തിരുവനന്തപുരം: ഹർത്താലിൽ അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായുള്ള ഹർത്താലുകൾ ഒഴിവാക്കാൻ സർവക
ക്ഷിയോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മുന്നോട്ടു പോക്ക് തടയാൻ ബോധപൂർവമുള്ള ശ്രമം. ഹർത്താലിനെതിരെ പൊതുവികാരം ഉണർന്നു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനുവരി മൂന്നാം തിയതിയിലെ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച വകയിൽ 28,43,072 രൂപയും സ്വകാര്യമുതൽ നശിപ്പിച്ച വകയിൽ 1,03,28, 526 രൂപയുടെയും നഷ്ടം കണക്കാക്കിയിട്ടുണ്ട്.
ഹർത്താലിൽ അക്രമങ്ങൾ നടത്തിയവർക്കെതിരെ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമികളിൽ കുറേപേരെ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവരെ അക്രമസംഭവങ്ങൾ ചിത്രീകരിച്ച വീഡിയോ, ഫോട്ടോകളിൽ നിന്നും തിരിച്ചറിഞ്ഞു. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വർഗീയ കലാപങ്ങൾ, ബന്ദ്, ഹർത്താൽ, പണിമുടക്ക്, റോഡ് ഗതാഗതം സ്തംഭിപ്പിക്കൽ, പ്രകടനങ്ങൾ, ധർണകൾ, മാർച്ച്, ജാഥകൾ മുതലായവ നടത്തി പൊതുമുതൽ നശിപ്പിക്കുന്നവർക്ക് എതിരെ പ്രിവൻഷൻ ഓഫ് ഡാമേജ് ടു പബ്ലിക് പ്രോപർട്ടി ആക്ട് 1984 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കാനും കുറ്റക്കാരിൽ നിന്ന് നഷ്ടം ഈടാക്കാനും വ്യവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
രാഹുൽ ഗാന്ധി നാളെ കേരളത്തിൽ; UDF തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും
ഇതിനു പുറമേ, സ്വകാര്യമുതലുകൾ നശിപ്പിക്കുന്നത് തടയാനായി സർക്കാർ പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുണ്ട്. 2019 ജനുവരി എട്ടിന് നിലവിൽ വന്ന കേരള പ്രിവൻഷൻ ഓഫ് ഡാമേജ് പ്രൈവറ്റ് പ്രോപർട്ടി ആൻഡ് പേയ്മെന്റ് ഓഫ് കോമ്പൻസേഷൻ ഓർഡിനൻസ് 2019 പ്രകാരം വർഗീയ കലാപങ്ങൾ, ബന്ദ്, ഹർത്താൽ, പണിമുടക്ക്, റോഡ് ഗതാഗതം സ്തംഭിപ്പിക്കൽ, പ്രകടനങ്ങൾ, ധർണകൾ, മാർച്ച്, ജാഥകൾ എന്നിവ മൂലം സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്ന നാശത്തിന് നഷ്ടപരിഹാരം ഈടാക്കാനും വ്യവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.