നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CM Pinarayi Vijayan | 'അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്ക്കാരമെങ്കിലും വേണം'; ചെത്തുകാരന്‍റെ മകനായതിൽ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  CM Pinarayi Vijayan | 'അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്ക്കാരമെങ്കിലും വേണം'; ചെത്തുകാരന്‍റെ മകനായതിൽ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  'ലീഗിന് എന്തിനാണ് ഇത്ര അസഹിഷ്ണുത. വഖഫ് ബോര്ഡ് നിയമനകാര്യവുമായി ബന്ധപ്പെട്ട്, എന്റെ ഹൈസ്കൂള് കാലത്ത് മരണപ്പെട്ട അച്ഛനെ പറയുന്നത് എന്തിനാണ് ?'

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
   തിരുവനന്തപുരം: മുസ്ലീംലീഗിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്ക്കാരമെങ്കിലും മുസ്ലീം ലീഗിന് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച നടന്ന പൊതു സമ്മേളനത്തിലാണ് പിണറായി ലീഗിനെതിരെ ആഞ്ഞടിച്ചത്. 'എന്റെ പിതാവ് നിങ്ങളോട് എന്ത് തെറ്റ് ചെയ്തുവെന്ന് പിണറായി ചോദിച്ചു. ചെത്തുകാരനായി പോയതാണോ അദ്ദേഹം ചെയ്ത തെറ്റ്, നിങ്ങള്‍ ആരെ തോണ്ടാനാണ് ഇത് പറയുന്നത്. ഞാന്‍ ചെത്തുകാരന്റെ മകനാണെന്നു പറഞ്ഞാല്‍ തനിക്ക് വല്ലാതെ വിഷമം ആകുമെന്നാണോ കരുതിയത്. എന്തിനാണ് ഇത്രയും അസഹിഷ്ണുത. ചെത്ത് കാരന്റെ മകന്‍ എന്നതില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍'- മുഖ്യമന്ത്രി പറഞ്ഞു.

   'ലീഗിന് എന്തിനാണ് ഇത്ര അസഹിഷ്ണുത. വഖഫ് ബോര്ഡ് നിയമനകാര്യവുമായി ബന്ധപ്പെട്ട്, എന്റെ ഹൈസ്കൂള് കാലത്ത് മരണപ്പെട്ട അച്ഛനെ പറയുന്നത് എന്തിനാണ് ? അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ്? ചെത്തുകാരന്റെ മകനായ വിജയനെന്ന നിലയില് അഭിമാനമാണുള്ളതെന്ന് മുന്പും ഞാന് പറഞ്ഞിട്ടുണ്ട്. - പിണറായി പറഞ്ഞു.

   കോഴിക്കോട് മറ്റ് പലതും പറഞ്ഞു അതെല്ലാം ഇവിടെ പറയാന്‍ കഴിയുന്നതല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. അവരോട് അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്കാരമെങ്കിലും വേണമെന്നാണ് പറയാനുള്ളത്. പറഞ്ഞ ആള്‍ക്ക് ഇത് ഉണ്ടോയെന്നു അവരുടെ സഹപ്രവര്‍ത്തകരോട് ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

   സാധാരണ യുഡിഎഫ് രാഷ്ട്രീയത്തില്നിന്ന് വ്യത്യസ്തമായി കാര്യങ്ങള് നീക്കുകയാണ് ലീഗ്. സംസ്ഥാനത്ത് വലിയരീതിയലുള്ള വര്ഗീയ വികാരം ഇളക്കിവിടാനാണ് ശ്രമം. എല്ലാ കാലത്തും ലീഗ് തെറ്റായകാര്യങ്ങള് ചെയ്തിട്ടുണ്ട്. പക്ഷേ പഴയ കാലമല്ലിത്. നാല് വോട്ട് കിട്ടാന്വേണ്ടി കള്ളങ്ങള് പടച്ചുവിടുന്ന രീതി ലീഗിന് നേരത്തേയുണ്ട്. നിസ്കാരപായയുടെ പേരില് വ്യാജപ്രചരണം നടത്തി ഒരു യുവാവിനെ വെട്ടിക്കൊന്നതാണ് പണ്ട്. പക്ഷേ, ഇപ്പോള് ജനങ്ങള്ക്കും ലീഗ് അണികള്ക്കും കാര്യങ്ങള് മനസിലായി. നേരെയുള്ള നിലപാട് സ്വീകരിക്കണം, കാപട്യവും കൊണ്ട് നടക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

   Also Read- CM Pinarayi to Governor | 'സർക്കാരിന്‍റെ നയം അറിയാത്ത ആളല്ല ഗവർണർ'; മറുപടിയുമായി മുഖ്യമന്ത്രി

   ലീഗ് രാഷ്ട്രീയപാര്ടിയാണോ മതസംഘടനയാണോ എന്ന് താന് ചോദിച്ചത് ലീഗ് നേതാക്കളെ ഹാലിളക്കിയിട്ടുണ്ട്. കോഴിക്കോട്ട് ലീഗ് നടത്തിയ സമ്മേളനം കണ്ട് അതാണ് മുസ്ലിം വികാരം എന്ന് തെറ്റിധരിക്കുന്ന സര്ക്കാരല്ല ഇവിടുള്ളതെന്ന് ഓര്ക്കണം. ലീഗ് ചെയ്യുന്നത് ആരും വകവെക്കാന് പോകുന്നില്ല. മലപ്പുറത്തെ എല്ഡിഎഫ്- യുഡിഎഫ് വോട്ടിങ് ശതമാനം എത്രയാണെന്ന് നോക്കിയാല് മനസിലാകും ലീഗിന്റെ കാലിന്റെ അടിയിലെ മണ്ണ് ഒഴികിപ്പോകുകയാണെന്നും പിണറായി പറഞ്ഞു.

   മന്ത്രി മുഹമ്മദ് റിയാസിനെതിരെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്‌ദു റഹ്മാന്‍ കല്ലായി നടത്തിയ വിദ്വേഷ പരാമര്‍ശത്തെ തുടര്‍ന്ന് വന്‍വിവാദം ഉണ്ടായിരുന്നു. അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ പൊലീസ് കഴിഞ്ഞദിവസം കേസും എടുത്തിരുന്നു.
   Published by:Anuraj GR
   First published: