• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'IASകാരുമായി ഒരുമിച്ച്‌ നിന്ന് പോകണം; കൂടുതല്‍ ശമ്പളം നല്‍കുന്നത് അതിനാൽ‌'; KASന്റെ ആദ്യ ബാച്ചിന്റെ പരിശീലനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

'IASകാരുമായി ഒരുമിച്ച്‌ നിന്ന് പോകണം; കൂടുതല്‍ ശമ്പളം നല്‍കുന്നത് അതിനാൽ‌'; KASന്റെ ആദ്യ ബാച്ചിന്റെ പരിശീലനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

103 പേരില്‍ 97 പേര്‍ സത്യപ്രതിജ്ഞചെയ്ത് വെള്ളിയാഴ്ച കെഎഎസില്‍ പ്രവേശിച്ചു.അഞ്ചുപേര്‍ സമയം നീട്ടിച്ചോദിച്ചിട്ടുണ്ട്.

 • Last Updated :
 • Share this:
  തിരുവനന്തപുരം: കേരള ഭരണ സര്‍വീസിലേക്ക് (കെഎഎസ്) നിയമന ശുപാര്‍ശ ലഭിച്ചവര്‍ക്കുള്ള ഒന്നരവര്‍ഷം നീളുന്ന പരിശീലനം തിങ്കളാഴ്ച ഐഎംജിയില്‍ ആരംഭിക്കും. കേരള ഭരണ സര്‍വീസിലേക്ക് നിയമന ശുപാര്‍ശ ലഭിച്ചവരില്‍ രണ്ടുപേര്‍ സിവില്‍ സര്‍വീസ് സ്വീകരിച്ചു. ബാക്കി 103 പേരില്‍ 97 പേര്‍ സത്യപ്രതിജ്ഞചെയ്ത് വെള്ളിയാഴ്ച കെഎഎസില്‍ പ്രവേശിച്ചു.അഞ്ചുപേര്‍ സമയം നീട്ടിച്ചോദിച്ചിട്ടുണ്ട്.

  കെഎഎസ് നേരിട്ടുള്ള കാറ്റഗറിയില്‍ ഒന്നാം റാങ്ക് നേടിയ എസ്. മാലിനി, എട്ടാം റാങ്ക് നേടിയ വി. മേനക എന്നിവരാണ് യുപിഎസ്സിയുടെ സിവില്‍ സര്‍വീസ് സ്വീകരിച്ചത്. ഇവരുടെ ഒഴിവ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം. കെഎഎസില്‍ പ്രവേശിച്ചവരില്‍ മൂന്നുപേര്‍ പിഎച്ച്‌ഡിക്കാരാണ്. ബി.ടെക്കുകാര്‍ 22 പേരുണ്ട്. ബിരുദാനന്തര ബിരുദക്കാര്‍ 28 പേരാണ്. ഏഴുപേർ വെറ്ററിനറി സയന്‍സുകാരാണ്. എല്‍എല്‍.ബി, എംബിഎ യോഗ്യതയുള്ളവര്‍ അഞ്ചുവീതം. യുജിസി നെറ്റ് ഉള്ളവര്‍ മൂന്നുപേര്‍. എം.ടെക് രണ്ടുപേര്‍ക്ക്. ഒരാള്‍ ബി.ആര്‍ക്ക്. പഞ്ചായത്ത് സെക്രട്ടറിമാരായിരുന്ന എട്ടുപേര്‍ കെഎഎസിലെത്തി. സെക്രട്ടേറിയറ്റില്‍നിന്ന് ഒരു ഡെപ്യൂട്ടി സെക്രട്ടറിയും ധനവകുപ്പില്‍നിന്ന് ഒരു ഫിനാന്‍സ് ഓഫീസറും കെഎഎസ് സ്വീകരിച്ചു.

  ഹയര്‍ സെക്കന്‍ഡറി അധ്യാപകരും വെറ്ററിനറി സര്‍ജന്മാരും അഞ്ചുപേര്‍ വീതമുണ്ട്. സെക്രട്ടേറിയറ്റിലെ സെക്ഷന്‍ ഓഫീസര്‍മാരും ഗ്രാമവികസനവകുപ്പിലെ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണര്‍മാരും നാലുപേര്‍ വീതം കെഎഎസിലെത്തി. തൊഴില്‍വകുപ്പില്‍നിന്ന് രണ്ട് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍മാരും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരായ രണ്ടുപേരും കെഎഎസ് പുതിയ കര്‍മരംഗമായി സ്വീകരിച്ചു.

  കെഎഎസിന്റെ മൂന്നു ബാച്ചുകളിലെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ചുമതലയേല്‍ക്കുന്ന ആദ്യറാങ്കുകാരായ നന്ദന എസ് പിള്ള, അഖില ചാക്കോ, പി അനൂപ് കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിയില്‍നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് ഏറ്റുവാങ്ങി. കഠിനമായ പരീക്ഷയിലൂടെയും അനുഭവപരിചയത്തിലൂടെയും കടന്നുവന്നവരാണ് കേരള അഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ ഭാഗമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  കഴിവും അറിവും പരിഗണിച്ചുള്ള ശമ്പളമാണ് അവര്‍ക്കു നിശ്ചയിച്ചിട്ടുള്ളത്. കെഎഎസും ഐഎഎസും രണ്ടു കേഡറായി നിലനിന്നു പ്രവര്‍ത്തിക്കുന്ന രീതിയല്ല വേണ്ടത്. ഒരുമിച്ചുനിന്ന് ജനങ്ങള്‍ക്കു സേവനം ഉറപ്പാക്കാനാകണം. വകുപ്പുകളുടെ ഏകോപനം വികസനത്തിനും അഭിവൃദ്ധിക്കും ഒഴിച്ചുകൂടാനാവാത്തതാണ്. എല്ലാത്തിനെയും ബന്ധിപ്പിക്കുന്ന രാസത്വരകമായി കെഎഎസുകാര്‍ക്ക് മാറാന്‍ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ തുടക്കമെന്ന നിലയില്‍ മുഖ്യമന്ത്രി ഒരു ഇലഞ്ഞിത്തൈയും നട്ടു.

  Also Read- Karunya KR-529 Kerala Lottery Results | കാരുണ്യ കെആർ-529 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

  മന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രി ആന്റണി രാജു, വി കെ പ്രശാന്ത് എംഎ‍ല്‍എ., ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ. വി കെ രാമചന്ദ്രന്‍, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, കൗണ്‍സിലര്‍ മേരിപുഷ്പം, ഐ എം‌ ജി ഡയറക്ടര്‍ കെ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
  Published by:Rajesh V
  First published: