നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വ്യക്തികളുടെ പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ സമുദായത്തിന് മേല്‍ അടിച്ചേല്‍പ്പിക്കരുത്'; എൻഎസ്എസിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി

  'വ്യക്തികളുടെ പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ സമുദായത്തിന് മേല്‍ അടിച്ചേല്‍പ്പിക്കരുത്'; എൻഎസ്എസിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി

  കാലം മുന്നോട്ട് പോവുന്നതിനാല്‍ പുറകോട്ടല്ല സഞ്ചരിക്കേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
   തിരുവനന്തപുരം: നവോഥാന സ്മൃതി സംഗമത്തില്‍ എന്‍ എസ് എസിനെ ലക്ഷ്യംവച്ച് മുഖ്യമന്ത്രി. പൈതൃകം കൊണ്ട് കാര്യമില്ലെന്നും കാലം മാറിയെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി. ഗാന്ധി പാര്‍ക്കില്‍ നടന്ന പരിപാടിയിലാണ് എൻഎസ്എസിനെതിരെ മുഖ്യമന്ത്രിയുടെ ഒളിയമ്പുകള്‍.

   also read;പി ജെ ജോസഫ് കേരള കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ്

   എന്‍ എസ് എസ് ഒഴികെയുളള സാമൂദായിക സംഘടനാ പ്രതിനിധികളെ സാക്ഷി നിര്‍ത്തയുളള മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ;

   'വ്യക്തികള്‍ ചേരുന്നതാണ് സമുദായം. പക്ഷേ വ്യക്തികളുടെ പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ സമുദായത്തിന് മേല്‍ അടിച്ചേല്‍പ്പിക്കരുത്'. സ്ത്രീവിവേചനത്തിനെതിരെ പൊരുതാനുളള സന്നദ്ധതയാണ് പ്രധാനം. അതാണ് നവോഥാന മൂല്യസംരക്ഷണ സമിതിയിലേക്കുളള പ്രവേശന പാസ്.
   ആ പാസിന് അര്‍ഹതയുണ്ടോ എന്ന് ഇനിയും കടന്ന് വരാത്തവര്‍ ചിന്തിക്കണം. നവോഥാന ചരിത്രത്തില്‍ പങ്കുവഹിച്ചതുകൊണ്ടായില്ല, പിന്നീട് പൈതൃകം നഷ്ടപ്പെടുത്തി. അവര്‍ കാലാനുസൃതമായി സ്വയം നവീകരിക്കണം.
   അല്ലെങ്കില്‍ കാലത്തിന്റെ പ്രയാണത്തില്‍ അസാധുവായി പോകുമെന്ന് തിരിച്ചറിയുന്നതാണ് നല്ലത്.

   കാലം മുന്നോട്ട് പോവുന്നതിനാല്‍ പുറകോട്ടല്ല സഞ്ചരിക്കേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.
   നവോഥാനം നിരന്തര പ്രക്രിയയാണെന്ന്
   അറിയാത്തവരാണ് നവോഥാന സമിതിയുടെ കാലം കഴിഞ്ഞില്ലേ എന്ന് സംശയിക്കുന്നതെന്നും പിണറായി പറഞ്ഞു.
   അടിസ്ഥാന തത്വങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും
   അങ്ങനെ നവോഥാന സംരക്ഷണ സമിതി വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആവര്‍ത്തിച്ച് ഉറപ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

   ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനോട് ഇടഞ്ഞ എന്‍ എസ് എസ് ഇതുവരെ അയഞ്ഞിട്ടില്ല. ഉപതെരഞ്ഞെടുപ്പിലടക്കം ശരിദൂര നിലപാട് എന്‍ എസ് എസ് സ്വീകരിച്ചിരുന്നു.
   First published:
   )}