'ബോഡി വേസ്റ്റ്' തിരുകേശത്തേപ്പറ്റി പറഞ്ഞത് സ്വന്തം അഭിപ്രായം; നിലപാടിൽ ഉറച്ചു നിൽക്കുന്നെന്ന് മുഖ്യമന്ത്രി

അവരുടെ വിശ്വാസം എനിക്ക് ഉണ്ടായിക്കൊള്ളണമെന്നില്ലെന്നും മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നാണ് അന്ന് ചോദിച്ചപ്പോഴും പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

News18 Malayalam | news18
Updated: September 24, 2020, 9:44 PM IST
'ബോഡി വേസ്റ്റ്' തിരുകേശത്തേപ്പറ്റി പറഞ്ഞത് സ്വന്തം അഭിപ്രായം; നിലപാടിൽ ഉറച്ചു നിൽക്കുന്നെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ
  • News18
  • Last Updated: September 24, 2020, 9:44 PM IST
  • Share this:
തിരുവനന്തപുരം: പ്രവാചകന്റെ തിരുകേശത്തെപ്പറ്റി തനിക്കുള്ള അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. പ്രവാചകന്റെ തിരുകേശം ബോഡി വേസ്റ്റ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ തിരുകേശ വിവാദവുമായി ബന്ധപ്പെട്ട തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത് ഖേദകരമാണെന്ന് വിവിധയിടങ്ങളിൽ നിന്ന് അഭിപ്രായം ഉയർന്നിരുന്നു. മാധ്യമങ്ങൾ ഇന്നത്തെ വാർത്താസമ്മേളനത്തിൽ ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. എന്നാൽ, തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Also Read- തിരുകേശ വിവാദം; മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതെന്ന് കാന്തപുരം

തന്റെ അഭിപ്രായമാണ് താൻ പറഞ്ഞതെന്നും വിശ്വാസത്തിന്റെ ഭാഗമായി മറ്റു ചിലർക്ക് വേറെ അഭിപ്രായം ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഞാൻ പറഞ്ഞത് എന്റെ അഭിപ്രായമാണ്. വിശ്വാസത്തിന്റെ ഭാഗമായി അവർ ചില കാര്യങ്ങൾ പറയുന്നു. അവരുടെ വിശ്വാസം എനിക്ക് ഉണ്ടായിക്കൊള്ളണമെന്നില്ലെന്നും മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നാണ് അന്ന് ചോദിച്ചപ്പോഴും പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

You may also like:കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും വേറെ അണ്ണന്റെ തരും'; ട്രോളുമായി മന്ത്രി എംഎം മണി [NEWS]കോവിഡ് പരിശോധനക്ക് വ്യാജവിലാസം നൽകിയെന്ന പരാതി; KSU നേതാവ് കെ എം അഭിജിത്തിനെതിരെ കേസെടുത്തു [NEWS] തൃശ്ശൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്‍ [NEWS]

അതേസമയം, പേരും മേൽവിലാസവും മറച്ചുവച്ച് കോവിഡ് പരിശോധന നടത്തിയ കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്തിന് എതിരെ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിപക്ഷം സമരം നടത്തുന്നതിനെ വിമർശിച്ച മുഖ്യമന്ത്രി കോവിഡ് വ്യാപനം തടയാൻ പ്രതിപക്ഷ നേതാവിനും ചുമതലയുണ്ടെന്ന് പറഞ്ഞു.

മന്ത്രി കെ.ടി ജലീലിനെ മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചു. അതേസമയം, കേരളത്തിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള നാലു മാസത്തേക്ക് കൂടി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ പ്രഖ്യാപിച്ച് നൂറുദിന കർമ പരിപാടിയിൽ കോവിഡ് മൂലം ദുരിതത്തിലായ ജനങ്ങളെ സഹായിക്കാൻ സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള നാലുമാസം ഭക്ഷ്യക്കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആരെങ്കിലും പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published by: Joys Joy
First published: September 24, 2020, 8:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading