• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഹമ്മദ്‌ റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി; 'വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ സമാന നിലപാട് എടുത്തിരുന്നുവെന്ന്' പിണറായി

മുഹമ്മദ്‌ റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി; 'വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ സമാന നിലപാട് എടുത്തിരുന്നുവെന്ന്' പിണറായി

സിപിഎം ആക്ടിങ് സെക്രട്ടറി വിജയരാഘവന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു

pinarayi vijayan

pinarayi vijayan

  • Share this:
    തിരുവനന്തപുരം:എല്‍എമാരെ കൂട്ടി കരാറുകാര്‍ കാണാന്‍ വരുന്നതുമായി ബന്ധപ്പെട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രസ്താവനയിയെ പിന്‍ തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.വിഷയത്തില്‍ സിപിഎമ്മിനും സമാനമായ അഭിപ്രായമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

    താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും സമാന നിലപാട് എടുത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    സിപിഎം ആക്ടിങ് സെക്രട്ടറി വിജയരാഘവന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ  പ്രസ്താവനയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.പാര്‍ട്ടിയുടെ പൊതുനിലപാടാണ് മന്ത്രി റിയാസ് പറഞ്ഞതെന്നായിരുന്നു വിജയരാഘവന്‍  മാധ്യമങ്ങളോട് പറഞ്ഞത്.

    Kerala Rains | സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒക്ടോബർ 12 മുതൽ 20 വരെ 42 മരണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    സംസ്ഥാനത്ത് മഴക്കെടുതിയില്‍(Kerala rain) ഒക്ടോബർ 12 മുതൽ 20 വരെ 42 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ 304 ദുരിതാശ്വാസക്യാംപുകളില്‍ 3,851 കുടുംബങ്ങള്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മഴക്കെടുതി ഗുരുതരമായി ബാധിച്ചെന്നും പിണറായി വിജയൻ(CM Pinarayi Vijayan) വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    ഓക്ടോബര്‍ 11 മുതലാണ് സംസ്ഥാനത്ത് വർദ്ധിച്ച മഴ ഉണ്ടായത്. അറബിക്കടിലെ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടിലിലെ ന്യൂുനമർദ്ദവും ശാന്തസമുദ്രത്തിലെ ചുഴലിക്കാറ്റും സംസ്ഥാനത്ത് വലിയ ദുരന്തമാണ് വിതച്ചത്. ഒക്ടോബര്‍ 12 മുതല്‍ 19 വരെ 42 പേരാണ് മരിച്ചത്. ഉരുള്‍പൊട്ടലില്‍ മരിച്ച 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആറ് പേരെ കാണാതായാതായും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ 304 ക്യാംപുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 3,851 കുടുംബങ്ങളാണ് ക്യാംപുകളിലുള്ളത്.

    കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ഉച്ചയ്ക്കത്തെ മഴ സാധ്യത പ്രവചനപ്രകാരം നാളെ പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ആറ് ജില്ലകളില്‍ യെല്ലെ അലര്‍ട്ട് പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ മലയോര പ്രദേശങ്ങളിലും തിരുവനന്തപുരത്തും മഴയ്ക്ക് സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ട് ആണെങ്കിലും മലയോര പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെക്കന്‍ തമിഴ്‌നാടിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത നാല് ദിവസം കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

    മഴ തുടരുന്നതിനാൽ പകർച്ച വ്യാധികൾക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ജാഗ്രത വേണം. വെള്ളം ഇറങ്ങിയ ശേഷം പാലങ്ങളുടെ, റോഡുകളുടെ അടക്കം അറ്റകുറ്റപ്പണികൾ നടത്തും. ദികളിൽ അടിഞ്ഞ മണൽ നീക്കണമെന്ന് ജില്ല ഭരണ സംവിധാനത്തോട് ആവശ്യപ്പെട്ടു. മണൽ നീക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണ സംവിധാനത്തോട് ആവശ്യപെട്ടിട്ടുണ്ട്. വൈദ്യുതി ബന്ധം തകരാറിലായ സ്ഥലങ്ങളിൽ പുനസ്ഥാപിക്കൽ വേഗത്തിൽ നടക്കുന്നു. വൈദ്യുതി ബന്ധം തകരാറിലായ സ്ഥലങ്ങളിൽ വേഗത്തിൽ പുനസ്ഥാപിക്കും. സന്നദ്ധ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കണം. ദുരന്ത ബാധിത പ്രദേശങ്ങളിൽ ജനങ്ങളുടെ അനാവശ്യ സന്ദർശനം ഒഴിവാക്കണം. പൊലീസിന്‍റേത് മികച്ച പ്രവർത്തനം. പൊലീസ്, അഗ്നിശമന രക്ഷ സേനയും മികച്ച പ്രവർത്തനം കാഴ്ചവച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

    11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്: സംസ്ഥാനത്ത് 24 വരെ ശക്തമായ കാറ്റിന് സാധ്യത

    കേരളത്തില്‍ വരുന്ന നാല് ദിവസം ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് (orange alert) പിന്‍വലിച്ചു. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരളാ തീരത്ത് നിലവില്‍ കാര്യമായ മഴമേഘങ്ങളില്ലാത്തതിനാലാണ് സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചത്. നന്ദികളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്.വലിയതോതില്‍ ജലനിരപ്പ് ഉയരാത്ത് ആലുവ ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് ആശ്വാസമാണ്.അതേസമയം മൂന്നു ഷട്ടറുകളിലൂടെ ജലം ഒഴുക്കിക്കളയുമ്പോഴും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്.
    Published by:Jayashankar Av
    First published: