Raid at KSFE 'വിജിലൻസ് പരിശോധനയിൽ രമൺ ശ്രീവാസ്തവയ്ക്ക് പങ്കില്ല'; മാധ്യമങ്ങളെ പഴിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ആരോപണങ്ങള്‍ക്ക് പിന്നില്‍ മാധ്യമ സിന്‍ഡിക്കേറ്റുകളാണെന്നും മുഖ്യമന്ത്രി

News18
- News18 Malayalam
- Last Updated: November 30, 2020, 8:17 PM IST
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കുന്നതിൽ ശ്രീവാസ്തവ എന്തോ തെറ്റായ കാര്യം ചെയ്തു എന്ന് മാധ്യമങ്ങൾ പറഞ്ഞു. കെഎസ്എഫ്ഇയുടെ കാര്യത്തിലും ശ്രീവാസ്തവയെ കുറ്റപ്പെടുത്തി. ആരോപണങ്ങള്‍ക്ക് പിന്നില്‍ മാധ്യമ സിന്‍ഡിക്കേറ്റുകളാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പൊലീസും ഫയര്‍ഫോഴ്സും ജയിലും അടക്കം ആഭ്യന്തര വകുപ്പില്‍ നേരിട്ട് ഇടപെടാന്‍ ശ്രീവാസ്തവക്ക് കഴിയില്ല. ആരും അദ്ദേഹത്തെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല, ആരും ശ്രീവാസ്തവയുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ട കാര്യമില്ല. ഇതാദ്യമായല്ല പരിശോധന നടക്കുന്നതെന്നും 2019 ലും 2018 ലും നടന്ന പരിശോധനകളുണ്ടെന്നും അവിടെ ഒന്നും ശ്രീവാസ്തവക്ക് ഒരു പങ്കും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ മാധ്യമ സിന്‍ഡിക്കേറ്റുകളാണെന്നും കുറച്ച് കാലമായി ഉപേക്ഷിച്ച പഴയ സ്വഭാവം മാധ്യമങ്ങളിലേക്ക് വീണ്ടും വരുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. Also Read 'കെ.എസ്.എഫ്.ഇയിൽ ചില പോരായ്മകളുണ്ട്; വിജിലൻസ് പരിശോധനയിൽ അസ്വാഭാവികതയില്ല'; മുഖ്യമന്ത്രി
കെഎസ്എഫ്ഇ വിഷയത്തിൽ താനോ തോമസ് ഐസക്കോ ആനത്തലവട്ടം ആനന്ദനോ തമ്മിൽ ഭിന്നത ഉണ്ടെന്നു വരുത്താൻ ശ്രമിച്ചാൽ അത്രവേഗം നടക്കില്ലെന്നും അത് മനസിൽവച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസും ഫയര്‍ഫോഴ്സും ജയിലും അടക്കം ആഭ്യന്തര വകുപ്പില്‍ നേരിട്ട് ഇടപെടാന്‍ ശ്രീവാസ്തവക്ക് കഴിയില്ല. ആരും അദ്ദേഹത്തെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല, ആരും ശ്രീവാസ്തവയുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ട കാര്യമില്ല. ഇതാദ്യമായല്ല പരിശോധന നടക്കുന്നതെന്നും 2019 ലും 2018 ലും നടന്ന പരിശോധനകളുണ്ടെന്നും അവിടെ ഒന്നും ശ്രീവാസ്തവക്ക് ഒരു പങ്കും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ മാധ്യമ സിന്‍ഡിക്കേറ്റുകളാണെന്നും കുറച്ച് കാലമായി ഉപേക്ഷിച്ച പഴയ സ്വഭാവം മാധ്യമങ്ങളിലേക്ക് വീണ്ടും വരുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കെഎസ്എഫ്ഇ വിഷയത്തിൽ താനോ തോമസ് ഐസക്കോ ആനത്തലവട്ടം ആനന്ദനോ തമ്മിൽ ഭിന്നത ഉണ്ടെന്നു വരുത്താൻ ശ്രമിച്ചാൽ അത്രവേഗം നടക്കില്ലെന്നും അത് മനസിൽവച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.