• HOME
 • »
 • NEWS
 • »
 • kerala
 • »
 • ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം തെറ്റ്; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം തെറ്റ്; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 • Last Updated :
 • Share this:
  ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് താനയച്ച കത്തിന് മുഖ്യമന്ത്രി മുറുപടി നല്‍കിയില്ലെന്ന വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്ത്. വിഷയത്തിൽ രാഹുൽ ​ഗാന്ധി 2022 ജൂൺ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത്  2022 ജൂൺ 13 ന്  മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു.

  2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. തന്‍റെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.


  ഓഫീസ് ആക്രമിച്ചത് കുട്ടികള്‍; അവരോട് ദേഷ്യമില്ലെന്ന് രാഹുൽ ഗാന്ധി എം പി


  കല്‍പ്പറ്റ: വയനാട്ടില്‍ എസ്എഫ്‌ഐ (SFI) പ്രവര്‍ത്തകര്‍ ആക്രമിച്ച എം പി ഓഫീസ് രാഹുല്‍ ഗാന്ധി (Rahul Gandhi) സന്ദര്‍ശിച്ചു. ആക്രമണത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലെത്തിയത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് രാഹുല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം തന്റെ ഓഫീസില്‍ എത്തിയത്. കല്‍പ്പറ്റയിലെ ഓഫീസ് അക്രമിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. ഈ ഓഫീസ് വയനാട്ടിലെ ജനങ്ങളുടെതാണ്. അക്രമം ഒന്നിനും ഒരുപരിഹാരമല്ല. ഇത് ചെയ്തത് കുട്ടികളാണ്. അവരോട് ഒരു ദേഷ്യവുമില്ല. നിരുത്തരവാദപരമായാണ് അവര്‍ പെരുമാറിയത്. അതിന്റെ പ്രത്യാഘാതം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

  പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. വൈകിട്ട് കല്‍പ്പറ്റയില്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ നടക്കുന്ന ജനകീയസദസ് രാഹുല്‍ ഉദ്ഘാടനം ചെയ്യും.

  കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ് എഫ് ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോൺ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എം പിയുടെ ഓഫീസിന്‍റെ ഷട്ടറുകൾ എസ് എഫ് ഐ പ്രവർത്തകർ തകർത്തു. ജനാലവഴി കയറിയ ചില പ്രവർത്തകർ വാതിലുകളും തകർത്തു. ഫയലുകൾ വലിച്ചെറിഞ്ഞു. കസേരയിൽ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.

  പൊലീസ് നോക്കി നിൽക്കേയായിരുന്നു എസ് എഫ് ഐ പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ കൂടി എത്തിയതോടെ സ്ഥലത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിക്ക് ആക്രമണത്തിൽ മര്‍ദനമേറ്റു. എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നായിരുന്നു കോൺഗ്രസ് ആരോപണം, ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തുടർന്ന് സമരത്തെ അപലപിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. അക്രമം അപലപനീയമെന്ന് പറഞ്ഞ മുഖ്യമന്ത്രി കർശന നടപടിക്കും നിർദേശം നൽകി.

  എസ് എഫ് ഐ പ്രവർത്തകരുടെ സമരം തടയുന്നതിൽ വീഴച വരുത്തിയ ഡി വൈ എസ് പിയെ അടക്കം സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിന് എ ഡി ജി പി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തു, അക്രമ സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ജില്ലാ നേതാക്കളും പെൺകുട്ടികളുമടക്കം 30ലേറെ പേർ അറസ്റ്റിലായിരുന്നു.
  Published by:Arun krishna
  First published: