• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സഖാവിന്റെ സ്മരണയ്ക്കുള്ള ഏറ്റവും വലിയ ആദരാഞ്ജലി അതാവും'; EMSന്റെ ചരമവാർഷിക ദിനത്തിൽ പിണറായി വിജയൻ

'സഖാവിന്റെ സ്മരണയ്ക്കുള്ള ഏറ്റവും വലിയ ആദരാഞ്ജലി അതാവും'; EMSന്റെ ചരമവാർഷിക ദിനത്തിൽ പിണറായി വിജയൻ

'ഇന്ത്യയുടെ ഐക്യത്തെയും ജനങ്ങളുടെ ഒരുമയെയും ഛിദ്രമാക്കുന്ന വർഗീയതയുടെ ഭീകരരൂപമാർജിച്ച് നിൽക്കുന്ന ബിജെപിയെ തോൽപിക്കുക എന്നതുതന്നെയാണ് ഇഎംഎസിന്റെ സ്മരണ മുൻനിർത്തി ചെയ്യേണ്ട പ്രധാന കാര്യം'

തിരുവനന്തപുരം ഇഎംഎസ് സ്ക്വയറിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തുന്നു

തിരുവനന്തപുരം ഇഎംഎസ് സ്ക്വയറിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തുന്നു

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ഓരോ സവിശേഷ രാഷ്ട്രീയഘട്ടത്തിലും എങ്ങനെ, എന്തുനിലപാട് എടുക്കണമെന്നത് സംബന്ധിച്ച ശ്രദ്ധേയമായ മാതൃകകൾ ഇഎംഎസ് മുന്നോട്ടുവച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ എം എസിന്റെ ചരമവാർഷിക ദിനത്തിൽ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറയുന്നത്. ഇന്ത്യയുടെ ഐക്യത്തെയും ജനങ്ങളുടെ ഒരുമയെയും ഛിദ്രമാക്കുന്ന വർഗീയതയുടെ ഭീകരരൂപമാർജിച്ച് നിൽക്കുന്ന ബിജെപിയെ തോൽപിക്കുക എന്നതുതന്നെയാണ് ഇഎംഎസിന്റെ സ്മരണ മുൻനിർത്തി ചെയ്യേണ്ട പ്രധാന കാര്യമെന്നും അദ്ദേഹം കുറിച്ചു. തിരുവനന്തപുരം ഇഎംഎസ് സ്ക്വയറിൽ മുഖ്യമന്ത്രി പുഷ്പാർച്ചനയും നടത്തി.

    മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

    ആധുനിക കേരളത്തിന്റെ ശില്പി; ജനങ്ങൾക്കൊപ്പം അവസാനശ്വാസംവരെ നിലകൊണ്ട കമ്യൂണിസ്റ്റ് - സഖാവ് ഇ എം എസ് നമ്മെ വിട്ടു പിരിഞ്ഞിട്ട് 21 വർഷമാവുകയാണ്.

    ഓരോ സവിശേഷ രാഷ്ട്രീയ ഘട്ടത്തിലും എങ്ങനെ, എന്തുനിലപാട് എടുക്കണമെന്നതു സംബന്ധിച്ച ശ്രദ്ധേയമായ മാതൃകകള്‍ ഇ എം എസ് മുമ്പോട്ടുവെച്ചിട്ടുണ്ട്. അത്തരം ഘട്ടങ്ങള്‍ പുതിയ കാലത്തും തുടരുകയാണ്.

    ഇന്ത്യയുടെ ഐക്യത്തെയും ജനങ്ങളുടെ ഒരുമയെയും ഛിദ്രമാക്കുന്ന വര്‍ഗീയതയുടെ ഭീകരരൂപമാര്‍ജിച്ചു നില്‍ക്കുന്ന ബിജെപിയെ തോല്‍പിക്കുക എന്നതുതന്നെയാണ് ഇ എം എസിന്‍റെ സ്മരണ മുന്‍നിര്‍ത്തി നമുക്കു ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം.

    ഒപ്പം തന്നെ ശ്രദ്ധിക്കേണ്ടതാണ് ജനങ്ങളുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കുന്ന സാമ്രാജ്യത്വാനുകൂല, മുതലാളിത്താനുകൂല, സാമ്പത്തിക നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനദ്രോഹ രാഷ്ട്രീയത്തിന്‍റെ ശക്തികളെ തോല്‍പിക്കുക എന്നതും. അങ്ങനെ ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുള്ള, മതനിരപേക്ഷത കാത്തു സൂക്ഷിക്കപ്പെടുന്ന ഒരു ദേശീയ രാഷ്ട്രീയാന്തരീക്ഷം ഒരുക്കുന്നതിനു സഹായകരമായ നിലപാടെടുക്കുക എന്നതാണ് ഈ ഘട്ടത്തില്‍ നമുക്കു ചെയ്യാനുള്ളത്. അതാവും ഇ എം എസ് സ്മരണയ്ക്കുള്ള ഏറ്റവും വലിയ ആദരാഞ്ജലി.

    സഖാവിന്റെ ജ്വലിക്കുന്ന ഓർമകൾക്കു മുന്നിൽ തിരുവനന്തപുരം ഇ എം.എസ് സ്ക്വയറിൽ പുഷ്പാർച്ചന നടത്തി

    First published: