നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്നു വൈകിട്ട് 4 മണിക്ക്

  മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്നു വൈകിട്ട് 4 മണിക്ക്

  തുടക്കത്തിൽ ആറു മണിക്കായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. എന്നാൽ റംസാൻ നോമ്പ് കാലത്ത് സമയം അഞ്ചുമണിയാക്കിയിരുന്നു

  പിണറായി വിജയൻ

  പിണറായി വിജയൻ

  • Share this:
   തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്‍റെ സമയം മാറ്റി. ഇന്നുമുതൽ വൈകിട്ട് നാലുമണിക്കായിരിക്കും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. കോവിഡ് വ്യാപനത്തോടെയാണ് പ്രതിദിന അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്താൻ തുടങ്ങിയത്.

   തുടക്കത്തിൽ ആറു മണിക്കായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. എന്നാൽ റംസാൻ നോമ്പ് കാലത്ത് സമയം അഞ്ചുമണിയാക്കിയിരുന്നു. അതിനുശേഷം വീണ്ടും ആറുമണിയിലേക്ക് മാറ്റി.

   കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്വറന്‍റീനിലായതോടെ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയിരുന്നില്ല. രണ്ടുദിവസം മുമ്പാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം പുനരാരംഭിച്ചത്. എന്നാൽ ഇന്നത്തെ വാർത്താസമ്മേളനം നാലുമണിക്കാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

   കോവിഡ് കേസുകൾ കൂടിയതോടെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഓരോ ദിവസത്തെയും കോവിഡ് കേസുകളുടെ എണ്ണവും മരണം സംബന്ധിച്ച വിശദാംശങ്ങളും പുറത്തുവിട്ടിരുന്നത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലൂടെ ആയിരുന്നു.

   You may also like:Suresh Raina| 'കുഞ്ഞുങ്ങളെക്കാൾ വലുതായി ഒന്നുമില്ല'; ഐപിഎൽ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി സുരേഷ് റെയ്ന [NEWS]Life Mission | 'മിനിട്സ് നശിപ്പിക്കാൻ ഗൂഡാലോചന; മുഖ്യമന്ത്രിയെയും തദ്ദേശ മന്ത്രിയെയും നുണപരിശോധനയ്ക്ക് വിധേയമാക്കണം': അനിൽ അക്കര [NEWS] കണ്ണൂരിൽ രണ്ട് മക്കളുമൊത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇളയമകൾ മരിച്ചു [NEWS]
   മുഖ്യമന്ത്രിയുടെവാർത്താസമ്മേളനത്തിനെതിരെ മുമ്പ് പ്രതിപക്ഷം രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ എംഎൽഎമാർ ഉൾപ്പടെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. അതിനിടെ ദിനംപ്രതിയുള്ള വാർത്താസമ്മേളനം മുഖ്യമന്ത്രി ഒഴിവാക്കിയിരുന്നു. വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നതും വാർത്താസമ്മേളനത്തിലൂടെ ആയിരുന്നു.
   Published by:Anuraj GR
   First published:
   )}