നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് മാസ്കില്ലാതെ ഡിജിപിയും പൊലീസ് ഉദ്യോഗസ്ഥരും; ന്യായീകരിച്ച് മുഖ്യമന്ത്രി

  പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് മാസ്കില്ലാതെ ഡിജിപിയും പൊലീസ് ഉദ്യോഗസ്ഥരും; ന്യായീകരിച്ച് മുഖ്യമന്ത്രി

  ഡിജിപി ഉൾപ്പടെയുള്ള പൊലീസുകാർ മാസ്കില്ലാതെ ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രം ഏറെ ചർച്ചയായിരുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: ​ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് പൊലീസുകാർ മാസ്ക് ഇല്ലാതെ പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോടും സമ്പർക്കമില്ലാതെ വേണ്ടത്ര അകലം പാലിച്ചായിരിക്കും അവർ ഇരുന്നതെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഡിജിപി ഉൾപ്പടെയുള്ള പൊലീസുകാർ മാസ്കില്ലാതെ ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രം ഏറെ ചർച്ചയായിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

   Also Read- 'ആരാധനാലയങ്ങള്‍ തുറക്കും; സീരിയല്‍ ചിത്രീകരണത്തിനും അനുമതി; വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം': മുഖ്യമന്ത്രി

   ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ- ''ഞാനിപ്പോ നിങ്ങളോട് സംസാരിക്കുന്നത് മാസ്ക് ഇല്ലാതെയാണല്ലോ. ആ മാസ്ക് ഇല്ലാതെ സംസാരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാ. ഞാനിവിടെ തനിച്ചിരിക്കുകയാണ്. അതുകൊണ്ടു മാത്രമാണ്. മറ്റാരുമായും ഇപ്പോ ഒരു സമ്പർക്കം ഉണ്ടാകുന്നില്ല. എന്റെ വീട്ടിൽ എന്റെ റൂമിൽ ഇരുന്നുകൊണ്ടാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. അതുപോലെ അവിടെ സംസാരിച്ച ഡിജിപി അടക്കമുള്ളവര് അവിടെയുള്ള മറ്റുള്ളവരുമായി ഇടപെടാതെ അകലം പാലിച്ചുകൊണ്ടാണ് സംസാരിച്ചത്. അതിന്റെ ഭാ​ഗമായിട്ടായിരിക്കാം ഈ മാസ്ക് ഇടാത്ത നില വന്നത്. അദ്ദേഹത്തെയും അതുപോലെയുള്ള പൊലീസ് ഉദ്യോ​ഗസ്ഥരെയുമെല്ലാം നിരന്തരം മാസ്ക് ഇട്ടുകൊണ്ട് നമ്മൾ കാണുന്നതുമാണല്ലോ. അതായിരിക്കും സംഭവിച്ചിട്ടുണ്ടാകുക''.

   Also Read-കേരളത്തിൽ കോവിഡ് ലോക്ഡൗൺ നിയന്ത്രണം ഒരാഴ്ച കൂടി തുടരും; കൂടുതൽ മേഖലകളിൽ നിയന്ത്രണം

   സംസ്ഥാനം സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന ശനിയാഴ്ച നടന്ന ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന്‍ ഉദ്ഘാടനമാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. ഡബിള്‍ മാസ്‌ക് ഓഫീസിലും ധരിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം ഡിജിപി ഉള്‍പ്പെടെ പൊലീസുകാര്‍ കേട്ടത് മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു.

   Also Read- കോളേജുകള്‍ തുറക്കും; വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കും; മുഖ്യമന്ത്രി

   ആഴ്ചാവസാനത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിവാഹത്തിലും സംസ്‌കാര ചടങ്ങിലും 20 ലേറെ പേര്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ പോലീസ് സ്റ്റേഷന്‍ ഉത്ഘാടന ചടങ്ങില്‍ ഒരു മുറിയില്‍ തന്നെ മുപ്പതോളം പേരെ കാണാം. ഡിജിപി, ഐജി, ഡിഐജി, കമ്മീഷണര്‍, എസ്പി എന്നിങ്ങനെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

   പലരും മാസ്‌ക് കൈയ്യിലാണ് പിടിച്ചത്. വനിതാ സിപിഒമാരില്‍ ചിലര്‍ താടിയില്‍ മാസ്‌ക്കിട്ടിട്ടുണ്ട്. ലോക്ക്ഡൗണ്‍ ദിനം തന്നെ ഉദ്ഘാടനം നിശ്ചയിച്ചതിലും വിമര്‍ശനം ഉയർന്നിരുന്നു.
   Published by:Rajesh V
   First published:
   )}