100 ദിവസത്തിനുള്ളിൽ 100 പദ്ധതികൾ; വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

14 ഇനം പച്ചക്കറികൾക്ക് തറവില ഏർപ്പെടുത്തും. പ്രഖ്യാപനം നവംബർ ഒന്നിന് നടത്തുമെന്ന് മുഖ്യമന്ത്രി

News18 Malayalam | news18-malayalam
Updated: August 30, 2020, 4:36 PM IST
100 ദിവസത്തിനുള്ളിൽ 100 പദ്ധതികൾ; വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
pinarayi vijayan
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സമഗ്രവികസനം ലക്ഷ്യമിട്ട് 100 ദിവസത്തിനുള്ളിൽ 100 പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യ അറിയിച്ചത്. വികസനത്തിന് അവധിയില്ല. സമാശ്വാസ സഹായങ്ങളും പരമാവധി എത്തിക്കും
സർക്കാർ വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ കിറ്റ് നാലു മാസം കൂടി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാരിന്‍റെ ഏറ്റവും നല്ല പ്രവൃത്തി സാമൂഹിക ക്ഷേമ പെൻഷനെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെൻഷൻ തുക വർധിപ്പിച്ചു. 600 ൽ നിന്ന് 1300 ആയി. 58 ലക്ഷം ഗുണഭോക്താക്കൾ വന്നു
. പുതുതായി 23 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ട്. പെൻഷൻ 100 രൂപ വർധിക്കുന്നു. ഇനിമുതൽ പെൻഷൻ മാസം തോറും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കുടുംബാരോഗ്യ കേന്ദ്രങ്ങൾ 100 ദിവസത്തിൽ തുറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാവിലെയും വൈകിട്ടും ഒ പി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലു വർഷത്തിൽ

141615 പേർക്ക് പി എസ് സി നിയമനം നൽകയിട്ടുണ്ട്. നിയമനം പിഎസ് സി ക്കു വിട്ട സ്ഥാപനങ്ങളിൽ സ്പെഷ്യൽ റൂൾ തയാറാക്കാൻ ടാസ്ക് ഫോഴ്സിനെ നിയമിക്കും.
You may also like:Suresh Raina| 'കുഞ്ഞുങ്ങളെക്കാൾ വലുതായി ഒന്നുമില്ല'; ഐപിഎൽ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി സുരേഷ് റെയ്ന [NEWS]Life Mission | 'മിനിട്സ് നശിപ്പിക്കാൻ ഗൂഡാലോചന; മുഖ്യമന്ത്രിയെയും തദ്ദേശ മന്ത്രിയെയും നുണപരിശോധനയ്ക്ക് വിധേയമാക്കണം': അനിൽ അക്കര [NEWS] കണ്ണൂരിൽ രണ്ട് മക്കളുമൊത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇളയമകൾ മരിച്ചു [NEWS]
14 ഇനം പച്ചക്കറികൾക്ക് തറവില ഏർപ്പെടുത്തും. പ്രഖ്യാപനം നവംബർ ഒന്നിന് നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കയർ ഉദ്പാദനത്തിൽ 50 ശതമാനം വർധന
വേതനം വർധിപ്പിക്കും. ആയിരം ജനീകയ ഹോട്ടലുകൾ പദ്ധതി കുടുംബശ്രീ പൂർത്തീകരിക്കും. ഹരിതകർമസേനകളോട് യോജിച്ച് 100 പദ്ധതികളും കുടുംബശ്രീ നടപ്പാക്കും.
Published by: Anuraj GR
First published: August 30, 2020, 4:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading