• HOME
 • »
 • NEWS
 • »
 • kerala
 • »
 • CM Pinarayi Vijayan |പ്രതിപക്ഷം നിരാശയിൽ; ജനങ്ങളുടെ പ്രതീക്ഷ എൽ ഡി എഫിനൊപ്പം

CM Pinarayi Vijayan |പ്രതിപക്ഷം നിരാശയിൽ; ജനങ്ങളുടെ പ്രതീക്ഷ എൽ ഡി എഫിനൊപ്പം

ജനങ്ങൾ എൽ ഡി എഫിൽ വലിയ പ്രതീക്ഷ പുലർത്തുന്നു.

പിണറായി വിജയൻ

പിണറായി വിജയൻ

 • News18
 • Last Updated :
 • Share this:
  മലപ്പുറം: പ്രതിപക്ഷത്തിന് എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം കടുത്ത നൈരാശ്യത്തിൽ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരാശയിൽ നിന്നാണ് പ്രതിപക്ഷം വികസനം എവിടെ എന്ന് ചോദിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷ എൽ ഡി എഫിന് ഒപ്പമാണെന്നും ജനങ്ങളുടെ ക്ഷേമം ഇടത് പക്ഷത്തിന് മാത്രമേ ഉറപ്പ് വരുത്താൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

  സർക്കാർ ജനങ്ങൾക്ക് ഒപ്പം ചേർന്ന് നിൽക്കുന്നു. അനാവശ്യ കോലാഹലം ഉയർത്തി ജനശ്രദ്ധ തിരിച്ചു വിടാൻ ആണ് പ്രതിപക്ഷം നോക്കുന്നത്. കേരളം ഒട്ടും മാറില്ല, കേരളത്തിൽ പുരോഗതി ഉണ്ടാകില്ല എന്ന ധാരണ തിരുത്താൻ കഴിഞ്ഞു. സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ വികസനം ആണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷം നാട്ടിൽ നടന്ന വികസന പ്രവർത്തങ്ങൾ കൂടുതൽ നല്ല നിലക്ക് തുടരാനാകണം.

  ജനങ്ങളുടെ ക്ഷേമം ഇടതകുപക്ഷത്തിന് മാത്രമേ ഉറപ്പ് വരുത്താൻ കഴിയൂ. വികസനം രാഷ്ട്രീയത്തിൽ നിന്ന് വേറിട്ട് നിൽക്കുന്നതല്ല. സമ്പത്തിന്റെ വിതരണത്തിൽ അസമത്വം നിലനിൽക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ എൽ ഡി എഫിൽ വലിയ പ്രതീക്ഷ പുലർത്തുന്നു. കഴിഞ്ഞ വർഷം നാട്ടിൽ നടന്ന വികസന പ്രവർത്തങ്ങൾ കൂടുതൽ നല്ല നിലക്ക് തുടരാനാകണം. ജനങ്ങളുടെ ക്ഷേമം ഇടത് പക്ഷത്തിന് മാത്രമേ ഉറപ്പ് വരുത്താൻ കഴിയൂ.

  പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച പേരാമ്പ്ര സ്ഥാനാര്‍ത്ഥിക്ക് യോഗി ആദിത്യനാഥുമായി അടുപ്പം; മുസ്ലീംലീഗിൽ പ്രതിഷേധം

  വികസനം രാഷ്ട്രീയത്തിൽ നിന്ന് വേറിട്ട് നിൽക്കുന്നതല്ല. സമ്പത്തിന്റെ വിതരണത്തിൽ അസമത്വം നിലനിൽക്കുന്നു. കോവിഡ് വരാത്തവർ ഏറ്റവും കൂടുതൽ ഉള്ളത് കേരളം ആണ്. ലോകത്ത് ഏറ്റവും കുറഞ്ഞ മരണ നിരക്ക് കേരളത്തിൽ ആണ്. കഴിഞ്ഞ അഞ്ച് വർഷക്കാലം നേരിടേണ്ടി വന്നത് ഒരു പാട് പ്രതിസന്ധികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

