നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala flood പ്രളയദുരന്തത്തില്‍ സംസ്ഥാനത്ത് ഇതുവരെ 39 പേര്‍ മരിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

  Kerala flood പ്രളയദുരന്തത്തില്‍ സംസ്ഥാനത്ത് ഇതുവരെ 39 പേര്‍ മരിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

  ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി അതിജീവക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

  മുഖ്യമന്ത്രി പിണറായി വിജയന്‍

  മുഖ്യമന്ത്രി പിണറായി വിജയന്‍

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് സംഭവിച്ച പ്രളയത്തില്‍ (Kerala Flood) 39 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
   (Pinarayi Vijayan) 6 പേരെ കാണാതായെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.ദുരന്തബാധിതരുടെ ദുഖം കേരളത്തിന്റെ ദുഖമാണ് അരേയും കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രളയക്കെടുതിയില്‍ 213 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.1393 വീടുകള്‍ ഭാഗികമായും തകര്‍ന്നു.സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതായും
   ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി അതിജീവക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

   അതേ സമയം പ്രളയത്തെ കുറച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കാന്‍ തയ്യാറാകണമെന്നും പ്രതിപക്ഷം അവശ്യപ്പെട്ടു.
   പ്രളയത്തില്‍ മരിച്ചവര്‍ക്ക് അദരാജ്ഞലികള്‍ 15 മിനിട്ടിനുള്ളില്‍ നിയമസഭ പിരിഞ്ഞു. അടുത്ത രണ്ട് ദിവസം സഭ സമ്മേളനം റദ്ദാക്കി.

   Kannur | ധർമ്മടത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

   ധര്‍മ്മടം മേലൂരില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി പരിയാരം മെഡിക്കൽ കോളേജിൽ (Medical College) വെച്ച് മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയില്‍ പ്രകാശന്റെ മകള്‍ അനഘ (24) യാണ് മരിച്ചത്. വടകര സ്വദേശിയും ഗോവയില്‍ ബേക്കറി ഉടമയുമായ വിജേഷിന്റെ ഭാര്യയായ അനഘ ചൊവ്വാഴ്ച പകല്‍ മേലൂരിലെ വീട്ടിൽവെച്ചാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക്(Suicide attampt) ശ്രമിച്ചത്.

   ദേഹമാസകലം പൊള്ളലേറ്റ അനഘയെ ഉടൻ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെ യുവതി മരിച്ചത്. സംഭവത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് ധര്‍മ്മടം പൊലീസ് കേസെടുത്തു. മൂന്ന് വര്‍ഷം മുമ്പാണ് അനഘയുടെ വിവാഹം നടന്നത്. രണ്ട് വയസുള്ള ഇയാന്‍ മകനാണ്.

   ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Jayashankar AV
   First published:
   )}