• HOME
  • »
  • NEWS
  • »
  • kerala
  • »
  • Assembly Election 2022 | 'ഈ ദിനം ഏറെ സന്തോഷമുള്ളതെന്ന് ചെന്നിത്തല; അങ്ങനയല്ലല്ലോ,​ ദുർദിനമല്ലേ'യെന്ന് പിണറായി വിജയൻ

Assembly Election 2022 | 'ഈ ദിനം ഏറെ സന്തോഷമുള്ളതെന്ന് ചെന്നിത്തല; അങ്ങനയല്ലല്ലോ,​ ദുർദിനമല്ലേ'യെന്ന് പിണറായി വിജയൻ

സ്വാഗത പ്രസംഗത്തില്‍ പാലം തുറന്ന ഈ ദിനം ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരിഹാസം.

  • Share this:
ആലപ്പുഴ: രാജ്യം മുഴുവൻ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ് ഫലങ്ങളാണ് ഇന്ന് പുറത്തുവന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാലിലും വിജയിച്ച് ബിജെപി അധികാരമുറപ്പിച്ചിരിക്കുകയാണ്. പഞ്ചാബിൽ ആം ആദ്മി പാർട്ടി മിന്നും വിജയം നേടിയപ്പോൾ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിരാശജനകമാണ് ഫലം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി ഒരു 'കൊട്ടു' കൊടുത്തതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഇന്ന് രാവിലെ ആലപ്പുഴയിൽ നടന്ന വലിയഴീക്കൽ പാലം ഉദ്ഘാടനവേളയിലാണ് അദ്ദേഹം രമേശ് ചെന്നിത്തലയെ കളിയാക്കിയത്. സ്വാഗത പ്രസംഗത്തില്‍ പാലം തുറന്ന ഈ ദിനം ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരിഹാസം.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ

'സ്വാഗത പ്രസംഗം നടത്തുമ്പോൾ രമേശ് ചെന്നിത്തല പറഞ്ഞ വാക്കുകളാണ് ഓർക്കുന്നത്. നാടിന്റെ വികസന പദ്ധതികൾക്ക് നാമെല്ലാവരും ഒന്നിച്ച് നിൽക്കണം. ഈ പാലം യാഥാർത്ഥ്യമായതിൽ രമേശ് ചെന്നിത്തലയ്‌ക്ക് അഭിമാനിക്കാം. അദ്ദേഹം ഇന്ന് ഏറെ സന്തോഷമുള്ള ദിനമാണെന്ന് പറഞ്ഞു. പക്ഷേ എന്റെ കണക്കുകൂട്ടലിൽ അദ്ദേഹത്തിന് ഇന്ന് ഒരു ദുർദിനമാണ്. അത്‌ വേറൊരു കാര്യമാണ്. ആ കാര്യം ഇപ്പോൾ പരാമർശിക്കുന്നില്ല'. ഇങ്ങനെയായിരുന്നു ചിരിയോടെ മുഖ്യമന്ത്രി പറഞ്ഞത്.

Also Read- Valiyazheekkal Bridge|ആലപ്പുഴ-കൊല്ലം ദൂരം 28 കിലോമീറ്റർ കുറയും; വലിയഴീക്കല്‍ പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മുഖ്യമന്ത്രിയുടെ പരിഹാസം വൈറലായതോടെ പിണറായിക്കും സിപിഎമ്മിനും മറുപടിയുമായി വി ടി ബൽറാം രംഗത്തെത്തി.

ബൽറാമിന്റെ വാക്കുകൾ ഇങ്ങനെ

‘ശരിയാണ് സെർ. ഞങ്ങൾക്കൊക്കെ ഇന്ന് ദുർദ്ദിനം തന്നെയാണ്. ഞങ്ങൾക്കതിന്റെ ദുഃഖവുമുണ്ട്. ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ, ആഘോഷിക്കാൻ തോന്നുന്നവർ ആഘോഷിച്ചാട്ടെ.’ ബൽറാം കുറിച്ചു.

രമേശ് ചെന്നിത്തലയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരം രംഗത്തെത്തി.

നജീബ് കാന്തപുരത്തിന്റെ വാക്കുകൾ

എനിക്കും ഇന്ന് ദുര്‍ദിനമാണ്. ഈ രാജ്യം എന്നെങ്കിലും വര്‍ഗ്ഗീയ ശക്തികളുടെ കൈകളില്‍ നിന്ന് മോചിപ്പിക്കപ്പെടും എന്ന് ആഗ്രഹിച്ചത് കൊണ്ട്.പണവും വര്‍ഗ്ഗീയതയും ജനാധിപത്യത്തെ കശക്കിയെറിയുന്നത് കണ്ട് നില്‍ക്കാന്‍ വയ്യാത്തത് കൊണ്ട്.

അതു കൊണ്ട് തന്നെ എനിക്കും ഇന്ന് ദുര്‍ദിനമാണ്. എനിക്ക് മാത്രമല്ല മോദിസത്തോട് അനുഭാവമില്ലാത്ത ഓരോ ഇന്ത്യക്കാരനും ഇന്ന് ദുര്‍ദിനം തന്നെയാണ്.
Published by:Rajesh V
First published: