തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സമരം തുടരുന്നതിനിടെ മന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനാവില്ലെന്നും അദ്ദേഹം ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ് അദ്ദേഹം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില വിവരങ്ങൾ അന്വേഷണ ഏജൻസി അദ്ദേഹത്തോട് ചോദിച്ചറിഞ്ഞുവെന്നാണ് അറിഞ്ഞത്. അതിനപ്പുറം മറ്റ് വലിയ കാര്യങ്ങൾ അതിലില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മന്ത്രിക്കെതിരെ ഖുർ ആനുമായി ബന്ധപ്പെട്ടാണ് പരാതികളുണ്ടായത്. നിരവധി പേർ പരാതി നൽകിയിരുന്നു. അതുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ അന്വേഷണ ഏജൻസി അദ്ദേഹത്തോട് ചോദിച്ചറിഞ്ഞുവെന്നാണ് അറിഞ്ഞത്. അതിനപ്പുറം മറ്റ് വലിയ കാര്യങ്ങൾ അതിലില്ല. ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല. ഇത്തരം കാര്യങ്ങളിൽ ബന്ധപ്പെടേണ്ട, വഖഫ് ബോർഡ് കൈകാര്യം ചെയ്യുന്ന മന്ത്രി തന്നെയാണ് ജലീൽ.
യുഎഇ കോൺസുലേറ്റ് ജനറൽ നേരിട്ടറിയിച്ചത് പ്രകാരമാണ് സഖാത്ത് വിതരണവും മതഗ്രന്ഥവും നടത്തിയത്. അത് എവിടെയും കുറ്റകരമായ കാര്യമല്ല. ഇതെല്ലാം അദ്ദേഹം തുറന്നു പറഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമാധാന അന്തരീക്ഷം തകര്‍ക്കാൻ ചില വ്യക്തികളും സംഘടനകളും നടത്തുന്ന ശ്രമിക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജലീലിനെ പാരിപ്പള്ളിയിൽ കാര്‍ കുറുകെയിട്ട് തടയാന്‍ ശ്രമിച്ചത്അത്തരത്തില് ഒന്നാണ്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. സമരം പലതരത്തില്‍ നടത്താം. എന്നാല്‍ ദേശീയ പാതയ്ക്ക് കുറുകെ വാഹനം കയറ്റിയിട്ട്അപകടം ക്ഷണിച്ചുവരുത്തുന്നത് സമരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.