ഇന്റർഫേസ് /വാർത്ത /Kerala / 'കോവിഡ് വ്യാപനം കൂട്ടിയത് അരാജക ആൾക്കൂട്ട സമരം, ഒരു അവാർഡിന്റെയും പിന്നാലെ പോയിട്ടില്ല': മുഖ്യമന്ത്രി പിണറായി വിജയൻ

'കോവിഡ് വ്യാപനം കൂട്ടിയത് അരാജക ആൾക്കൂട്ട സമരം, ഒരു അവാർഡിന്റെയും പിന്നാലെ പോയിട്ടില്ല': മുഖ്യമന്ത്രി പിണറായി വിജയൻ

പിണറായി വിജയൻ

പിണറായി വിജയൻ

ഓണക്കാലത്ത് കാര്യങ്ങൾ കൈവിട്ട് പോകുന്ന സ്ഥിതി ഉണ്ടായിരുന്നില്ല. പൊലീസ് എടുത്ത കേസുകളുടെ എണ്ണവും അറസ്റ്റിലായ വ്യക്തികളുടെ എണ്ണവും ഓണക്കാലത്ത് പുലർത്തിയ ജാഗ്രത എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് കാരണമായത് ഓണത്തിരക്കല്ലെന്നും അരാജക ആൾക്കൂട്ട സമരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളത്തിന് വീഴ്ച സംഭവിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം നൽകിയത്. മരണനിരക്ക് കുറച്ച കേരളത്തിന്റെ കാര്യത്തിൽ അഭിമാനിക്കുന്നതിന് പകരം പലരും അസ്വസ്ഥരാകുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തെ അപകീർത്തിപ്പെടുത്താൻ അത്തരക്കാരാണ് മുന്നിട്ടിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഒരു അവാർഡിനും അപേക്ഷ നൽകിയിട്ടില്ലെന്നും ഒരു അന്താരാഷ്ട്ര ബഹുമതിയുടെയും പിന്നാലെ പോയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്രതലത്തിൽ കേരളം അംഗീകരിക്കപ്പെട്ടത് മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞത് കൊണ്ടാണ്. അംഗീകാരങ്ങൾ തേടിയെത്തിയത് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചതിന്റെ ഫലമായിട്ടാണെന്നും അതിൽ അഭിമാനിക്കുന്നതിന് പകരം ചിലർ അസ്വസ്ഥരാകുന്നത് ആശ്ചര്യജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

You may also like:ഗർഭിണിയായ കോവിഡ് രോഗിയെ ആരോഗ്യപ്രവർത്തകരുടെ അടുത്തു നിന്ന് ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി [NEWS]കാവ്യയ്ക്കും കാർത്തികയ്ക്കും ജീവിതത്തിലേക്കുള്ള താക്കോൽ; രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനത്തിന് തുടക്കം [NEWS] വിദേശത്തേക്ക് പണം കടത്തുന്നതിന് മുമ്പ് UAE. കോൺസൽ ജനറൽ എക്സറേ യന്ത്രത്തിൽ പരീക്ഷണം നടത്തി [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

അനാവശ്യമായ അരാജക സമരങ്ങളാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഓണത്തിരക്കാണ് കോവിഡ് വ്യാപനത്തിന് കാരണമെന്നത് അടിസ്ഥാനരഹിതമാണ്. ഓണസമയത്ത് വളരെയധികം ഇളവുകൾ അനുവദിച്ചെന്നാണ് പറയുന്നത്. ഇതും അടിസ്ഥാനരഹിതമായ കാര്യമാണ്. ഓണക്കാലത്ത് ചെറിയ ഇളവുകൾ മാത്രമാണ് അനുവദിച്ചത്. ഓണത്തിരക്ക് നിയന്ത്രിക്കാൻ പൊലീസ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. അനാവശ്യയാത്രകൾ പാടില്ലെന്നും പൊതുസ്ഥലങ്ങളിൽ ഓണാഘോഷം പാടില്ലെന്നും നിർദ്ദേശിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണക്കാലത്ത് കാര്യങ്ങൾ കൈവിട്ട് പോകുന്ന സ്ഥിതി ഉണ്ടായിരുന്നില്ല. പൊലീസ് എടുത്ത കേസുകളുടെ എണ്ണവും അറസ്റ്റിലായ വ്യക്തികളുടെ എണ്ണവും ഓണക്കാലത്ത് പുലർത്തിയ ജാഗ്രത എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തപ്പെട്ട ചില സമരങ്ങളാണ് കോവിജ് വ്യാപനത്തിന് കാരണമായത്. സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ചിലർ രംഗത്തിറങ്ങിയതായും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സമരത്തിന് ഇറങ്ങിയതിന്റെ ദുരന്തഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താനും എല്ലാം അടച്ചുപൂട്ടാനും കഴിയില്ലെന്നും കടുത്ത ജാഗ്രത പാലിച്ച് മുന്നോട്ടു പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ഞായറാഴ്ച ആയിരുന്നു കേരളത്തിനെതിരെ വിമർശനം ഉന്നയിച്ചത്. കോവിഡ് നിയന്ത്രണങ്ങളിൽ വീഴ്ച വരുത്തിയാൽ എന്ത് സംഭവിക്കുമെന്ന് മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ നോക്കി മനസിലാക്കണമെന്ന് ആയിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്.

First published:

Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus