നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പതിനാറാം തീയ്യതി വോട്ട് എണ്ണുമ്പോൾ മനസ്സിലാകും ആർക്കാണ് ക്ഷീണമെന്ന്: മുഖ്യമന്ത്രി പിണറായി വിജയൻ

  പതിനാറാം തീയ്യതി വോട്ട് എണ്ണുമ്പോൾ മനസ്സിലാകും ആർക്കാണ് ക്ഷീണമെന്ന്: മുഖ്യമന്ത്രി പിണറായി വിജയൻ

  കോവിഡ് ചികിത്സ മുഴുവൻ സൗജന്യമായാണ് സംസ്ഥാനം നൽകുന്നത്. കോവിഡിനെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പിന് ചെറിയ പൈസ ഇങ്ങോട്ടു വരട്ടെ എന്ന സംസ്ഥാനം കരുതില്ല.

   പിണറായിയിലെ ചേരിക്കല്‍ സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ മുഖ്യമന്ത്രി

  പിണറായിയിലെ ചേരിക്കല്‍ സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ മുഖ്യമന്ത്രി

  • Share this:
   കണ്ണൂർ: ഇതുപോലൊരു തെരഞ്ഞെടുപ്പ് ഒരു ഘട്ടത്തിലും നേരിടേണ്ടി വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരില്‍ പിണറായിയിലെ ചേരിക്കല്‍ സ്‌കൂളിൽ കുടുംബത്തോടൊപ്പം വോട്ടു ചെയ്യാനെത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

   എല്ലാ പ്രതിലോമശക്തികളും ഒന്നിച്ച് ഏകോപിച്ച് ഇടതുപക്ഷത്തെ നേരിടാൻ തയ്യാറെടുത്ത് ഇരിക്കുകയാണ്. അതിനാവശ്യമായ എല്ലാ ഒത്താശകളും കേന്ദ്രഏജൻസികൾ ചെയ്തുകൊടുക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പിൽ അവർക്കുണ്ടായ പ്രതീക്ഷ ഇതൊക്കെ കൊണ്ട് തങ്ങളെ ചെറിയതോതിൽ ക്ഷീണിപ്പിക്കാം എന്നാണ്.

   You may also like:Kerala Local Body Elections 2020 Live Updates | അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; നാല് ജില്ലകളിലായി 22,151 സ്ഥാനാർഥികൾ

   പക്ഷേ പതിനാറാം തീയതി വോട്ട് എണ്ണുമ്പോൾ മനസ്സിലാവും ആരാണ് ക്ഷീണിക്കുന്നത് എന്ന്. അതിനുശേഷം കൂടുതൽ കടുത്ത നടപടികളിലേക്ക് വേണമെങ്കിൽ അവർക്ക് കടക്കാം. ജയിക്കാൻ സാധ്യതയില്ല എന്ന് വിലയിരുത്തിയ ഇടങ്ങളിൽ പോലും എൽഡിഎഫ് നേട്ടമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

   വാക്സിൻ വിവാദത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. കോവിഡ് ചികിത്സ മുഴുവൻ സൗജന്യമായാണ് സംസ്ഥാനം നൽകുന്നത്. പ്രസ്താവനയിൽ ഒരു പെരുമാറ്റച്ചട്ടവും ലംഘിച്ചിട്ടില്ല.
   കോവിഡിനെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പിന് ചെറിയ പൈസ ഇങ്ങോട്ടു വരട്ടെ എന്ന സംസ്ഥാനം കരുതില്ല.

   You may also like:‘മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദമെന്ന ശബ്ദരേഖയ്ക്ക് പിന്നിൽ പൊലീസ്': ശബ്ദം തന്റേതെന്ന് സ്ഥിരീകരിച്ച് സ്വപ്ന

   കള്ളവോട്ട് ആരോപണ വിവാദം വേറെ ഒന്നും പറയാനില്ലാത്തത് കൊണ്ട് വിളിച്ചു പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ഗവൺമെന്റിനെതിരെ ഇങ്ങനെയെല്ലാം വിളിച്ചു പറയാമോ എന്ന ആഗ്രഹത്തോടെയാണ് ജനങ്ങൾ വോട്ട് ചെയ്യാൻ വരുന്നത്. കള്ളവോട്ട് നടക്കുന്നുവെന്ന ആരോപണം എല്ലാ ഘട്ടത്തിലും പറയാറുള്ളതാണ്

   ജമാഅത്തെയുമായുള്ള യുഡിഎഫ് കൂട്ടുകെട്ട് ലീഗിൻറെ അടിത്തറ ഇളക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയ രോഷത്തോടെ ആണ് മുസ്ലിം പൊതുജനങ്ങൾ ഇതിൽ പ്രതികരിക്കുന്നത്. ലീഗ് നേതാക്കൾ അടക്കം അതിനെതിരെ പ്രതികരിച്ചെന്നും മുഖ്യമന്ത്രി.
   Published by:Naseeba TC
   First published:
   )}