Photographer Punalur Rajan | 'ചരിത്രത്തെ രാഷ്ട്രീയ ഉൾക്കാഴ്ചയോടെ പിന്തുടർന്ന ഫോട്ടോഗ്രാഫർ'; ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

ബ്ലാക്ക് ആൻറ് വൈറ്റ് ചിത്രങ്ങളുടെ സാധ്യതകൾ ഇത്രയധികം പ്രയോജനപ്പെടുത്തിയ ഛായാഗ്രാഹകർ നമുക്ക് അധികമില്ല

News18 Malayalam | news18-malayalam
Updated: August 15, 2020, 11:11 AM IST
Photographer Punalur Rajan | 'ചരിത്രത്തെ രാഷ്ട്രീയ ഉൾക്കാഴ്ചയോടെ പിന്തുടർന്ന ഫോട്ടോഗ്രാഫർ'; ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
പുനലൂർ രാജൻ
  • Share this:
അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രത്തെ രാഷ്ട്രീയ ഉൾക്കാഴ്ചയോടെ പിന്തുടർന്ന പ്രതിഭാധനനായ ഫോട്ടോഗ്രാഫറായിരുന്നു പുനലൂർ രാജനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

ബഷീർ, എസ്.കെ, എം ടി തുടങ്ങിയ സാഹിത്യ പ്രതിഭകളുടെ ജീവിതത്തിലെ അസുലഭ സന്ദർഭങ്ങൾ ചിത്രങ്ങളിലൂടെ രാജൻ അനശ്വരമാക്കി. ഇ എം.എസ് ഉൾപ്പെടെയുള്ള സമുന്നത രാഷ്ട്രീയ നേതാക്കളെയും രാജൻ ക്യാമറയുമായി പിന്തുടർന്നിരുന്നു. സാഹിത്യകാരന്മാരുമായി എന്ന പോലെ ഇടതുപക്ഷ നേതാക്കളുമായും അദ്ദേഹം ഉറ്റബന്ധം പുലർത്തി. ബ്ലാക്ക് ആൻറ് വൈറ്റ് ചിത്രങ്ങളുടെ സാധ്യതകൾ ഇത്രയധികം പ്രയോജനപ്പെടുത്തിയ ഛായാഗ്രാഹകർ നമുക്ക് അധികമില്ല.

പുനലൂർ രാജന്റെ വേർപാട് സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഇന്ന് പുലർച്ചെ, 1.40ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. നിരവധി പ്രതിഭകളെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ ഫോട്ടോഗ്രാഫറായിരുന്നു.

വൈക്കം മുഹമ്മദ് ബഷീർ, തകഴി, ജോസഫ് മുണ്ടശ്ശേരി, എ.കെ.ജി., ഇ.എം.എസ്., ഇന്ദ്രജിത്ത് ഗുപ്ത, എസ്.എ. ഡാങ്കേ, സി. അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻനായർ, പി.കെ. വാസുദേവൻ നായർ, എം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊൻകുന്നം വർക്കി, എൻ.വി. കൃഷ്ണവാരിയർ, കേശവദേവ്, സുകുമാർ അഴീക്കോട്, യേശുദാസ്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ അപൂർവചിത്രങ്ങൾ അദ്ദേഹം തന്റെ ക്യാമറ കണ്ണുകളിലൂടെ ജനമനസുകളിൽ എത്തിച്ചിട്ടുണ്ട്.
Published by: Naseeba TC
First published: August 15, 2020, 11:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading