നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Assembly Election 2021 | 'നമ്മുടെ ഈ പരിശ്രമം പാഴാവുകയില്ലെന്ന് എനിക്കുറപ്പാണ്' - നന്ദി പറഞ്ഞ് മുഖ്യമന്ത്രി

  Assembly Election 2021 | 'നമ്മുടെ ഈ പരിശ്രമം പാഴാവുകയില്ലെന്ന് എനിക്കുറപ്പാണ്' - നന്ദി പറഞ്ഞ് മുഖ്യമന്ത്രി

  സമത്വവും സാഹോദര്യവും സമൃദ്ധിയും കളിയാടുന്ന നവകേരളം നമ്മൾ പടുത്തുയർത്തും. ഇനിയും തോളോട് തോൾ ചേർന്ന് മുന്നോട്ടു പോകും.

   Pinarayi Vijayan.

  Pinarayi Vijayan.

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് മുഖ്യമന്ത്രി നന്ദി അറിയിച്ചത്. ഉന്നതമായ ജനാധിപത്യ ബോധം ഉയർത്തിപ്പിടിച്ച എല്ലാവരെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   ജനാധിപത്യത്തെ അർത്ഥവത്താക്കാൻ പ്രാപ്തരാക്കും വിധം അതിന്റെ സത്തയെ ഉൾക്കൊണ്ട നാടാണ് കേരളമെന്ന് മുഖ്യമന്ത്രി കുറിച്ചു. ഈ തെരഞ്ഞെടുപ്പിലും അതു തുടരാനായി എന്നത് നമുക്കോരോരുത്തർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ഉന്നതമായ ജനാധിപത്യ ബോധം ഉയർത്തിപ്പിടിച്ച എല്ലാവരേയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

   'അമ്പലപ്പുഴയിൽ ഇടതുസ്ഥാനാർഥിയുടെ പോസ്റ്ററിൽ നിന്ന് ജി സുധാകരനെ വലിച്ചുകീറി' - വൈറലായി വീഡിയോ

   ജനാധിപത്യ മൂല്യങ്ങളും വർഗീയ - അവസരവാദ ആശയങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. പ്രതിസന്ധികളെ ഒറ്റക്കെട്ടായി മറികടന്ന കേരളത്തിന്റെ അഖണ്ഡതയും ഭിന്നതയുടെ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

   'അയ്യപ്പനെക്കുറിച്ച് ഓർക്കേണ്ടത് വോട്ടിങ് ദിവസമല്ല; ഹെൽമറ്റും ജാക്കറ്റും ഉപയോഗിച്ച് ആളുകളെ സന്നിധാനത്തേക്ക് അയച്ചപ്പോൾ' - ശശി തരൂർ

   ഈ പോരാട്ടത്തിൽ കേരളത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യത്തെ കാക്കുന്നതിനും വികസനത്തിൻ്റെ ജനകീയ മാതൃകയെ കൂടുതൽ കരുത്തുറ്റതാക്കുന്നതിനും ആയി ഇടതുപക്ഷത്തോടൊപ്പം നിന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികളോട് ഹാർദ്ദമായി നന്ദി പറയുകയാണെന്നും മുഖ്യമന്ത്രി കുറിച്ചു.

   Assembly Election 2021 | കണ്ണൂരിൽ അഞ്ചു സീറ്റ് ഉറപ്പ്; തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ള വോട്ടെന്ന് കെ സുധാകരൻ എംപി

   മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്,   ജനാധിപത്യത്തെ അർത്ഥവത്താക്കാൻ പ്രാപ്തരാക്കും വിധം അതിൻ്റെ സത്തയെ ഉൾക്കൊണ്ട നാടാണ് കേരളം. ഈ തെരഞ്ഞെടുപ്പിലും അതു...

   Posted by Pinarayi Vijayan on Tuesday, 6 April 2021


   'ജനാധിപത്യത്തെ അർത്ഥവത്താക്കാൻ പ്രാപ്തരാക്കും വിധം അതിൻ്റെ സത്തയെ ഉൾക്കൊണ്ട നാടാണ് കേരളം. ഈ തെരഞ്ഞെടുപ്പിലും അതു തുടരാനായി എന്നത് നമുക്കോരോരുത്തർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ഉന്നതമായ ജനാധിപത്യ ബോധം ഉയർത്തിപ്പിടിച്ച എല്ലാവരേയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു.

   ജനാധിപത്യ മൂല്യങ്ങളും വർഗീയ-അവസരവാദ ആശയങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. പ്രതിസന്ധികളെ ഒറ്റക്കെട്ടായി മറികടന്ന കേരളത്തിൻ്റെ അഖണ്ഡതയും, ഭിന്നതയുടെ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഈ പോരാട്ടത്തിൽ കേരളത്തിൻ്റെ മതേതര ജനാധിപത്യ പാരമ്പര്യത്തെ കാക്കുന്നതിനും, വികസനത്തിൻ്റെ ജനകീയ മാതൃകയെ കൂടുതൽ കരുത്തുറ്റതാക്കുന്നതിനും ആയി ഇടതുപക്ഷത്തോടൊപ്പം നിന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികളോട് ഹാർദ്ദമായി നന്ദി പറയുന്നു.

   നമ്മുടെ ഈ പരിശ്രമം പാഴാവുകയില്ലെന്ന് എനിയ്ക്കുറപ്പാണ്. സമത്വവും സാഹോദര്യവും സമൃദ്ധിയും കളിയാടുന്ന നവകേരളം നമ്മൾ പടുത്തുയർത്തും. ഇനിയും തോളോട് തോൾ ചേർന്ന് മുന്നോട്ടു പോകും.'
   Published by:Joys Joy
   First published:
   )}