'വെടിയുണ്ടകൾ കാണാതായത് യുഡിഫ് കാലത്ത്'; പ്രതിപക്ഷ ആരോപണങ്ങൾ തള്ളിയും ഡിജിപിയെ ന്യായീകരിച്ചും മുഖ്യമന്ത്രി

വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി

News18 Malayalam | news18-malayalam
Updated: March 2, 2020, 11:30 AM IST
'വെടിയുണ്ടകൾ കാണാതായത് യുഡിഫ് കാലത്ത്'; പ്രതിപക്ഷ ആരോപണങ്ങൾ തള്ളിയും ഡിജിപിയെ ന്യായീകരിച്ചും മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: പോലീസിലെ അഴിമതി ആരോപണങ്ങൾ നിയമസഭയിൽ ചർച്ചയാക്കി പ്രതിപക്ഷം. ഗ്യാലക്സോണ്‍ കമ്പനിക്ക് കൂട്ടു നിന്ന ഡിജിപിയെ പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഡിജിപിയെ പുറത്താക്കിയില്ലെങ്കിൽ അഴിമതിയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് കരുതേണ്ടിവരുമെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാൽ പ്രതിപക്ഷ ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളി. ഡിജിപിയെ പുറത്താക്കില്ല. പെലീസിനെ നിർവീര്യമാക്കുന്ന നടപടികൾ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. സംഭവത്തെ ഗൗരവമായി കാണുന്നു. വെടിയുണ്ടകൾ കാണാതായത് യുഡിഫ് കാലത്താണ്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. അതേസമയം റൈഫിളുകൾ കാണാതായിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

Read Also: വെടിയുണ്ട ഉരുക്കി മുദ്ര പണിതു; SAP ക്യാമ്പിൽ നിന്നും പിടിച്ചെടുത്തത് 2.33 കിലോ ഭാരമുള്ള മുദ്ര

സി എ ജി റിപോർട്ട് ചോർന്നത് ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ ഭാഗമാകേണ്ട രേഖ ചോർന്നത് ശരിയല്ല. സി എ ജി റിപ്പോർട്ടല്ല പ്രതിപക്ഷ നേതാവ് നൽകിയ കത്തിലെ ആരോപണങ്ങൾ മാത്രമാണ് ആഭ്യന്തര സെക്രട്ടറി പരിശോധിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

ഗ്യാലക്സോണ്‍ കമ്പനിക്ക് കൂട്ടുനിന്ന ഡിജിപിയെ പുറത്താക്കണമെന്ന് പി ടി തോമസ് എം എൽ എ ആവശ്യപ്പെട്ടു. ഡിജിപി ലോക് നാഥ് ബെഹ്റയെ പുറത്താക്കിയില്ലങ്കിൽ മുഖമന്ത്രിക്ക് പങ്കുണ്ടെന്നു കരുതേണ്ടി വരുമെന്നും പി ടി തോമസ് പറഞ്ഞു.

Read Also: തോക്ക്, വെടിയുണ്ട, ക്യാമറ... ചോദ്യങ്ങൾ റെ‍‍ഡി; പ്രതിരോധിക്കാനുറച്ച് സർക്കാര്‍: നിയമസഭ തിങ്കളാഴ്ച

വെടിയുണ്ടകൾ കാണാതായന്ന സിഎജി റിപ്പോർട്ടിമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് സഭാ സമ്മേളനത്തിന്റ ആദ്യ ദിവസം പ്രതിപക്ഷം ഉന്നിയിച്ചത്. പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയൽ എത്തിയത്. ഉണ്ടകൾ കാണാതായത് ഈ സർക്കാരിന്റെ കാലത്താണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
First published: March 2, 2020, 11:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading