• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ആരോപണവിധേയനായ മാധ്യമപ്രവര്‍ത്തകനെ സംരക്ഷിക്കില്ല; എൻ്റെകൂടെ ഫോട്ടോ എടുത്താൽ സംരക്ഷണം കിട്ടില്ല;' മുഖ്യമന്ത്രി

'ആരോപണവിധേയനായ മാധ്യമപ്രവര്‍ത്തകനെ സംരക്ഷിക്കില്ല; എൻ്റെകൂടെ ഫോട്ടോ എടുത്താൽ സംരക്ഷണം കിട്ടില്ല;' മുഖ്യമന്ത്രി

ഫോട്ടോ എടുത്തത് നേരാണെന്നും ഒരു ഫോട്ടോ വേണമെന്ന് പറഞ്ഞാണ് ഒപ്പം നിന്ന് ചിത്രമെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

pinarayi vijayan

pinarayi vijayan

 • Last Updated :
 • Share this:
  തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ ആരോപണവിധേയനായ മാധ്യമപ്രവര്‍ത്തകനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒപ്പം നിന്ന് ഫോട്ടോ എടുത്തു എന്ന കാരണത്താല്‍ കുറ്റം ചെയ്ത ആര്‍ക്കെങ്കിലും സംരക്ഷണം കിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു . ഫോട്ടോ എടുത്തത് നേരാണെന്നും ഒരു ഫോട്ടോ വേണമെന്ന് പറഞ്ഞാണ് ഒപ്പം നിന്ന് ചിത്രമെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

  'മരംമുറി കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണ്. എന്റെ കൂടെ ഫോട്ടോ എടുത്തു എന്ന കാരണത്താല്‍ കുറ്റം ചെയ്തയാള്‍ക്ക് അന്വേഷണത്തില്‍ ഇളവ് കിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കപ്പെടില്ല. ആരോപണവിധേയനായ മാധ്യമപ്രവര്‍ത്തകനെ സംരക്ഷിക്കില്ല'' മുഖ്യമന്ത്രി പറഞ്ഞു.

  മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ദീപക്​ ധർമടം വയനാട് മുട്ടിൽ മരംമുറിക്കേസ്​ അട്ടിമറിക്കാൻ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്ന മാധ്യമ വാർത്തകളാണ് പരാമർശ വിധേയമായത്.

  ദീപക്കി​ന് ആരോപണവിധേയരായവരുമായുളള ബന്ധം വെളിപ്പെടുത്തിയുള്ള വനംവകുപ്പ്​ അന്വേഷണ റിപ്പോർട്ടും കേസിന്റെ കാലയളവിലെ പ്രതികളുമായുള്ള ബന്ധം തെളിയിക്കുന്ന ഫോൺ സംഭാഷണ രേഖകളും പുറത്തുവന്നിരുന്നു.

  കേസിലെ പ്രതികളായ ആന്‍റോ അഗസ്റ്റിനും റോജി അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ.ടി സാജനും ദീപക് ധർമ്മടവും ഇക്കാലയളവിൽ നിരവധി തവണയാണ്​ ഫോണിൽ ബന്ധപ്പെട്ടത്​. എൻ.ടി സാജനും കേസിലെ പ്രതികളും തമ്മിൽ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകളാണ്​. ദീപക് ധർമ്മടവും ആന്‍റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മിൽ നാലു മാസത്തിനിടെ 107 തവണയാണ്​ ഫോണിൽ ബന്ധപ്പെട്ടത്​.​വനംവകുപ്പിന്‍റെ അന്വേഷണ റിപ്പോ‍ർട്ടിലാണ് ഈ ​ഫോൺ വിളി വിവരങ്ങളുള്ളത്​.

  ആരോപണം നിലനിൽക്കവേ ദീപക് ധർമടം മുഖ്യമന്ത്രിയുടെ  വീട്ടിൽ വെച്ച് തിരുവോണനാളിൽ അദ്ദേഹത്തിനൊപ്പം നിന്ന് എടുത്ത ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു

  'അയാള്‍ ആ ദിവസം വീട്ടില്‍ വന്നിരുന്നു എന്നത് ശരിയാണ്. ഒരു കൂട്ടര് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. എനിക്കും ഒരു ഫോട്ടോ വേണമെന്ന് അയാള് പറഞ്ഞു. അങ്ങനെ ഫോട്ടോ എടുത്തു എന്നുള്ളത് സത്യമാണ്'. മുഖ്യമന്ത്രി വ്യക്തമാക്കി.

  Covid 19 | കോവിഡ് പ്രതിരോധത്തിന് 'ബി ദ വാരിയര്‍' ക്യാമ്പയിന്‍; തുടക്കമിട്ട് മുഖ്യമന്ത്രി

  സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച 'ബി ദ വാരിയര്‍' (Be The Warrior) ക്യാമ്പയിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ലോഗോ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നല്‍കി പ്രകാശനം ചെയ്തു.

  മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുകയും വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കുകയുമാണ് ഈ ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കേരളം ഇതുവരെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി രോഗബാധ വരാതെ വളരെയേറെ പേരെ സംരക്ഷിക്കാനായിട്ടുണ്ട്.

  സോപ്പ്, മാസ്‌ക്, സാമൂഹിക അകലം എന്ന എസ്.എം.എസ്. കൃത്യമായി പാലിക്കുക, ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറുക, റിവേഴ്സ് ക്വാറന്റൈന്‍ പാലിക്കുക, വയോജനങ്ങള്‍, കുട്ടികള്‍, കിടപ്പു രോഗികള്‍ എന്നിവരിലേക്ക് രോഗം എത്തുന്നത് തടയുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിവിധ ജനവിഭാഗങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കുക എന്നിവയും ഈ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു.

  ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പത്ര, ദൃശ്യ, ശ്രാവ്യ, സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും കോവിഡിനെതിരായ പോരാട്ടത്തില്‍ ഓരോ പൗരന്റെയും പ്രാധാന്യത്തെയും ചുമതലയെയും കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമം നടത്തും. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നമുക്കോരോരുത്തര്‍ക്കും നിസ്വാര്‍ത്ഥരായ പോരാളികളാകാം.

  സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. ഓരോരുത്തരും കോവിഡില്‍ നിന്നും സ്വയം രക്ഷനേടുകയും മറ്റുള്ളവരില്‍ ആ സന്ദേശങ്ങള്‍ എത്തിക്കുകയും വേണം. ശരിയായി മാസ്‌ക് ധരിച്ചും, സോപ്പും വെള്ളമോ അല്ലെങ്കില്‍ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കിയും, ശാരീരിക അകലം പാലിച്ചും, രണ്ട് ഡോസ് വാക്സിനെടുത്തും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഓരോരുത്തരും പങ്കാളിയാകുക എന്നതാണ് ഈ കാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

  എല്ലാ കാലവും നമുക്ക് ലോക്ഡൗണിലേക്ക് പോകാന്‍ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കേണ്ടതാണ്. ആരില്‍ നിന്നും രോഗം വരാവുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
  Published by:Jayesh Krishnan
  First published: