നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Teacher's Day 2020| എൽപി സ്കൂളിൽ അവസാനിക്കുമായിരുന്ന വിദ്യാർത്ഥി ജീവിതം; മുന്നോട്ടു നയിച്ച അധ്യാപകരെ കുറിച്ച് മുഖ്യമന്ത്രി

  Teacher's Day 2020| എൽപി സ്കൂളിൽ അവസാനിക്കുമായിരുന്ന വിദ്യാർത്ഥി ജീവിതം; മുന്നോട്ടു നയിച്ച അധ്യാപകരെ കുറിച്ച് മുഖ്യമന്ത്രി

  'തോൽക്കുന്നതു വരെ പഠിപ്പിക്കണം' എന്ന് തന്റെ അമ്മയെ വിളിപ്പിച്ച് പറഞ്ഞ ശങ്കരൻ മുൻഷി മാഷിനേയും അധ്യാപകനായ ഗോവിന്ദൻ മാഷിനേയും കുറിച്ച് മുഖ്യമന്ത്രി കുറിപ്പിൽ പറയുന്നു.

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
   എൽപി സ്കൂളിൽ അവസാനിക്കുമായിരുന്ന വിദ്യാഭ്യാസ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചത് തന്റെ അധ്യാപകരുടെ ഇടപെടൽ കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യാപക ദിനത്തിൽ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി തന്റെ വിദ്യാഭ്യാസ കാലത്തെ കുറിച്ച് പറയുന്നത്.

   ബാല്യം പിന്നിടുന്നതിന് മുൻപേ ജീവിതത്തോട് ഏറ്റുമുട്ടാൻ കായികാദ്ധ്വാനത്തിനു ഇറങ്ങുന്നവർ ഭൂരിപക്ഷമുള്ള ഭൂതകാലത്തെ കുറിച്ച് മുഖ്യമന്ത്രി പറയുന്നു. വിദ്യാഭ്യാസത്തിന് ഇന്നുള്ള പ്രാധാന്യവും പ്രചാരവും ആ കാലത്ത് ലഭിച്ചിരുന്നില്ല. അഞ്ചാം ക്ലാസ് കഴിഞ്ഞയുടനെ പഠിപ്പു നിർത്തി തൊഴിലിലേക്ക് തിരിയുക എന്ന വ്യക്തിപരമായ അനുഭവവും മുഖ്യമന്ത്രി വിവരിക്കുന്നു. അന്നത്തെ കാലത്ത് അതായിരുന്നു സ്വാഭാവികം.
   Teacher’s Day 2020| സെപ്റ്റംബർ 5 അധ്യാപകദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്? ഈ ദിനത്തിന്റെ പ്രാധാന്യം അറിയാം 

   'തോൽക്കുന്നതു വരെ പഠിപ്പിക്കണം' എന്ന് തന്റെ അമ്മയെ വിളിപ്പിച്ച് പറഞ്ഞ ശങ്കരൻ മുൻഷി മാഷിനേയും അധ്യാപകനായ ഗോവിന്ദൻ മാഷിനേയും കുറിച്ച് മുഖ്യമന്ത്രി കുറിപ്പിൽ പറയുന്നു. തന്റെ കാര്യത്തിൽ സംഭവിച്ച അസ്വാഭാവികമായ ഒന്ന് എന്നാണ് മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.
   Teacher’s Day 2020| കുട്ടികളെ ഓൺലൈൻ ക്ലാസിനിരുത്തണം; ക്വറന്റീൻ കേന്ദ്രങ്ങളിൽ സേവനവും; ഈ അധ്യാപകർ ശരിക്കും 'കോവിഡ് പോരാളികൾ' 

   സമ്പൂർണ്ണ സാക്ഷര കേരളം എന്ന അഭിമാനത്തിന്റെ അടിത്തറയിൽ അദ്ധ്യാപക സമൂഹത്തിന്റെ സമർപ്പണത്തിന്റേയും കഠിനാധ്വാനമുണ്ട്. മഹാമാരിയുടെ കാലത്തും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കഠിനാധ്വാനം ചെയ്യുകയാണ് അധ്യാപകർ. നാളത്തെ തലമുറയേയും ഇന്നിന്റെ പ്രതീക്ഷകളെയുമാണ് അവർ വാർത്തെടുക്കുന്നത്.
   Teacher's Day 2020| തെങ്ങിലും കയറും സ്‌കൂളില്‍ കൃഷിയും ചെയ്യും ഈ ഹെഡ് മാഷ് 
   അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപക സമൂഹത്തോട് നമുക്ക് നന്ദി പറയാം. കൂടുതൽ പ്രചോദിതരായി ഈ നാടിനു വേണ്ടി കൂടുതൽ കരുത്തോടെ അദ്ധ്യാപകർക്ക് മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു-മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

   മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

   ബാല്യം പിന്നിടുന്നതിനും മുൻപേ ജീവിതത്തോട് ഏറ്റുമുട്ടാൻ കായികാദ്ധ്വാനത്തിനു ഇറങ്ങുന്നവർ ഭൂരിപക്ഷമുള്ള ഭൂതകാലം നമ്മുടെ നാടിനുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന് ഇന്നുള്ള പ്രാധാന്യവും പ്രചാരവും ലഭിച്ചിരുന്നില്ല. അഞ്ചാം ക്ലാസ് കഴിഞ്ഞയുടനെ പഠിപ്പു നിർത്തി തൊഴിലിലേക്ക് തിരിയുക എന്നതിലേക്ക് നയിക്കപ്പെട്ട വ്യക്തിപരമായ അനുഭവം ആ കാലത്തിന്റെ സംഭാവനയായിരുന്നു. അന്നത്തെ കാലത്ത് അതായിരുന്നു സ്വാഭാവികമായ കാര്യം.
   എൻ്റെ കാര്യത്തിൽ അസ്വാഭാവികമായ ഒന്ന് സംഭവിച്ചു. അദ്ധ്യാപകനായ ഗോവിന്ദൻ മാഷ് അമ്മയെ വിളിപ്പിച്ച് മകനെ തുടർന്നും പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ആ പ്രേരണയെ അംഗീകരിക്കുന്നതും ഉൾക്കൊള്ളുന്നതുമായിരുന്നു അമ്മയുടെ വാത്സല്യം. അങ്ങനെ എനിക്കു പഠനം തുടരാൻ സാധിച്ചു. എങ്കിലും എത്രകാലം വിദ്യാർത്ഥി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും എന്നുറപ്പില്ലായിരുന്നു. ആ സമയത്താണ്, യുപി സ്കൂൾ അദ്ധ്യാപകനായിരുന്ന ശങ്കരൻ മുൻഷി മാഷ് അമ്മയെ വിളിപ്പിച്ച്, മകനെ 'തോൽക്കുന്നതു വരെ പഠിപ്പിക്കണം' എന്ന് പറയുന്നത്. അങ്ങനെയാണ് എന്റെ വിദ്യാർത്ഥി ജീവിതം തുടർന്നത്.
   തിരിഞ്ഞു നോക്കുമ്പോൾ ജീവിതവഴിയിൽ അധ്യാപക ശ്രേഷ്ഠരുടെ കയ്യൊപ്പ് തെളിഞ്ഞു നിക്കുന്നു. അവരുടെ ആത്മാർഥമായ പിന്തുണ ഇല്ലായിരുന്നെങ്കിൽ എൽ.പി സ്കൂളിൽ വച്ചു തന്നെ പഠിപ്പു നിർത്തേണ്ടി വന്നേനെ.

   ഇതെൻ്റെ മാത്രം അനുഭവമല്ല. എന്റെ തലമുറയുടേയും, ഞങ്ങളെക്കഴിഞ്ഞു വന്ന തലമുറകളുടേയുമെല്ലാം, ഇന്നും തുടർന്നു കൊണ്ടിരിക്കുന്ന അനുഭവമാണ്. ഇന്ന് സമ്പൂർണ്ണ സാക്ഷര കേരളം എന്ന നമ്മുടെ അഭിമാനത്തിന്റെ അടിത്തറയിൽ അദ്ധ്യാപക സമൂഹത്തിന്റെ സമർപ്പണത്തിന്റേയും കഠിനാദ്ധ്വാനവുമുണ്ട്. ഈ ആധുനിക കേരളത്തിലേയ്ക്ക് നമ്മളെ നയിച്ചതിൽ അധ്യാപക സമൂഹത്തിന് നിർണായകമായ പങ്കുണ്ട്. ഈ മഹാമാരിയുടെ കാലത്ത് പോലും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ പ്രശംസനീയമായ രീതിയിൽ അധ്യാപക സമൂഹം കഠിനാദ്ധ്വാനം ചെയ്യുകയാണ്.

   നാളത്തെ തലമുറയെ, ഇന്നിൻ്റെ പ്രതീക്ഷകളെയാണ് അവർ വാർത്തെടുക്കുന്നത്. ഈ അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപക സമൂഹത്തോട് നമുക്ക് നന്ദി പറയാം. കൂടുതൽ പ്രചോദിതരായി ഈ നാടിനു വേണ്ടി കൂടുതൽ കരുത്തോടെ അദ്ധ്യാപകർക്ക് മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
   Published by:Naseeba TC
   First published:
   )}