• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശബരിമല: വിശ്വാസികൾക്ക് എതിരല്ല; സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

ശബരിമലയിൽ നേരത്തെ എടുത്ത നിലപാടിൽ തന്നെയാണുള്ളത്. എല്ലാ കാലത്തും വിശ്വാസികൾക്കൊപ്പമാണെന്ന് പൊതുയോഗങ്ങളിൽ പറഞ്ഞിരുന്നു.

news18
Updated: August 29, 2019, 11:50 AM IST
ശബരിമല: വിശ്വാസികൾക്ക് എതിരല്ല; സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി
ശബരിമലയിൽ നേരത്തെ എടുത്ത നിലപാടിൽ തന്നെയാണുള്ളത്. എല്ലാ കാലത്തും വിശ്വാസികൾക്കൊപ്പമാണെന്ന് പൊതുയോഗങ്ങളിൽ പറഞ്ഞിരുന്നു.
news18
Updated: August 29, 2019, 11:50 AM IST
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിൽ സർക്കാർ നിലപാടിൽ മാറ്റമില്ല
. വിശ്വാസികൾക്ക് എതിരല്ല. നവോത്ഥാനമെന്നത് വിശ്വസത്തിന് എതിരല്ല. ശബരിമലയിൽ നേരത്തെ എടുത്ത നിലപാടിൽ തന്നെയാണുള്ളത്. എല്ലാ കാലത്തും വിശ്വാസികൾക്കൊപ്പമാണെന്ന് പൊതുയോഗങ്ങളിൽ പറഞ്ഞിരുന്നു. ശ്വാസികൾക്കെതിരാണെന്ന പ്രചരണം ഉയർന്ന് വന്നിരുന്നെന്നും എന്നാൽ വിശ്വാസികൾക്ക് എതിരല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാർട്ടി നയം പുതിയ കാര്യമല്ല. എക്കാലത്തും ഇതു തന്നെയാകും നയം. അത് താൻ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ചിലർ വിശ്വാസത്തിന്‍റെ അട്ടിപ്പേർ അവകാശികളായി ചമയുന്നുണ്ടെന്നും
അതാണ് ചൂണ്ടിക്കാട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ നിയമം കൊണ്ടു വരാൻ കഴിയില്ലെന്ന് ബിജെപി കേന്ദ്രനേതാക്കൾ തന്നെ പറഞ്ഞെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കമ്യൂണിസ്റ്റ് പാര്‍ട്ടി ക്ഷണിച്ചു; ബിജെപി സംഘം ചൈനയിൽ

പാലാ ഉപതെരഞ്ഞെടുപ്പ് നേരിടുന്നത് നല്ല ആത്മവിശ്വാസത്തോടെ

Loading...

യാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ നല്ല ഫലം കാഴ്ച വെയ്ക്കാൻ കഴിയും. സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ വിലയിരുത്തപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ നടത്തിയ പ്രകടനം വച്ച് നല്ല ആത്മവിശ്വാസമുണ്ട്. ഭരണത്തിന്‍റെ വിലയിരുത്തലാണ് ഏത് തെരഞ്ഞെടുപ്പുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലായിൽ അനുകൂലമായ സാഹചര്യം തന്നെയുള്ളതെന്നും കേരള കോൺഗ്രസിലേക്ക് വലിയ തർക്കമായി കാണുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ നിർമാണരീതി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം കുറച്ചുള്ള നിർമാണം വേണം. ലൈഫ് മിഷനിൽ ഉൾപ്പെടെയുള്ള നിർമാണങ്ങൾക്ക് പ്രീ ഫാബ് സാങ്കേതിക വിദ്യയുടെ സാധ്യത പരിശോധിക്കും. പ്രീ ഫ ബ് സാങ്കേതിക വിദ്യയുടെ പ്രചരണം ശക്തമാക്കും മുഖ്യമന്ത്രി അറിയിച്ചു. താമസയോഗ്യമായ സ്ഥലം, ഭൂവിനിയോഗം, സ്ഥലത്തിന്‍റെ ദൃഢത എന്നിവയിൽ പ്രത്യേക സമിതി പഠനം നടത്തുമെന്നും മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളിയുടെ വിഷയത്തിൽ ഇടപെട്ടതിനെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. ജയിലിൽ കിടക്കുന്നവർക്ക് വേണ്ടി നേരത്തെയും നിലപാട് എടുത്തിട്ടുണ്ടെന്നും തുഷാറിനോടുള്ള വ്യക്തിപരമായ കാര്യമായിട്ടല്ല കണ്ടതെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

First published: August 29, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...