നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മോന്‍സന്റെ ശബരിമല ചെമ്പോല വ്യാജം; യഥാര്‍ഥമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല'; മുഖ്യമന്ത്രി പിണറായി വിജയന്‍

  'മോന്‍സന്റെ ശബരിമല ചെമ്പോല വ്യാജം; യഥാര്‍ഥമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല'; മുഖ്യമന്ത്രി പിണറായി വിജയന്‍

  പൊലീസിന്റെ കൊക്കൂണ്‍ സമ്മേളനത്തില്‍ മോന്‍സണ്‍ പങ്കെടുത്തിട്ടില്ലെന്നാണ് വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രി

  മുഖ്യമന്ത്രി പിണറായി വിജയന്‍

  മുഖ്യമന്ത്രി പിണറായി വിജയന്‍

  • Share this:
  തിരുവനന്തപുരം: മോൻസന്റെ കൈവശമുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ചെമ്പോല യഥാര്‍ഥമെന്ന് സര്‍ക്കാര്‍ ഒരു കാലവും അവകാശപ്പെട്ടില്ലെന്ന് നിയമസഭയില്‍  മുഖ്യമന്ത്രി. പൊലീസിന്റെ കൊക്കൂണ്‍ സമ്മേളനത്തില്‍ മോന്‍സണ്‍ പങ്കെടുത്തിട്ടില്ലെന്നാണ് വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  ചോദ്യോത്തര വേളയിലാണ് മോന്‍സണ്‍ മാവുങ്കൽ തട്ടിപ്പ് പ്രതിപക്ഷം വീണ്ടും സഭയിൽ ഉന്നയിച്ചത്. പുരാവസ്തു തട്ടിപ്പിനെപ്പറ്റിപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷത്തേപ്പറ്റി ആര്‍ക്കും ആക്ഷേപമില്ല.

  പുരാവസ്തുവാണെന്ന് ഉറപ്പാക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ്. ശബരിമല ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ചെമ്പോല യഥാര്‍ഥമെന്ന് സർക്കാർ അവകാശപ്പെട്ടില്ലെന്ന് പറഞ്ഞു. ശബരിമല ചെമ്പോലയെപ്പറ്റി പ്രതിപക്ഷനേതാവിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ശബരിമലയിലെ പാരമ്പര്യം സംബന്ധിച്ച് മോൻസന്റെ കൈയ്യിലുള്ള ചെമ്പോലയിൽ വ്യാജവാർത്ത നൽകിയ ദേശാഭിമാനിയ്ക്കെതിരെ നടപടി ഉണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

  Also Read-ഉത്ര വധക്കേസ്; ഡമ്മി പരീക്ഷണവും ശാസ്ത്രീയ തെളിവുകളും; സൂരജിന് പരമാവധി ശിക്ഷയോ? കോടതി വിധിക്കുമ്പോള്‍

  പൊലീസിന്റെ സൈബര്‍ സെമിനാറില്‍ മോന്‍സണ്‍ പങ്കെടുത്തതായി രജിസ്ട്രറിൽ ഇല്ല.  ഡിജിപിയും എഡിജിപിയും തട്ടിപ്പുകാരന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ സംശയം തോന്നിയിരുന്നുവെന്നും ഇതേതുടര്‍ന്നാണ് ഇന്റലിജന്‍സിനോടും അന്വേഷണം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മോൻസന്റെ വീടുകൾക്ക് പൊലീസ് സുരക്ഷ നൽകിയ ലോക്‌നാഥ് ബഹ്‌റയെ മുഖ്യമന്ത്രി ഇന്നും ന്യായീകരിച്ചു.

  Also Read-ഹനീഫയുടെ 'ഫിക്സഡ് ഡെപ്പോസിറ്റ്'; കളഞ്ഞുപോയ സ്വർണക്കൊലുസ് തിരിച്ചുകിട്ടി, നാലുവർഷം കഴിഞ്ഞ് അതേ ഓട്ടോയാത്രയിൽ

  രാഷ്ട്രീയ നേതാക്കൾക്ക് മോൻസനുമായി ബന്ധമുള്ള കാര്യം പരിശോധിച്ചിരുന്നോ എന്ന ഭരണപക്ഷ എംഎൽഎയുടെ ചോദ്യത്തിന് തട്ടിപ്പിൽ ഇരയായവരാണെങ്കിൽ പരാതി നൽകിയാൽ അന്വേഷിക്കുമെന്നും ആരെങ്കിലും തട്ടിപ്പിന് കൂട്ട് നിന്നിട്ടുണ്ടെങ്കിൽ അന്വേഷണം പരിധിയിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. ഗൗരവമായ അന്വേഷണം തന്നെയാണ് നടക്കുന്നത്. എവിടെയൊക്കെ എത്തണമൊ അവിടേയ്ക്ക് എത്തും. ആദ്യമെ വിധി പ്രസ്താവന വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
  Published by:Jayesh Krishnan
  First published:
  )}