തിരുവനന്തപുരം: ഭരണഘടന തൊട്ട് സത്യം ചെയ്യുന്നവർ തന്നെ ഭരണഘടനയെ എതിർക്കുന്നുവനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന ആക്രമണങ്ങള്‍ നേരിടുന്ന കാലമാണിത്. ഭരണഘടന തകര്‍ന്നാല്‍ രാജ്യത്തിന്റെ പരമാധികാരം തകരുമെന്ന് അദേഹം പറഞ്ഞു.
Also Read-‘ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്ന ഈ കാലത്ത് ഭരണഘടനയുടെ കാവലാളായി മാറണം’: സജി ചെറിയാൻ
നവോത്ഥാന സംരക്ഷണ സമതിയുടെ ഭരണഘടനാ സംരക്ഷണ സമ്മേളനവും മതേതര സംഗമവും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബിജെപിക്കും ആര്‍എസ്എസ്എസിനുമെതിരെ നിലകൊള്ളുന്ന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനും സാമ്പത്തികമായി ഞെരുക്കാനും ശ്രമിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന സംരക്ഷണ സമിതി ചെയര്‍മാന്‍ വെള്ളപ്പള്ളി നടേശൻ അധ്യക്ഷൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.