• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

VIRAL: പ്രളയത്തിൽ തകർന്ന പാലം ഇപ്പോഴെങ്ങനെ? വീഡിയോ പങ്കുവച്ച് മുഖ്യമന്ത്രി

പ്രളയത്തിൽ പൂർണ്ണമായും തകർന്ന മലപ്പുറം ജില്ലയിലെ വണ്ടൂർ-നടുവത്ത്-വടക്കുംപാടം റോഡ് ഗതാഗതായോഗ്യമാക്കി

news18india
Updated: February 11, 2019, 9:49 AM IST
VIRAL: പ്രളയത്തിൽ തകർന്ന പാലം ഇപ്പോഴെങ്ങനെ? വീഡിയോ പങ്കുവച്ച് മുഖ്യമന്ത്രി
പ്രളയത്തിൽ പൂർണ്ണമായും തകർന്ന മലപ്പുറം ജില്ലയിലെ വണ്ടൂർ-നടുവത്ത്-വടക്കുംപാടം റോഡ് ഗതാഗതായോഗ്യമാക്കി
news18india
Updated: February 11, 2019, 9:49 AM IST
സംസ്ഥാനത്ത് പ്രളയാനന്തര പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിൽ തകർന്ന റോഡുകളുടെയും പാലത്തിന്റെയും പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുവെന്ന് കണക്കുകൾ വിശദീകരിച്ച് കൊണ്ടാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

പ്രളയത്തിൽ പൂർണ്ണമായും തകർന്ന മലപ്പുറം ജില്ലയിലെ വണ്ടൂർ-നടുവത്ത്-വടക്കുംപാടം റോഡ് ഗതാഗതായോഗ്യമാക്കിയെന്നും അറിയിച്ച മുഖ്യമന്ത്രി റോഡിന്റെ അന്നത്തെയും ഇന്നത്തെയും ദൃശ്യങ്ങളടങ്ങിയ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.



മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

വെള്ളം കുത്തിയൊലിച്ചു വന്നപ്പോള്‍ ഒരു റോഡ് തകര്‍ന്നു വീണ ദൃശ്യങ്ങള്‍ നാം മറക്കാനിടയില്ല. പ്രളയത്തിന്റെ രൗദ്രഭാവം കാട്ടിത്തന്ന ദൃശ്യങ്ങള്‍. മലപ്പുറം ജില്ലയിലെ വണ്ടൂര്‍- നടുവത്ത്- വടക്കും പാടം റോഡായിരുന്നു ഗതാഗതസൗകര്യം തന്നെ ഇല്ലാതാക്കി തകര്‍ന്നു വീണത്. തകര്‍ന്നു വീണതിനു പിന്നാലെ സൈന്യത്തിന്റെ സഹായത്തോടെ താത്ക്കാലികമായി നടപ്പാലം ഒരുക്കി. ആ റോഡ് ഇന്ന് പൂര്‍ണ്ണമായും ഗതാഗതയോഗ്യമായിരിക്കുന്നു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാല അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡ് പുനര്‍നിര്‍മ്മിച്ചത്.

പ്രളയകാലത്ത് തകര്‍ന്ന റോ‍‍ഡുകളുടെയും പാലത്തിന്റേയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെമ്പാടും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പ്രളയകാലത്ത്കുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ചേര്‍ന്നാണ് റോ‍ഡ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അടിയന്തരമായി നടക്കേണ്ടിയിരുന്ന 4,429 കിലോ മീറ്റര്‍ റോ‍ഡ് അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ചു. 164 പ്രവ‍ൃത്തികളാണ് പൂര്‍ത്തിയാക്കിയത്. 3,148കിലോ മീറ്റര്‍ റോഡ് പുനരുദ്ധാരണത്തിനുള്ള 429 പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ദീർഘകാല അടിസ്ഥാനത്തിലുളള വികസനം ലക്ഷ്യമിടുന്ന ഡിസൈന്‍ഡ് റോഡുകളുടെ നിര്‍മ്മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുളള 63 പ്രവ‍ൃത്തികളാണ് തയ്യാറാക്കിയിരിക്കുന്നത്.
First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626