തിരുവനന്തപുരം: സംഗീത സംവിധായകൻ അർജുനൻ മാസ്റ്ററുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണ്. നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനാണ് അർജുനൻ മാഷെന്നും മുഖ്യമന്ത്രി.
ഇന്ന് പുലർച്ചെ 3.30ം ഓടെയായിരുന്നു അർജുനൻ മാസ്റ്ററുടെ വിയോഗം. 84 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി അവശതയിലായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഉച്ചക്ക് രണ്ട് മണിക്ക് പള്ളുരുത്തി ശ്മശാനത്തിലാണ് സംസ്കാരം.
200ലേറെ ചലച്ചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും സംഗീതമൊരുക്കിയിട്ടുണ്ട്. 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമാകുന്നത്. 2017ൽ ഭയാനകം എന്ന ചിത്രത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.