നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പോരാട്ടവീര്യത്തിന്റെ നേർസാക്ഷ്യം'; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

  'പോരാട്ടവീര്യത്തിന്റെ നേർസാക്ഷ്യം'; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

  പരിക്കിനെയും വംശീയ അധിക്ഷേപത്തെയും നേരിട്ടാണ് ഇന്ത്യൻ ടീം വിജയം നേടിയതെന്നും മുഖ്യമന്ത്രി

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
   ബ്രിസ്ബെയിനിൽ നടന്ന അവസാന ടെസ്റ്റ് മത്സരത്തിൽ വിജയിച്ച് പരമ്പര നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രമുഖ താരങ്ങളുടെ പരിക്കും വംശീയ അധിക്ഷേപവുമടക്കം നേരിട്ടാണ് ഇന്ത്യ വിജയക്കൊടി നാട്ടിയതെന്നും ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേർസാക്ഷ്യമാണ് ഈ വിജയമെന്നും മുഖ്യമന്ത്രി ആശംസാ സന്ദേശത്തിൽ പറഞ്ഞു.

   Also Read- Victory in Gabba| ഗാബ കോട്ട തകർത്തത് 32 വർഷങ്ങൾക്ക് ശേഷം; 'സബ്സിറ്റിറ്റ്യൂട്ടുകൾ' നിറഞ്ഞ ഇന്ത്യൻ ടീമിന് അഭിമാനിക്കാനേറെ!

   ''ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ. ബ്രിസ്ബെയ്നില്‍ ഓസ്ട്രേലിയയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ബോര്‍ഡര്‍ - ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യ 2-1 ന് നിലനിര്‍ത്തി. പ്രമുഖ താരങ്ങളുടെ പരിക്കും വംശീയഅധിക്ഷേപവുമടക്കം നേരിട്ടാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ വിജയം.''- മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

   Also Read- നൂറ് ടെസ്റ്റുകൾ തികച്ച നഥാൻ ലയോണിന് ഇന്ത്യൻ ക്യാപ്റ്റന്റെ സർപ്രൈസ് സമ്മാനം    Also Read- ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; അഞ്ച് കോടിരൂപ ബോണസ് പ്രഖ്യാപിച്ച് ബിസിസിഐ

   നാലാം ടെസ്റ്റില്‍ വിജയിച്ച് 2-1 ന് പരമ്പര സ്വന്തമാക്കിയ ഇന്ത്യ തകര്‍ത്തത് ഓസ്‌ട്രേലിയയുടെ 32 വര്‍ഷത്തെ റെക്കോഡാണ്. നാലാം ടെസ്റ്റിന് വേദിയായ ബ്രിസ്‌ബെയ്നിലെ ഗാബ ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയ 1988ന് ശേഷം തോല്‍വിയറിഞ്ഞിട്ടില്ല. എന്നാല്‍ അജിങ്ക്യ രഹാനെയും കൂട്ടരും ആ റെക്കോർഡാണ് തകര്‍ത്ത് തരിപ്പണമാക്കിയത്. 1988ലാണ് ഇവിടെ അവസാനമായി ഓസ്ട്രേലിയ പരാജയപ്പെട്ടത്.
   Published by:Rajesh V
   First published: