി കടത്തിയത് 100 കോടിയുടെ സ്വർണം; ഒരു കടത്തിന് 25 ലക്ഷം രൂപ പ്രതിഫലം [NEWS]

   എം.ശിവശങ്കറിനെ അത്രപെട്ടെന്ന് മുഖ്യമന്ത്രിക്ക് ഒഴിവാക്കാനാകില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മകളുടെ ബിസിനസ് വിവരങ്ങൾ ശിവശങ്കറിന് അറിയാമെന്നതാണ് കാരണം. അദ്ദേഹം ഇപ്പോഴും ഐടി സെക്രട്ടറി സ്ഥാനത്തു തുടരുന്നതിന്റെ കാരണം അതാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നു ശിവശങ്കറിനെ നീക്കിയതിലൂടെ ബിജെപി ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

    
   Published by:Rajesh V
   First published:
   )}