നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതിപക്ഷം രംഗത്തിറങ്ങിയത്'; മുഖ്യമന്ത്രി

  'കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതിപക്ഷം രംഗത്തിറങ്ങിയത്'; മുഖ്യമന്ത്രി

  പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പടര്‍ത്താനുള്ള ഇത്തരം ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

  pinarayi vijayan

  pinarayi vijayan

  • Share this:
   തിരുവനന്തപുരം: പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രതിപക്ഷം രംഗത്തിറങ്ങിയതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രതിസന്ധികളെ ഒരേ മനസ്സോടെ ഒറ്റക്കെട്ടായി നിന്ന് മറികടക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. എന്നാല്‍ ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്കു പകരം രാഷ്ട്രീയ ദുഷ്ടലാക്ക് മുന്‍നിര്‍ത്തി നുണപ്രചരണങ്ങള്‍ അഴിച്ചു വിടുകയാണ് പലരും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

   പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പടര്‍ത്താനുള്ള ഇത്തരം ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. എന്നാല്‍ ഏറ്റവും അവസാനം കോവിഡ് ഉച്ചസ്ഥായിയില്‍ എത്തിയ സംസ്ഥാനവും കേരളമാണെന്ന അദ്ദേഹം വ്യക്തമാക്കി.

   Also Read-Covid 19| വീണ്ടും ഇരുപതിനായിരം കടന്ന് കോവിഡ് കേസുകൾ; ഇന്ന് 22,129 പേര്‍ക്ക്

   ഇന്ത്യയില്‍ ഏറ്റവും കുറച്ച് കോവിഡ് മരണ നിരക്കുള്ള സംസ്ഥാനം, തൊണ്ണൂറു ശതമാനത്തോളം രോഗികള്‍ക്കും സര്‍ക്കാര്‍ സൗകര്യങ്ങളുപയോഗിച്ച് ചികിത്സ നല്‍കിയ സംസ്ഥാനം, സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിച്ച സംസ്ഥാനം, കമ്മ്യൂണിറ്റി കിച്ചനുകളും ഭക്ഷ്യകിറ്റുകളുമായി ഭക്ഷ്യസുരക്ഷയൊരുക്കിയ സംസ്ഥാനം, ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കിയ സംസ്ഥാനം, രോഗം വന്നു പോയവരുടെ ശതമാനം ഏറ്റവും കുറവുള്ള സംസ്ഥാനം, കോവിഡ് പ്രതിരോധത്തില്‍ എടുത്തു പറയത്തക്ക അനവധി നേട്ടങ്ങള്‍ കേരളത്തിന്റേതായുണ്ട് ആ പരിശ്രമങ്ങളെ ലോകം അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭയില്‍ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയായി നല്‍കുകയായിരുന്നു അദ്ദേഹം.

   അതേസമയം സംസ്ഥാനത്ത് കോവിഡ് മരണക്കണക്ക് കുറച്ച് കാണിച്ചതിന് കൂടുതല്‍ തെളിവുകള്‍ പ്രതിപക്ഷം പുറത്തുവിട്ടു. ഈ മാസം 23 വരെ 23486 കോവിഡ് മരണം നടന്നെന്ന് വിവരാവകാശ രേഖ. ആരോഗ്യവകുപ്പ് കണക്കിനെക്കാള്‍ 7615 മരണം കൂടുതലാണ് ഈ കണക്ക്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നല്‍കിയ കണക്കിലാണ് ആരോഗ്യവകുപ്പിനെക്കാള്‍ കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

   Also Read-Covid 19 | വാക്സിനെടുത്തിട്ടും രണ്ടു തവണ കോവിഡ് പിടിപെട്ടു; 26കാരിയായ ഡോക്ടർ മൂന്ന് തവണ രോഗബാധിതയായി

   വിവരവകാശ രേഖ പ്രകാരം ഈ മാസം 23 വരെയുള്ള കോവിഡ് മരണം 23486. ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് 23 വരെ റിപ്പോര്‍ട്ട് ചെയ്തത് 15871 കോവിഡ് മരണം മാത്രം. അതായത് സര്‍ക്കാര്‍ കണക്ക് പ്രകാരം തന്നെ 7615 മരണം ആരോഗ്യവകുപ്പ് കണക്കില്‍ ഉള്‍പ്പെട്ടില്ല എന്ന് ചുരുക്കം. തദ്ദേശസ്ഥാപനങ്ങളുടെ കണക്കുകള്‍ ക്രോഡീകരിച്ചാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ കണക്ക് പ്രസിദ്ധീകരിച്ചത്.

   ജില്ല അടിസ്ഥാനത്തിലെ കണക്കാണ് പുറത്ത് വിട്ടത്. കഴിഞ്ഞ മെയ്യ്, ജൂണ്‍ മാസത്തിലാണ് കൂടുതല്‍ മരണവും നടന്നത്. മെയ്യ് മാസത്തില്‍ 11258 ഉം, ജൂണില്‍ 5873 മരണവും നടന്നെന്നാണ് കണക്ക്. കൂടുതല്‍ മരണം തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 16170 മരണം മാത്രമാണ് സര്‍ക്കാര്‍ രേഖകളിലുള്ളത്.

   Also Read-Covid 19| മലപ്പുറത്ത് ഇന്ന് നാലായിരത്തിന് മുകളിൽ രോഗികൾ; നാല് ജില്ലകളിൽ രണ്ടായിരത്തിന് മുകളിൽ

   അതേസമയം ഈ കണക്ക് ഔദ്യോഗിക കോവിഡ് മരണ കണക്കായി എടുക്കാനാകില്ലെന്നാണ് ആരോഗ്യവകുപ്പ് നിലപാട്. പരാതിയുണ്ടെങ്കില്‍ അവ പരിശോധിക്കുമെന്നും, ആരോഗ്യവകുപ്പ് കണക്കില്‍ ഉള്‍പ്പെടാത്ത കോവിഡ് മരണമുണ്ടെങ്കില്‍ അവ ഉള്‍പ്പെടുത്തുമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരണം.
   Published by:Jayesh Krishnan
   First published:
   )}