'വാഹനാപകട കേസുകളിൽ കമ്മീഷൻ വാങ്ങുന്ന ഉദ്യോഗസ്ഥർ സർവ്വീസിൽ കാണില്ല'; പൊലീസിനെതിരെ ശക്തമായ താക്കീതുമായി മുഖ്യമന്ത്രി

കേരളം അഴിമതി രഹിത സംസ്ഥാനം എന്ന സൽപ്പേരിന്റെ ഒരു പങ്ക് പോലീസിനും അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അഴിമതി പൂർണമായും ഇല്ലാതാക്കാൻ പോലീസിന് കഴിയണം. പോലീസ് മാന്യമായി ഇടപെടാനും പെറുമാറാനും ശീലിക്കണം. ചിലർ പഴയ സ്വഭാവത്തിൽ നിൽക്കുന്നുണ്ട്. സഹപ്രവർത്തകരെ തിരുത്തുന്നതിന് പോലീസ് ഇടപെടണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു

news18-malayalam
Updated: September 2, 2019, 1:03 PM IST
'വാഹനാപകട കേസുകളിൽ കമ്മീഷൻ വാങ്ങുന്ന ഉദ്യോഗസ്ഥർ സർവ്വീസിൽ കാണില്ല'; പൊലീസിനെതിരെ ശക്തമായ താക്കീതുമായി മുഖ്യമന്ത്രി
പിണറായി വിജയൻ (ഫയൽ ചിത്രം)
  • Share this:
കണ്ണൂർ: വാഹനാപകട കേസുകളിലെ നഷ്ടപരിഹാരത്തിൽനിന്ന് കമ്മീഷൻ പറ്റുന്ന പൊലീസുകാർക്കെതിരെ ശക്തമായ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരക്കാർ സർവ്വീസിൽ കാണില്ലെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. 'അപകട മരണത്തിലെ കേസിൽ ചില ഉദ്യോഗസ്ഥർ കോമ്പൻസേഷൻ വിഹിതം ആവശ്യപ്പെട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവർ സ്ഥാനത്ത് ഉണ്ടാവില്ല, അത് ഓർമവെച്ചോണം'- മുഖ്യമന്ത്രി പറഞ്ഞു.

കേരളം അഴിമതി രഹിത സംസ്ഥാനം എന്ന സൽപ്പേരിന്റെ ഒരു പങ്ക് പോലീസിനും അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അഴിമതി പൂർണമായും ഇല്ലാതാക്കാൻ പോലീസിന് കഴിയണം. പോലീസ് മാന്യമായി ഇടപെടാനും പെറുമാറാനും ശീലിക്കണം. ചിലർ പഴയ സ്വഭാവത്തിൽ നിൽക്കുന്നുണ്ട്. സഹപ്രവർത്തകരെ തിരുത്തുന്നതിന് പോലീസ് ഇടപെടണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മൂന്നാം മുറ പാടില്ലന്ന് അറിയാത്തവരല്ല പോലീസ് ഉദ്യോഗസ്ഥർ. എന്നിട്ടും അതിന് മുതിരുന്നു. പോലീസ് തല്ലികൊന്നു എന്ന് പോലീസ് തന്നെ കണ്ടെത്തുന്നു. നടക്കാൻ പാടില്ലാത്തത് ഉണ്ടായിരിക്കുന്നു. ഇതിൽ വിട്ട് വീഴ്ച കാണിക്കാൻ പറ്റില്ല, ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇനി പരാതിക്കാർ സ്റ്റേഷനിലേക്ക് പോകേണ്ട; അടിമുടി ഡിജിറ്റലാകാൻ കേരള പൊലീസ്

മനുഷ്യത്വം സാസ്കാരിക നിലവാരം തുടങ്ങിയവ പോലീസിൽ ചിപ്പോൾ പൂർണമായും അട്ടിമറിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ തെറി പറയുന്നത് റിക്കോഡ് ചെയ്ത് പുറത്ത് വന്നിട്ടുണ്ട്. ഒറ്റപ്പെട്ടതാവാം പക്ഷെ ഇത് ഒഴിവാക്കാനാവണം. ശരിയായ വഴിയിലൂടെയാണ് പോലീസ് പോകേണ്ടത്. പുറത്തുള്ളവരുടെ പ്രശംസ പിടിച്ചു പറ്റാനാവരുത് അന്വേഷണം. അന്വേഷണ വിവരം ചോർത്തി കൊടുക്കരുത്. ഇത് പ്രതിരോധം തീർക്കാൻ കുറ്റവാളികളെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസുകാർ സാമാന്യ ബുദ്ധിയോടെ ഇടപെടണം. തെറ്റ് കാണിച്ച ഉന്നതരോട് മൃദു ഭാവം വേണ്ട, ശക്തമായ നടപടി വേണം. ഇപ്പോഴത്തെ അപജയം യശസ്സിനെ ബാധിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഷ്ടി ഉപയോഗിച്ചല്ല, ബുദ്ധി ഉപയോഗിച്ച് വേണം അന്വേഷണം. തെളിവുകൾ അപ്രത്യക്ഷമാക്കുന്ന സാഹചര്യം ഒഴിവാക്കണം. പോലീസ് ഒരു കൂട്ടിലും അടക്കപ്പെട്ടവരല്ല. സ്ത്രീ സുരക്ഷ പ്രധാനമാകണം ന്യൂനപക്ഷത്തിനോടും പട്ടിക വിഭാഗങ്ങളോട് വിവേചനം പാടില്ല. മാഫിയകളെ നേരിടുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
First published: September 2, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading