• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala Local Body Election 2020 Result | 'UDF കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാകുന്നു; ബിജെപിയുടെ അവകാശവാദങ്ങൾ തകർന്നടിഞ്ഞു': മുഖ്യമന്ത്രി പിണറായി വിജയൻ

Kerala Local Body Election 2020 Result | 'UDF കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാകുന്നു; ബിജെപിയുടെ അവകാശവാദങ്ങൾ തകർന്നടിഞ്ഞു': മുഖ്യമന്ത്രി പിണറായി വിജയൻ

വികലമായ ചില മനസുകൾ ചില അംസബന്ധങ്ങൾ വിളിച്ചു പറയും. അതിനെ അസംബന്ധങ്ങളായി കാണേണ്ടതേയുള്ളൂ. എന്നാൽ, അതിന് ചിലപ്പോൾ വൻ പ്രാധാന്യം കൊടുക്കും. എന്നാൽ, അനുഭവത്തിൽ നാം കാണുന്നത് അത്തരം കാര്യങ്ങൾക്ക് ഒന്നും ചെവി കൊടുക്കാൻ ജനം തയ്യാറായില്ല എന്നാണ്.

പിണറായി വിജയൻ

പിണറായി വിജയൻ

 • News18
 • Last Updated :
 • Share this:
  തിരുവനന്തപുരം: കേരള തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മികച്ച മുന്നേറ്റമാണ് ഇടതുമുന്നണിക്ക് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ മുന്നണി സംവിധാനത്തിലൂടെയാണ് അമ്പത്തിയഞ്ചു ശതമാനത്തോളം ഗ്രാമ പഞ്ചായത്തുകളിൽ എൽ ഡി എഫ് വിജയിച്ചത്. യു ഡി എഫ് രാഷ്ട്രീയത്തിൽ നിന്ന് അപ്രസക്തമാകുന്നെന്നും ബി ജെ പിയുടെ അവകാശവാദങ്ങങ്ങൾ തകർന്നടിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

  ഇത്തവണ സംഭവിച്ചത് ഭരണത്തിലിരിക്കുന്ന മുന്നണി വൻവിജയം നേടിയതാണ്. സംസ്ഥാനത്തുടനീളം ജനങ്ങൾ കലവറയില്ലാതെ പിന്തുണ നൽകുകയാണ് ചെയ്തത്. എൽ ഡി എഫിനെ വലിയ സ്വീകാര്യതയോടെയാണ് ജനങ്ങൾ സമീപിച്ചത്. അതുകൊണ്ടാണ് അത് കേരളജനതയുടെ വിജയമാണെന്ന് ആദ്യമേ തന്നെ വ്യക്തമാക്കിയത്.

  You may also like:Kerala Local Body Election 2020 Result | താമര ചിഹ്നത്തിൽ മത്സരിച്ച സിപിഎം മുൻ ഏരിയ സെക്രട്ടറി പി.എസ് സുമന് കൊല്ലത്ത് വിജയം [NEWS]Kerala Lottery Result - Akshaya AK 476 Announced | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ [NEWS] Kerala Local Body Election 2020 Result| വോട്ടെണ്ണലിന്‍റെ തലേദിവസം മരിച്ച മലപ്പുറത്തെ LDF സ്ഥാനാര്‍ഥിക്ക് ജയം [NEWS]

  യു ഡി എഫിനെ നയിക്കുന്ന പ്രധാന നേതാക്കളുടെ സ്ഥലങ്ങളിൽ പതിറ്റാണ്ടുകളുടെ ചരിത്രം തിരുത്തി എൽ ഡി എഫ് വിജയത്തിന്റെ കൊടി പാറിച്ചിരിക്കുകയാണ്. ഒരിക്കലും കൈവിടില്ല എന്ന് കരുതിയിരുന്നിടത്താണ് ഇത്തരമൊരു അട്ടിമറി സംഭവിച്ചിരിക്കുന്നത്.

  നമ്മുടെ നാട്ടിന്റെ പ്രതിസന്ധികളിൽ ഒരുമിച്ച് നിൽക്കുന്നതിന് പകരം പ്രതിലോമ പ്രവർത്തനങ്ങൾ നടത്തിയതിനുള്ള ശിക്ഷയാണ് ഇപ്പോൾ പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്നത്. എൽ ഡി എഫിനോടൊപ്പം കൂടുതൽ പേർ അണി ചേർന്നിരിക്കുന്നു. കേരളത്തിന്റെ മനസ് മതനിരപേക്ഷതയോട് ഒപ്പമാണ്. വർഗീയതയ്ക്ക് എതിരെ സന്ധിയില്ലാതെ പോരാടാനും എൽ ഡി എഫ് ആണ് ഇവിടെയുള്ളതെന്ന് കേരളജനത തിരിച്ചറിഞ്ഞിരിക്കുന്നു. ആസൂത്രിതമായി സൃഷ്ടിക്കുന്ന വ്യാജവാർത്തകളും അപവാദങ്ങളും ആധികാരികമെന്ന് വരുത്താനും ചിലർ ഈ കാലങ്ങളിൽ ശ്രമിച്ചിട്ടുണ്ട്.

  വികലമായ ചില മനസുകൾ ചില അംസബന്ധങ്ങൾ വിളിച്ചു പറയും. അതിനെ അസംബന്ധങ്ങളായി കാണേണ്ടതേയുള്ളൂ. എന്നാൽ, അതിന് ചിലപ്പോൾ വൻ പ്രാധാന്യം കൊടുക്കും. എന്നാൽ, അനുഭവത്തിൽ നാം കാണുന്നത് അത്തരം കാര്യങ്ങൾക്ക് ഒന്നും ചെവി കൊടുക്കാൻ ജനം തയ്യാറായില്ല എന്നാണ്. കഴിഞ്ഞ നാലര വർഷക്കാലം എൽ ഡി എഫ് സർക്കാർ നടത്തിയ ജനക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് വിജയം.
  Published by:Joys Joy
  First published: