Waqf Row| മുസ്ലിം മതനേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; വഖഫ് നിയമനത്തിൽ ആശങ്ക അറിയിച്ച് നേതാക്കൾ
Waqf Row| മുസ്ലിം മതനേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; വഖഫ് നിയമനത്തിൽ ആശങ്ക അറിയിച്ച് നേതാക്കൾ
മുഖ്യമന്ത്രിയുമായുള്ള ചർച്ച പ്രതീക്ഷ നൽകുന്നതാണെന്ന് സംഘടനാ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. വഖഫ് ബോർഡിൽ കുറ്റമറ്റ രീതിയിൽ നിയമനം നടത്താൻ മത സംഘടനാ പ്രതിനിധികളെയും വഖഫ് ബോർഡ് പ്രതിനിധികളെയും കൂട്ടിച്ചേർത്തു കൊണ്ട് സമിതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് സമസ്ത നേതൃത്വം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മുസ്ലിം സംഘടനാ നേതാക്കളുമായി (Muslim Leaders) മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) കൂടിക്കാഴ്ച നടത്തി. ജമാഅത്തെ ഇസ്ലാമി (jamaat e islami) ഒഴികെ എല്ലാ പ്രമുഖ മുസ്ലിം മതവിഭാഗങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്നും നിയമനം പി.എസ്.സിക്കു വിടാനായി നിയമസഭയിൽ കൊണ്ടുവന്ന നിയമം റദ്ദു ചെയ്യണമെന്നും ഭൂരിപക്ഷം സംഘടനകളും ആവശ്യപ്പെട്ടു. നിയമനം പി.എസ്.സിക്കു വിടുന്നതിനെ എപി വിഭാഗം സ്വാഗതം ചെയ്തു. സുതാര്യമായ നിയമനം വേണമെന്ന് അവർ യോഗത്തിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുമായുള്ള ചർച്ച പ്രതീക്ഷ നൽകുന്നതാണെന്ന് സംഘടനാ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. വഖഫ് ബോർഡിൽ കുറ്റമറ്റ രീതിയിൽ നിയമനം നടത്താൻ മത സംഘടനാ പ്രതിനിധികളെയും വഖഫ് ബോർഡ് പ്രതിനിധികളെയും കൂട്ടിച്ചേർത്തു കൊണ്ട് സമിതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് സമസ്ത നേതൃത്വം ആവശ്യപ്പെട്ടു. അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. സർക്കാരിന് ഈ വിഷയത്തിൽ തുറന്ന മനസ്സാണ് ഉള്ളതെന്നും പിടിവാശിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചതായി സമസ്ത നേതാക്കൾ വ്യക്തമാക്കി.
വഖഫ് ബോർഡിലേക്ക് സ്ഥിരം റിക്രൂട്ട്മെന്റ് ബോർഡിന്റെ ആവശ്യമില്ലെന്ന് അബ്ദുൾ സമദ് പൂക്കോട്ടൂർ പറഞ്ഞു. മത സംഘടനാ പ്രതിനിധികളും വഖഫ് ബോർഡും ചേർന്ന നിയമന അതോറിറ്റിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡിൽ കഴിവുറ്റ ഉദ്യോഗസ്ഥർ വരണമെന്നും എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന സർക്കാർ നിലപാട് സ്വാഗതാർഹമാണെന്നും എ പി വിഭാഗം നേതാവ് ഖലീലുൾ ബുഹാരി പ്രതികരിച്ചു. വഖഫ് നിയമനത്തിൽ ഇതു വരെയുള്ള രീതിയിൽ മാറ്റം വരണം. പി.എസ്.സി വന്നാലും പ്രശ്നമല്ലെന്നും എന്നാൽ വഖഫ് ബോർഡിലേക്ക് വരുന്നവർ മതവിശ്വാസികൾ ആകണമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സുതാര്യമായ നിയമനം നടക്കണമെന്നും യോഗത്തിൽ പങ്കെടുത്ത കേരള മുസ്ലീം ജമാ അത്ത് പ്രതിനിധി ആവശ്യപ്പെട്ടു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.