നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആര്‍എസ്എസ് പൂര്‍ണമായും വര്‍ഗീയതയില്‍ അഭിരമിക്കുന്നവര്‍'; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

  'ആര്‍എസ്എസ് പൂര്‍ണമായും വര്‍ഗീയതയില്‍ അഭിരമിക്കുന്നവര്‍'; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

  തലശേരിയില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് ഉയര്‍ത്തിയ മുദ്രവാക്യം അംഗീകരിക്കാന്‍ കഴിയാത്തത് ആണ്.

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
   ആലപ്പുഴ: ആര്‍എസ്എസിനെതിരെ(RSS) രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍(CM Pinarayi Vijayan). ആലപ്പുഴയില്‍ പി കൃഷ്ണപ്പിള്ള സ്മാരക പഠന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു വിമര്‍ശനം. തലശേരിയില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് ഉയര്‍ത്തിയ മുദ്രവാക്യം അംഗീകരിക്കാന്‍ കഴിയാത്തത് ആണ്. മതനിരപേക്ഷത തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞു.

   'തലശ്ശേരിയില്‍ ഒരു പ്രകടനം ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടന്നു. നമ്മുടെ കേരളത്തില്‍ നമുക്ക് കേള്‍ക്കാന്‍ കഴിയാത്ത മുദ്രാവാക്യങ്ങള്‍ കഴിഞ്ഞു. എന്താണ് ഇതിന്റെ ഉദ്ദേശ്യം. ഇത്തരമൊരു ചിന്ത ആളുകളുടെ മനസ്സിലേക്ക് കടത്തിവിടുകയാണ്. നമ്മള്‍ ഇടുന്ന വസ്ത്രത്തിന് നേരെയും കഴിയുന്ന ഭക്ഷണത്തിന് നേരെയും കടന്നാക്രമണം നടത്താനാണ് ശ്രമിക്കുന്നത്' മുഖ്യമന്ത്രി പറഞ്ഞു.

   ആര്‍എസ്എസ് പൂര്‍ണമായും വര്‍ഗീയതയില്‍ അഭിരമിക്കുന്നവരാണ്. വര്‍ഗീയതയിലൂടെ വളരാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരാണ്. അതിനായി വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും ആശ്രയിക്കുന്നവരാണ്. അവര്‍ക്ക് ഇന്ത്യയില്‍ പലയിടത്തും അവരുടെ അജണ്ട അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നടപ്പാക്കാനായി.

   സംഘപരിവാര്‍ നേതാക്കള്‍ ഉന്നയിക്കുന്ന അതേ വാദഗതികള്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അവസരപാദരമായ കോണ്‍ഗ്രസിന്റെ നിലപാട് ബിജെപിയ്ക്ക് വളക്കൂറുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   Also Read-Sandeep Murder |സന്ദീപിന്റെ കൊലപാതകം; സിപിഎം ആസൂത്രണമെന്ന് കെ സുരേന്ദ്രൻ

   Sandeep Murder | സന്ദീപിന്റേത് ബിജെപി-ആര്‍എസ്എസ് ആസൂത്രിത കൊലപാതകം; പാര്‍ട്ടി സന്ദീപിന്റെ കുടുംബത്തിനൊപ്പം; കോടിയേരി

   കൊല്ലപ്പെട്ട സിപിഎം(CPM) പ്രവര്‍ത്തകന്‍ സന്ദീപിന്റെ കുടുംബത്തിനൊപ്പം പാര്‍ട്ടി ഉണ്ടാവുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan). സന്ദീപിന്റെ കൊലപാതകം ബിജെപി-ആര്‍എസ്എസ് ആസൂത്രിതമായി നടത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചു. സന്ദീപിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം പാര്‍ട്ടി നല്‍കും.

   ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാന്‍, ജില്ലാ നേതാക്കള്‍ക്കൊപ്പമായിരുന്നു കോടിയേരി സന്ദീപിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. സന്ദീപിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും. കുട്ടികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കുമെന്നും സന്ദീപിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്നും കോടിയേരി പറഞ്ഞു.

   അക്രമികള്‍ക്കെതിരേ ജനങ്ങളെ അണിനിരത്തും. അക്രമികളെ പൊതുജനം ഒറ്റപ്പെടുത്തണം. പ്രവര്‍ത്തകരെ കൊന്നുതള്ളി സിപിഎമ്മിനെ ഇല്ലാതാക്കാമെന്ന് ആര്‍എസ്എസ്-ബിജെപി കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആക്രമ പാതയില്‍ നിന്ന് ആര്‍എസ്എസ് പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

   സമാധാനപാതയിലാണ് സിപിഎം. സമാധാന നിലപാട് ഞങ്ങളുടെ ദൗര്‍ബല്യമായി കാണേണ്ടതില്ലേന്നും കോടിയേരി പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉണ്ടെന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ് ബിജെപി-ആര്‍എസ്എസ് പറയുന്നത്. അല്ലെങ്കിലും ഏതെങ്കിലും കൊലപാതകം ബിജെപി ഏറ്റെടുത്തിട്ടുണ്ടോയെന്നും അദ്ദേഹം പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}