ഇന്റർഫേസ് /വാർത്ത /Kerala / പാലാ പിടിക്കാൻ എൽഡിഎഫ്; മുഖ്യമന്ത്രി മൂന്നു ദിവസം മണ്ഡലത്തിൽ

പാലാ പിടിക്കാൻ എൽഡിഎഫ്; മുഖ്യമന്ത്രി മൂന്നു ദിവസം മണ്ഡലത്തിൽ

മാണി സി കാപ്പൻ

മാണി സി കാപ്പൻ

കുടുംബയോഗങ്ങളിലടക്കം മുഖ്യമന്ത്രി പങ്കെടുക്കും

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  കോട്ടയം: കെ എം മാണി ഇല്ലാത്ത പാലാ പിടിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് ഇടതുജനാധിപത്യ മുന്നണി. എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ടെത്തുകയാണ്. ബുധനാഴ്ച മുതൽ മൂന്നു ദിവസം മുഖ്യമന്ത്രി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രചാരണത്തിനിറങ്ങും. കുടുംബയോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.

  ബുധനാഴ്ച രാവിലെ പത്തിന് മേലുകാവുമറ്റം, വൈകിട്ട് നാലിന് കൊല്ലപ്പള്ളി, അഞ്ചിന് പോണ്ടാനം വയൽ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. വ്യാഴാഴ്ച രാവിലെ പത്തിന് മുത്തോലിക്കവല, നാലിന് പൈക, ആറിന് കൂരാലി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി സംസാരിക്കും. വെള്ളിയാഴ്ച രാവിലെ നയ്ക്കപ്പാലം, നാലിന് രാമപുരം, ആറിന് പാലാ ടൗൺ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പ്രസംഗിക്കും.

  Also Read- പാലായിൽ യു ഡി എഫ് സ്ഥാനാർഥിക്കു വിനയായി സ്വന്തം വീട്ടുപേര്

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാരായ എ കെ ബാലൻ, കെ ടി ജലീൽ, ജെ മേഴ്‌സിക്കുട്ടിഅമ്മ, എ കെ ശശീന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി ശശി, ചീഫ് വിപ്പ് കെ രാജൻ തുടങ്ങിയവരും പാലായിൽ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. മന്ത്രിമാരടക്കമുള്ള നേതൃനിരയെ ഓരോ വീട്ടിലും വോട്ട് ചോദിച്ച് എത്തിച്ച്, അവസാന വോട്ടും ഉറപ്പിക്കുന്ന രീതിയില്‍ താഴെ തട്ടില്‍ പ്രചാരണം ശക്തമാക്കുകയാണ് എല്‍ഡിഎഫ്. രാഷ്ട്രീയ വിവാദങ്ങൾ മാറ്റിനിർത്തിയാൽ റബ്ബറധിഷ്ഠിത വ്യവസായം, കാർഷിക വിഭവ സംസ്കരണ- വിപണന കേന്ദ്രം, കാർഷിക കയറ്റുമതി, ജൈവകൃഷി പ്രോത്സാഹനം, കായിക പരിശീലന കേന്ദ്രം, ടൂറിസം പദ്ധതികൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫിന്റെ കുടുംബയോഗങ്ങളടക്കം പുരോഗമിക്കുന്നത്.

  മൂന്നുതവണ മാണിയോടു തോറ്റ മാണി സി കാപ്പനെ, ഇത്തവണ പാലാക്കാർ അനുഗ്രഹിക്കുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിന്. ചിട്ടയോടെയുള്ള പ്രവർത്തനത്തിലൂടെ പടിപടിയായി ആത്മവിശ്വാസം വളർത്തുന്ന സമീപനമാണ് ഇടതുമുന്നണി സ്വീകരിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങൾ ഊന്നിപ്പറഞ്ഞുള്ള പ്രചാരണ തന്ത്രത്തിനൊപ്പം സർക്കാരിന്റെ ഭരണനേട്ടങ്ങളും ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് മുന്നോട്ടുപോകുന്നത്.

  First published:

  Tags: By Election in Kerala, News18 keralam, Pala, Pala by-election, Pala in by election