നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നിശ്ചയിച്ച സമയത്ത് വേദിയിലും സദസിലും ആരുമില്ല, കാറിൽ നിന്നു പുറത്തിറങ്ങാതെ മുഖ്യമന്ത്രി മടങ്ങി

  നിശ്ചയിച്ച സമയത്ത് വേദിയിലും സദസിലും ആരുമില്ല, കാറിൽ നിന്നു പുറത്തിറങ്ങാതെ മുഖ്യമന്ത്രി മടങ്ങി

  മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെ റാലിയോട് കൂടി  സംഘാടകർ അടക്കം എല്ലാവരും എത്തി. എന്നാൽ കൃത്യ നിഷ്ഠയുടെ കാര്യത്തിൽ നിർബന്ധമുള്ള നിലപാടിൽ അടിയുറച്ചു നിൽക്കുന്ന പിണറായി വിജയൻ പിന്നീട് തിരികെയെത്തിയില്ലെന്ന് മാത്രം

  പിണറായി വിജയൻ

  പിണറായി വിജയൻ

  • Share this:
  തിരുവനന്തപുരം: കൃത്യനിഷ്ഠയുടെ കാര്യത്തിൽ എന്നും വാർത്തയിൽ ഇടം നേടിയ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പരിപാടി തുടങ്ങാൻ വൈകിയതിന്റെ പേരിൽ പലപ്പോഴും സംഘാടകർ മുഖ്യമന്ത്രിയുടെ വിമശനത്തിന്റെ ചൂടറിഞ്ഞിട്ടുണ്ട്. ഇത്തവണ തിരുവന്തപുരത്താണ് സംഭവം.

  കിഴക്കേകോട്ട നായനാർ പാർക്കിലാണ് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സമ്മേളനം നിശ്ചയിച്ചിരുന്നത്.
  വൈകിട്ട് അഞ്ചു മണിക്ക് ആരംഭിക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയിരുന്ന സമ്മേളനം തുടങ്ങിയത് അര മണിക്കൂർ വൈകി. ഇതിനിടയിൽ നായനാർ പാർക്കിലെത്തിയ മുഖ്യമന്ത്രി കാറിൽ ഇരുന്ന് നോക്കിയപ്പോൾ സമ്മേളന സ്ഥലത്ത് ആരുമില്ല. സംഘാടകരുടെ പൊടി പോലുമില്ല. ആകെ ഉള്ളത് മാധ്യമപ്രവർത്തകർ മാത്രം.

  REAS ALSO- സുഭാഷ് വാസു കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരൻ: തുഷാർ വെള്ളാപ്പള്ളി

  ഇതോടെ വാഹനം തിരിച്ചു വിടാൻ മുഖ്യമന്ത്രി നിർദേശം നൽകി. മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെ റാലിയോട് കൂടി  സംഘാടകർ അടക്കം എല്ലാവരും എത്തി. സ്വാഗതം പറഞ്ഞ സംഘാടകൻ സമ്മേളനത്തിൽ പങ്കെടുക്കാൻ വളരെ നേരത്തെ എത്തിയ മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞ് പുകഴ്ത്തി. സമ്മേളനം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി അൽപ്പസമയത്തിനകം വേദിയിൽ എത്തിച്ചേരുമെന്നും തട്ടി വിട്ടു.

  എന്നാൽ കൃത്യ നിഷ്ഠയുടെ കാര്യത്തിൽ നിർബന്ധമുള്ള നിലപാടിൽ അടിയുറച്ചു നിൽക്കുന്ന പിണറായി വിജയൻ പിന്നീട് തിരികെയെത്തിയില്ലെന്ന് മാത്രം.
  First published:
  )}