  പ്രകൃതി ദുരന്തങ്ങൾ

  പ്രതിസന്ധികളെ അവസരമാക്കി നാടിന്റെ വളർച്ചയ്ക്ക് ഉതകുന്ന നടപടികൾ ആണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. കേന്ദ്ര സർക്കാരിന്റെ സഹായം വേണ്ട ഘട്ടത്തിൽ ഉണ്ടായില്ല. പ്രതിപക്ഷം പോലും കൂടെ നിന്നില്ല. കേന്ദ്രം അവഗണിക്കുന്നു. പക്ഷേ കേന്ദ്രം തരേണ്ടത് എല്ലാം തന്നല്ലോ എന്നാണ് ചില കോൺഗ്രസ് നേതാക്കൾ പറയുന്നത്.

  നാടിന് വികസനം വരുമ്പോൾ കോൺഗ്രസും യു ഡി എഫും ബി ജെ പിയും സന്തോഷിക്കുന്നില്ല. വികസന കാര്യങ്ങളിൽ പങ്ക് വഹിക്കുന്നവരെ തകർക്കാൻ ശ്രമം.
  യു ഡി എഫും ബി ജെ പിയും തമ്മിൽ ധാരണ. വികസനം അട്ടിമറിക്കാൻ ആണ് യു ഡി എഫ് - ബി ജെ പി നീക്കം. ഒന്നും നടക്കരുത് എന്ന സമീപനം ആണ് കോൺഗ്രസ് യു ഡി എഫ് - ബി ജെ പി സഖ്യത്തിന്. കേന്ദ്ര ഏജൻസികളെ സ്വാഗതം ചെയ്യുന്ന നിലപാട് ആണ് കോൺഗ്രസിന്റെ. കോൺഗ്രസ് - യു ഡി എഫ് - ബി ജെ പി ചങ്ങാത്തം പരസ്യമാകുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടാൻ നുണക്കഥ പ്രചരിപ്പിക്കുക ആണ്.

  കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഇത്തരം ഒരു ശ്രമം നടത്തി. പക്ഷേ, ജനങ്ങൾ തിരിച്ചറിഞ്ഞു. എന്നാൽ അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കുന്നവർ അല്ല ഇവർ. യു ഡി എഫ് നേതാക്കൻമാർക്ക് നാണമുണ്ടോ ? ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റുമാരെ ആണ് സി പി എം പരാജയപ്പെടുത്തിയത്. ഞങ്ങൾക്ക് ഒരു വർഗീയ ശക്തിയുടെയും പിന്തുണ വേണ്ട. ഇപ്പോൾ മലമ്പുഴയിൽ എന്താണ് നടക്കുന്നത്. കേരളത്തിൽ ആർക്കും അറിയാത്ത പാർട്ടിക്ക് സീറ്റ് നൽകി ബി ജെ പിയെ ജയിപ്പിക്കാൻ ആണ് യു ഡി എഫ് നീക്കം.

  ബാലശങ്കറിന്റെ ആരോപണം അവരുടെ സംഘടനയ്ക്ക് അകത്ത് ഉള്ള പ്രശ്നം. അത് എനിക്ക് അറിയില്ല. ഞങ്ങളെ ബാധിക്കില്ല. ബാല ശങ്കറിനെ ഇറക്കാൻ മാത്രം യു ഡി എഫിന് ശേഷി വന്നോ എന്ന് അറിയില്ല. യു ഡി എഫ് - ബി ജെ പിയുടെ ബി ടീം ആണ്. തെരഞ്ഞെടുപ്പ് വന്നപ്പോൾ പലർക്കും ശബരിമലയിൽ പലർക്കും താത്പര്യം വന്നു. സുപ്രീം കോടതി ആണ് നിലപാട് എടുത്തിട്ടുള്ളത്. ഇപ്പോൾ ഒരു വിഷയവും അവിടെ ഇല്ല. ഇനി സുപ്രീംകോടതി വിധി വരട്ടെ. വിശ്വാസികളെ സംബന്ധിച്ച് ബാധിക്കുന്ന വിധി ആണെങ്കിൽ എല്ലാവരോടും ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
  Published by:Joys Joy
  First published: