നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CM Pinarayi Vijayan |കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് ചിലര്‍ ശാപവാക്കുകള്‍ ഉരുവിട്ടു; വികസനം കൊണ്ട് മറുപടി നല്‍കി; മുഖ്യമന്ത്രി

  CM Pinarayi Vijayan |കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് ചിലര്‍ ശാപവാക്കുകള്‍ ഉരുവിട്ടു; വികസനം കൊണ്ട് മറുപടി നല്‍കി; മുഖ്യമന്ത്രി

  നാടിനെ കൂടുതല്‍ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ സില്‍വര്‍ ലൈന്‍ പദ്ധതി ആവശ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

  pinarayi vijayan

  pinarayi vijayan

  • Share this:
   ഹൈദരാബാദ്: സില്‍വര്‍ ലൈനുമായി(Silver Line) മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(CM Pinarayi Vijayan). കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് ചിലര്‍ ശാപവാക്കുകള്‍ ഉരുവിട്ടുവെന്നും എന്നാല്‍ വികസനം കൊണ്ട് സര്‍ക്കാര്‍ മറുപടി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തെലങ്കാന മലയാള അസോസിയേഷന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

   നാടിനെ കൂടുതല്‍ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ സില്‍വര്‍ ലൈന്‍ പദ്ധതി ആവശ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്ന് ദിവസത്തെ സിപിഎം കേന്ദ്രകമ്മിറ്റിക്ക് ഹൈദരാബാദിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍ തുടങ്ങി മുതിര്‍ന്ന സിപിഎം നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

   Also Read-തൃക്കാക്കര തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിയെ നേതൃത്വം തീരുമാനിക്കും; അനാവശ്യ പ്രസ്താവന നടത്തിയാൽ നടപടിയെന്ന്‌ സതീശൻ

   കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്ന് ഹൈദരാബാദില്‍ നടന്ന നിക്ഷേപ സൗഹൃദ സംഗമത്തില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.   Also Read-ക്രൈസ്തവർക്കെതിരെ വർദ്ധിച്ചുവരുന്ന പീഡനങ്ങൾ ആശങ്കാജനകം: സീറോമലബാർ സഭാ സിനഡ്

   സംസ്ഥാനമിപ്പോള്‍ തേടുന്നത് മികച്ച പങ്കാളിത്തമാണ്. രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങള്‍ നിക്ഷേപകര്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന ഉറപ്പ് കേരളത്തിനുണ്ട്. പുതിയ നിക്ഷേപപദ്ധതികള്‍ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി സംസ്ഥാനത്തെ നിക്ഷേപസാധ്യതകള്‍ വിശദീകരിച്ചു.

   Also Read-Actress Attack case | നടിയെ ആക്രമിച്ച കേസ്; വെളിപ്പെടുത്തലുകൾ എല്ലാം അന്വേഷണപരിധിയിൽ; തുടരന്വേഷണം സത്യസന്ധമായി നടക്കും

   സദ്ഭരണത്തിലും വ്യവസായ സൗഹൃദ പദ്ധതികള്‍ നടപ്പാക്കുന്നതിലും കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇരുപത് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നിക്ഷേപകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
   Published by:Jayesh Krishnan
   First published: