• HOME
  • »
  • NEWS
  • »
  • kerala
  • »
  • CM Pinarayi Vijayan | 'കേരളം നിക്ഷേപസൗഹൃദ സംസ്ഥാനം; രാജ്യത്തെ മികച്ച സൗകര്യങ്ങള്‍ നല്‍കും'; നിക്ഷേപസംഗമത്തില്‍ മുഖ്യമന്ത്രി

CM Pinarayi Vijayan | 'കേരളം നിക്ഷേപസൗഹൃദ സംസ്ഥാനം; രാജ്യത്തെ മികച്ച സൗകര്യങ്ങള്‍ നല്‍കും'; നിക്ഷേപസംഗമത്തില്‍ മുഖ്യമന്ത്രി

രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങള്‍ നിക്ഷേപകര്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന ഉറപ്പ് കേരളത്തിനുണ്ട്.

  • Share this:
ഹൈദരാബാദ്: കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്ന് ഹൈദരാബാദില്‍ നടക്കുന്ന നിക്ഷേപ സൗഹൃദ സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈദരാബാദിലെ ഹോട്ടല്‍ പാര്‍ക്ക് ഹയാത്തില്‍ ആയിരുന്നു ഇന്‍വെസ്റ്റ്‌മെന്റ് റോഡ് ഷോ എന്ന പേരില്‍ നിക്ഷേപക സംഗമം നടന്നത്.

സംസ്ഥാനമിപ്പോള്‍ തേടുന്നത് മികച്ച പങ്കാളിത്തമാണ്. രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങള്‍ നിക്ഷേപകര്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന ഉറപ്പ് കേരളത്തിനുണ്ട്. പുതിയ നിക്ഷേപപദ്ധതികള്‍ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി സംസ്ഥാനത്തെ നിക്ഷേപസാധ്യതകള്‍ വിശദീകരിച്ചു.

സദ്ഭരണത്തിലും വ്യവസായ സൗഹൃദ പദ്ധതികള്‍ നടപ്പാക്കുന്നതിലും കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇരുപത് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നിക്ഷേപകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



തെലങ്കാനയിലെ പ്രമുഖ വ്യവസായികളും, CII, CREDAI തുടങ്ങിയ വ്യവസായ സംഘടനാ പ്രതിനിധികളും, ഐടി, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളിലെ പ്രമുഖരും പരിപാടിയുടെ ഭാഗമാവുകയും, കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയുമുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.

Also Read-Actress Attack case | പ്രോസിക്യൂഷന് തിരിച്ചടി; വാദത്തിന് ബലം കിട്ടാനാണോ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്? ഹൈക്കോടതി

രാജ്യസഭാ അംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, അയോദ്ധ്യ രാമി റെഡ്ഢി, ചീഫ് സെക്രട്ടറി വി പി ജോയ് , നോര്‍ക്ക പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ ഇളങ്കോവന്‍ തുടങ്ങിയവരും പങ്കെടുത്തു.
Published by:Jayesh Krishnan
First published: