'വയനാടിനെ പറ്റി അമിത് ഷായ്ക്ക് വല്ലതും അറിയുമോ? ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ച നാടാണ് ഇത്': പിണറായി വിജയൻ

'വയനാടിനെ കുറിച്ച് അറിയുന്നവർ അങ്ങനെ പറയില്ല. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർക്ക് അത് അറിയില്ല'

news18
Updated: April 11, 2019, 12:19 PM IST
'വയനാടിനെ പറ്റി അമിത് ഷായ്ക്ക് വല്ലതും അറിയുമോ? ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ച നാടാണ് ഇത്': പിണറായി വിജയൻ
AMIT PINARAYI
  • News18
  • Last Updated: April 11, 2019, 12:19 PM IST
  • Share this:
കൽപറ്റ: വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനെ പറ്റി വലതും അമിത് ഷാക്ക് അറിയുമോ എന്ന് ചോദിച്ച മുഖ്യമന്ത്രി, ബ്രിട്ടീഷുകാർക്ക് എതിരെ പട നയിച്ച നാടാണ് വയനാട്. വയനാടിനെ കുറിച്ച് അറിയുന്നവർ അങ്ങനെ പറയില്ല. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർക്ക് അത് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ മുസ്‍ലിം ലീഗിന്റെ പതാകകൾ കണ്ടതിനെ പരിഹസിച്ചായിരുന്നു അമിത് ഷായുടെ പരാമർശം. ‘രാഹുൽ ബാബയുടെ റോഡ് ഷോ കണ്ടാൽ, അതു നടന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്നു തിരിച്ചറിയാൻ കഴിയില്ല. അത്തരമൊരു സീറ്റാണു രണ്ടാം മണ്ഡലമായി കോൺഗ്രസ് അധ്യക്ഷൻ തെരഞ്ഞെടുത്തത്. രാഹുലും സുശീൽകുമാർ ഷിൻഡെയും പി. ചിദംബരവും ഹിന്ദുത്വ ഭീകരതയെക്കുറിച്ച് ആവർത്തിച്ചു പറഞ്ഞ് ഹൈന്ദവ സമൂഹത്തെ മുഴുവൻ അപമാനിക്കുകയാണ്’–ഷാ ആരോപിച്ചു. കഴിഞ്ഞ ദിവസം നാഗ്‌പുരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിൽ പങ്കെടുക്കവെയാണു പരാമർശം.

First published: April 11, 2019, 12:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading